AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: ദാ പോയി താഴേക്ക്, സ്വർണം വാങ്ങാൻ ഇതിലും നല്ല അവസരം ഇനി കിട്ടില്ല! വെള്ളി വിലയിലും ഇടിവ്

Gold and Silver Rate Today: പതിമൂന്നാം തീയതി മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 94,320 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം. എന്നാൽ അടുത്ത ദിവസം 93760 രൂപയായി വില കുറഞ്ഞു.

Gold Rate: ദാ പോയി താഴേക്ക്, സ്വർണം വാങ്ങാൻ ഇതിലും നല്ല അവസരം ഇനി കിട്ടില്ല! വെള്ളി വിലയിലും ഇടിവ്
Gold Rate Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 18 Nov 2025 | 10:28 AM

സംസ്ഥാനത്ത് സ്വർണവില കുറയുന്നു. കഴിഞ്ഞ നവംബർ 14 മുതൽ വിലയിൽ വൻ ഇടിവാണ് സംഭവിച്ചത്. പതിമൂന്നാം തീയതി മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 94,320 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം. എന്നാൽ അടുത്ത ദിവസം 93760 രൂപയായി വില കുറഞ്ഞു. അന്ന് ഉച്ചക്കഴിഞ്ഞ് 93160 രൂപ, നവംബർ 15ന് 91720, 16ന് 91720, 17ന് രാവിലെ 91640, ഉച്ചയ്ക്ക് 91960 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ സഞ്ചാരം.

എന്നാലിന്ന് 1,280 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 90,680 രൂപായായി കുറഞ്ഞു. മൊത്തവില 90,680 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 98,070 രൂപയോളം നൽകേണ്ടി വരും. ജ്വലറിക്കനുസരിച്ച് പണിക്കൂലിയും മാറ്റം വന്നേക്കാം. ഒരു ​ഗ്രാമിന് 11,335 രൂപയാണ് നൽകേണ്ടത്.

 

ഇന്നത്തെ വെള്ളി വില

 

വെള്ളി വിലയിലും വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 170 രൂപയും കിലോഗ്രാമിന് 1,70,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണികളിലെ വിലകൾ എങ്ങനെയാണോ അതിനനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും മാറുന്നത്. കേരളത്തിന് സമാനമായി ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും 1,70,000 രൂപയാണ് വില. എന്നാൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ബാം​ഗ്ലൂർ, പൂനെ, വഡോദര എന്നീ നഗരങ്ങളിൽ ഒരു കിലോ​ഗ്രാം വെള്ളി വില 1,62,000 രൂപയാണ്.

ALSO READ: കടം വാങ്ങാതെ കല്യാണം കഴിക്കാം, ഭംഗി വേണ്ടെന്ന് വെച്ചിട്ടല്ല ഇങ്ങനെ

 

സ്വർണം – വെള്ളി വില കുറവിന് കാരണം

 

യുഎസ് ഫെഡറൽ റിസർവ് അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്ന സൂചനകളാണ് തുടർച്ചയായ നാലാം ദിവസവും സ്വർണ്ണവില ഇടിയാൻ കാരണമായത്.  കൂടാതെ,  യുഎസ് ഡോളർ ശക്തിപ്പെടുന്നത് മറ്റ് കറൻസികൾ കൈവശമുള്ളവർക്ക് സ്വർണ്ണം കൂടുതൽ വിലയേറിയതാക്കുന്നുണ്ട്. ഇത് സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറച്ചു. യുഎസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അനിശ്ചിതത്വവും അടുത്ത ഫെഡ് നീക്കത്തെക്കുറിച്ചുള്ള ഊഹങ്ങളും കുറച്ചുകാലത്തേക്ക് വില കുറവിന് കാരണമായേക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.