AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cheapest Gold in World: കുറഞ്ഞ വിലയിൽ സ്വർണം ഇവിടെ നിന്ന് വാങ്ങാം, 10 ഗ്രാമിന് 2000 രൂപയോളം വ്യത്യാസം

Cheapest Gold in the World: ദുബായിയെ അപേക്ഷിച്ച് 5 മുതൽ 10 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്ന് സ്വർണ്ണം വാങ്ങാൻ കഴിയും. കൂടാതെ, ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത പ്രവേശനമുണ്ട്.

Cheapest Gold in World: കുറഞ്ഞ വിലയിൽ സ്വർണം ഇവിടെ നിന്ന് വാങ്ങാം, 10 ഗ്രാമിന് 2000 രൂപയോളം വ്യത്യാസം
Gold Image Credit source: PTI
nithya
Nithya Vinu | Updated On: 12 Sep 2025 06:01 AM

റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 81,040 രൂപയാണ്. ഒരു ​ഗ്രാം സ്വർണം വാങ്ങണമെങ്കിലും പതിനായിരത്തിന് മേലെ നൽകണം. എന്നാൽ നികുതി ഇല്ലാതെ സ്വർണം വാങ്ങാൻ കഴിയുന്ന ഒരു രാജ്യമുണ്ടെന്ന് നിങ്ങൾക്കറിയാമോ?

ലോകത്തിലെ ഏറ്റവും വിലകുറവിൽ സ്വർണ്ണം വിൽക്കുന്നതിന് പേരുകേട്ട ഭൂട്ടാൻ ആണ് ആ രാജ്യം. കുറഞ്ഞ വിലയിൽ 99.99% ശുദ്ധമായ സ്വർണം ഇവിടെ നിന്ന് കിട്ടും. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള 24 കാരറ്റ് സ്വർണ്ണത്തിന്റെ വില വ്യത്യാസം 10 ഗ്രാമിന് ഏകദേശം 2000 രൂപയാണ്.

ഭൂട്ടാനിൽ സ്വർണ്ണത്തിന് വില കുറവ് എന്തുകൊണ്ട്?

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്വർണ്ണ വില എന്ന ബഹുമതി ഭൂട്ടാന് ​​അവകാശപ്പെട്ടതാണ്. സ്വർണത്തിന് ഈ രാജ്യം നികുതി ഈടാക്കുന്നില്ല എന്നതാണ് ഇതിന് കാരണം. വളരെ കുറഞ്ഞ ഇറക്കുമതി തീരുവയുമാണ് രാജ്യം ഈടാക്കുന്നത്.

ഇന്ത്യൻ പൗരന്മാർക്കും സന്തോഷം

ഭൂട്ടാനിലെ വില കുറവ് ഇന്ത്യൻ പൗരന്മാർക്ക് വളരെ സന്തോഷകരമായ വാർത്തയാണ്, കാരണം ദുബായിയെ അപേക്ഷിച്ച് 5 മുതൽ 10 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്ന് സ്വർണ്ണം വാങ്ങാൻ കഴിയും. കൂടാതെ, ഇന്ത്യൻ പൗരന്മാർക്ക് ഭൂട്ടാനിൽ വിസ രഹിത പ്രവേശനമുണ്ട്. ഭൂട്ടാനിലെ നുഗൾട്രത്തിന്റെ വിനിമയ മൂല്യം ഇന്ത്യൻ രൂപയ്ക്ക് തുല്യമായതിനാൽ, ഇന്ത്യക്കാർക്ക് സ്വന്തം നാട്ടിലെ വിലയെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്ന് സ്വർണം വാങ്ങാവുന്നതാണ്.

ALSO READ: പൊന്നിനെന്താ പവർ, സ്വർണവില ഉയർന്ന് തന്നെ; ഇന്നത്തെ നിരക്ക്

ഭൂട്ടാനിൽ നിന്ന് വിനോദസഞ്ചാരികൾക്ക് സ്വർണ്ണം വാങ്ങണമെങ്കിൽ,  വിനോദസഞ്ചാരികൾ ഭൂട്ടാൻ സർക്കാർ സാക്ഷ്യപ്പെടുത്തിയ ഒരു ഹോട്ടലിൽ കുറഞ്ഞത് ഒരു മുറിയെങ്കിലും താമസിക്കണം. ഭൂട്ടാനിൽ നിങ്ങൾക്ക് യുഎസ് ഡോളറിൽ മാത്രമേ സ്വർണ്ണം വാങ്ങാൻ കഴിയൂ.

കൂടാതെ സന്ദർശകർ സുസ്ഥിര വികസന ഫീസ് (SDF) നൽകണം. ഇത് ഇന്ത്യൻ പൗരന്മാർക്ക് ഒരാൾക്ക് പ്രതിദിനം ഏകദേശം 1,200-1,800 രൂപയായിരിക്കും. ഈ നിബന്ധനകൾ പാലിക്കുന്ന ഏതൊരു വിനോദസഞ്ചാരിക്കും ഭൂട്ടാനിലെ ധനകാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സ്വർണം വാങ്ങാവുന്നതാണ്.