Commodity Price: തേങ്ങയ്ക്ക് പിന്നാലെ കുതിച്ചുയർന്ന് കുരുമുളക്, കൊട്ടടയ്ക്ക വില; വെളിച്ചെണ്ണ നോക്കേ വേണ്ട!

Commodity Price, Kerala: കരിങ്കൊട്ട, ഉള്ളി, ഫൊട്ടോറ് അടക്കയിനത്തിൽ കഴിഞ്ഞവർഷം വലിയ വിലയിടിവാണ് സംഭവിച്ചത്. എന്നാലിപ്പോൾ ഇവയുടെ വില പഴയ നിലയിലേക്ക് ഉയർന്നത് കർഷകർക്ക് ആശ്വാസമാകുന്നുണ്ട്.

Commodity Price: തേങ്ങയ്ക്ക് പിന്നാലെ കുതിച്ചുയർന്ന് കുരുമുളക്, കൊട്ടടയ്ക്ക വില; വെളിച്ചെണ്ണ നോക്കേ വേണ്ട!

Commodity Price

Published: 

18 Nov 2025 | 10:48 AM

തേങ്ങയ്ക്ക് പിന്നാലെ കുരുമുളക്, കൊട്ടടയ്ക്ക വിലയും കുതിച്ചുയരുന്നു. വരുംദിവസങ്ങളിൽ വെളിച്ചെണ്ണ വില ഉയരുമെന്നാണ് കണക്കുക്കൂട്ടൽ. നിലവിൽ ഏകദേശം 396 രൂപ നിരക്കിലാണ് വെളിച്ചെണ്ണ വിൽക്കുന്നത്. വിവിധ ബ്രാൻഡുകൾക്കും, വിപണന കേന്ദ്രങ്ങൾക്കും അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകാം.

മണ്ഡലകാലം എത്തിയതോടെ തേങ്ങയുടെ ഡിമാൻഡ് കൂടുകയും അതിനനുസരിച്ച് വില ഉയരുകയും ചെയ്യും. നാളികേര ഉൽപാദനത്തിലെ കുറവാണ് കേരളത്തിലെ വിലയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്. ഈ വർഷം നാളികേര ഉൽപാദനം 15 ശതമാനത്തോളം കുറഞ്ഞതായി കാർഷിക വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

അതേസമയം കൊട്ടടയ്ക്ക വില ഉയരുന്നുണ്ട്.  കൊട്ടടയ്ക്ക (മേൽത്തരം-പഴയത്) വില കിലോയ്ക്ക് 90 രൂപയാണ് കൂടിയത്. പുതിയ അടയ്ക്കയുടെ വിലയിലും ഈ മാറ്റം പ്രതിഫലിച്ചിട്ടുണ്ട്. 2024 ജനുവരിയിൽ 390-410 രൂപയായിരുന്ന മേൽത്തരം പഴയ അടയ്ക്കവില. 2025 ജനുവരിയിൽ 425-450 രൂപയായി.

ALSO READ: വെളിച്ചെണ്ണ ഇനി പിടിച്ചാല്‍ കിട്ടില്ല; വിലയൊക്കെ എപ്പോഴേ ‘പമ്പ’ കടന്നു

നിലവിൽ 495-520 രൂപ നിരക്കിലാണ് വില ഉയർന്നത്. ഗുണനിവാരം കുറഞ്ഞ കരിങ്കൊട്ട, ഉള്ളി, ഫൊട്ടോറ് അടക്കയിനത്തിൽ കഴിഞ്ഞവർഷം വലിയ വിലയിടിവാണ് സംഭവിച്ചത്. എന്നാലിപ്പോൾ ഇവയുടെ വില പഴയ നിലയിലേക്ക് ഉയർന്നത് കർഷകർക്ക് ആശ്വാസമാകുന്നുണ്ട്.

കുരുമുളക് വിലയും ഉയരുന്നുണ്ട്. ക്രിസ്മസ് – ന്യൂ ഇയർ പ്രമാണിച്ച് യൂറോപ്യൻ വ്യാപാരികൾ സു​ഗന്ധവ്യഞ്ജനങ്ങൾ വാങ്ങാനുള്ള തിരക്കിലാണ്. ഇതിനനരിച്ച് കുരുമുളകിന്റെ ഡിമാൻഡ് കൂടുന്നുണ്ട്. ഇന്ത്യൻ ഇന്ത്യൻ കുരുമുളക്‌ വില ടണ്ണിന്‌ 8100 ഡോളറാണ്‌. കൊച്ചിയിൽ ഗാർബിൾഡ്‌ മുളക്‌ വില ക്വിന്റലിന്‌ 200 രൂപ കൂടി 70,700 രൂപയായി. കഴിഞ്ഞ വാരം ക്വിന്റലിന് 500 രൂപയുടെ മികവ്‌ കാണിച്ച്‌ ഗാർബിൾഡ്‌ മുളക്‌ വില കൊച്ചിയിൽ 70,500 രൂപയായി.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്