Onam Bumper 2026: 30 കോടി ഓണം ബമ്പറടിച്ചാൽ പണം എവിടെയൊക്കെ നിക്ഷേപിക്കണം? അറിയാം മികച്ച വഴികൾ

Won the 30 Crore Onam Bumper? 5 Ways to Invest the Money: വലിയ തുക ലഭിച്ചതിന്റെ ആവേശത്തില്‍ വീടും കാറും സ്ഥലവും മറ്റും വാങ്ങാന്‍ മുഴുവന്‍ പണവും ചെലവഴിക്കുന്നതിന് പകരം, ഭാവിയിലേക്കുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം 30 കോടി രൂപ നിങ്ങള്‍ക്കാണ് ലഭിക്കുന്നതെങ്കില്‍ പണം എന്തുചെയ്യാനാണ് പ്ലാന്‍?

Onam Bumper 2026: 30 കോടി ഓണം ബമ്പറടിച്ചാൽ പണം എവിടെയൊക്കെ നിക്ഷേപിക്കണം? അറിയാം മികച്ച വഴികൾ

ഓണം ബമ്പര്‍

Published: 

24 Sep 2026 | 12:29 PM

ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായാല്‍ പണം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആര്‍ക്കും വലിയ ധാരണയുണ്ടായിരിക്കില്ല. വലിയ തുക ലഭിച്ചതിന്റെ ആവേശത്തില്‍ വീടും കാറും സ്ഥലവും മറ്റും വാങ്ങാന്‍ മുഴുവന്‍ പണവും ചെലവഴിക്കുന്നതിന് പകരം, ഭാവിയിലേക്കുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം 30 കോടി രൂപ നിങ്ങള്‍ക്കാണ് ലഭിക്കുന്നതെങ്കില്‍ പണം എന്തുചെയ്യാനാണ് പ്ലാന്‍?

ഏജന്റ് കമ്മീഷന്‍, നികുതി, സര്‍ചാര്‍ജ്, സെസ് തുടങ്ങിയവയെല്ലാം എടുത്തതിന് ശേഷമുള്ള തുകയാണ് ഭാഗ്യശാലിയുടെ അക്കൗണ്ടിലെത്തുക. അതിനാല്‍ നിക്ഷേപ പദ്ധതി തയാറാക്കുമ്പോള്‍, യഥാര്‍ഥത്തില്‍ ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ വേണം കണക്കുകൂട്ടാന്‍.

ആദ്യം ഒരു വര്‍ഷത്തെ ചെലവിനുള്ള തുക മാറ്റിവയ്ക്കാം

കൈയില്‍ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം ഉടന്‍ തന്നെ നിക്ഷേപിക്കേണ്ടതില്ല. കുറഞ്ഞത് ഒന്നോ രണ്ടോ വര്‍ഷത്തേക്കുള്ള കുടുംബച്ചെലവ് സുരക്ഷിതവും എളുപ്പത്തില്‍ പിന്‍വലിക്കാവുന്നതുമായ നിക്ഷേപങ്ങളില്‍ സൂക്ഷിക്കാം.

3 കോടി രൂപ സുരക്ഷിത നിക്ഷേപങ്ങളില്‍

കൈയിലെ പണത്തിന്റെ ഒരു ഭാഗം സ്ഥിരതയുള്ള നിക്ഷേപങ്ങളിലേക്ക് മാറ്റാം. ഏകദേശം 3 കോടി രൂപ വിവിധ ബാങ്കുകളിലെ സ്ഥിരനിക്ഷേപം, സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപങ്ങള്‍ തുടങ്ങിയവയില്‍ ഘട്ടംഘട്ടമായി നിക്ഷേപിക്കാം.

5 കോടി രൂപ…

ദീര്‍ഘകാല സമ്പത്ത് വളര്‍ത്താന്‍ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ പരിഗണിക്കാം. ഉദാഹരണത്തിന് 5 കോടി രൂപ ഘട്ടംഘട്ടമായി വിവിധ ഓഹരി അധിഷ്ഠിത ഫണ്ടുകളിലേക്ക് മാറ്റിവയ്ക്കാം.

Also Read: Business Ideas: ഒരു ലക്ഷം രൂപ മതി; വീട്ടിലിരുന്ന് തുടങ്ങാം ഈ 5 ബിസിനസുകൾ

2 കോടി രൂപ…

ഏകദേശം 2 കോടി രൂപ കടപ്പത്രങ്ങള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍, മറ്റ് സ്ഥിരവരുമാന നിക്ഷേപങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടുത്താം. ഓഹരി വിപണിയിലെ ചാഞ്ചാട്ടം നേരിടുമ്പോള്‍ മുഴുവന്‍ സമ്പാദ്യവും ഒരുമിച്ച് ബാധിക്കാതിരിക്കാന്‍ ഇത്തരം നിക്ഷേപങ്ങള്‍ സഹായിക്കും.

1.5 കോടി രൂപ സ്വര്‍ണത്തില്‍

വലിയ തുക കൈവശമുള്ളവര്‍ക്ക് സ്വര്‍ണത്തെ നിക്ഷേപത്തിന്റെ ചെറിയൊരു ഭാഗമായി ഉള്‍പ്പെടുത്താം. ഉദാഹരണത്തിന് ഏകദേശം 1.5 കോടി രൂപ വരെ സ്വര്‍ണവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളില്‍ മാറ്റിവെക്കാം.

1 കോടി രൂപ റിയല്‍ എസ്റ്റേറ്റിനായി

സ്വന്തമായി താമസിക്കാനുള്ള വീട്, വാടക വരുമാനം ലഭിക്കുന്ന സ്ഥലം തുടങ്ങിയ ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ റിയല്‍ എസ്റ്റേറ്റിനായി ഒരു ഭാഗം മാറ്റിവയ്ക്കാം. ഉദാഹരണത്തിന് ഒരു കോടി രൂപ ഇതിനായി പരിഗണിക്കാം.

English Summary

Winning the 30 crore Onam Bumper can transform your financial future, but managing the prize money carefully is essential. Here are practical ways to divide the money across safe investments, equity, gold, real estate and emergency funds for long-term financial security.

Loading...
Unable to load recommendations.
Follow Us
ഗള്‍ഫിലുള്ളവര്‍ വേഗം സ്വര്‍ണം വാങ്ങിക്കോളൂ; വിലയിടിവ്‌
ചെമ്പരത്തിപ്പൂ തോരനാക്കാം; ​ഗുണങ്ങളും റെസിപ്പിയും ഇതാ
മാറ്റങ്ങൾ ഇവയൊക്കെ, പുതിയ ഥാർ വിപണിയിൽ
40 കഴിഞ്ഞ സ്ത്രീകൾ ഈ വ്യായാമങ്ങൾ ശീലമാക്കൂ; മാറ്റം ഉറപ്പാണ്
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video