AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Personal Loan Vs Credit Card EMI: വിവാഹം അടുത്തു, വ്യക്തിഗത വായ്പയോ ക്രെഡിറ്റ് കാർഡ് ഇഎംഐയോ? ഇനി സംശയം വേണ്ട…

Personal Loan Vs Credit Card EMI: വിവാഹ ചെലവുകൾക്കായി സാധാരണയായി തിരഞ്ഞെടുക്കുന്ന രണ്ട് മാർഗ്ഗങ്ങളാണ് വ്യക്തിഗത വായ്പയും, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇഎംഐയും. ഇതിൽ ഏറ്റവും മികച്ചത് ഏതാണെന്ന് അറിയാമോ? പരിശോധിക്കാം..

Personal Loan Vs Credit Card EMI: വിവാഹം അടുത്തു, വ്യക്തിഗത വായ്പയോ ക്രെഡിറ്റ് കാർഡ് ഇഎംഐയോ? ഇനി സംശയം വേണ്ട…
പ്രതീകാത്മക ചിത്രംImage Credit source: social media
nithya
Nithya Vinu | Updated On: 10 Nov 2025 13:15 PM

വിവാഹമെന്നാൽ പവിത്രമായ ബന്ധത്തിന്റെ ആഘോഷമാണ്. സമ്മാനങ്ങളും പുത്തൻ വസ്ത്രങ്ങളും സ്വർണാഭരണങ്ങളും കാറ്ററിം​ഗ്, ഫോട്ടോ​ഗ്രാഫി ഒക്കെയായി ചെലവുകളും നിരവധിയാണ്. പലപ്പോഴും, സമ്പാദ്യം മതിയാകാതെ വരുമ്പോൾ, പല കുടുംബങ്ങളും വായ്പാ മാർഗ്ഗങ്ങളെ ആശ്രയിക്കാറുണ്ട്. വിവാഹ ചെലവുകൾക്കായി സാധാരണയായി തിരഞ്ഞെടുക്കുന്ന രണ്ട് മാർഗ്ഗങ്ങളാണ് വ്യക്തിഗത വായ്പയും, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇഎംഐയും. ഇതിൽ ഏറ്റവും മികച്ചത് ഏതാണെന്ന് അറിയാമോ? പരിശോധിക്കാം…

 

വ്യക്തി​ഗത വായ്പ

ബാങ്കുകൾ, എൻബിഎഫ്‌സികൾ, ഫിൻടെക് ലെൻഡർമാർ എന്നിവ നൽകുന്ന ഈടില്ലാത്ത വായ്പയാണ് വ്യക്തിഗത വായ്പകൾ. ഇതിൽ ഒറ്റത്തവണയായി പണം കടമെടുക്കുകയും, ഒരു നിശ്ചിത കാലയളവിൽ സ്ഥിരമായ പ്രതിമാസ തവണകളായി തിരിച്ചടയ്ക്കുകയും ചെയ്യുന്നു.

ക്രെഡിറ്റ് പ്രൊഫൈൽ, വരുമാനം, വായ്പ നൽകുന്നയാൾ എന്നിവയെ ആശ്രയിച്ച് സാധാരണയായി വ്യക്തിഗത വായ്പകൾക്ക് പ്രതിവർഷം 9% മുതൽ 24% വരെ പലിശ നിരക്കുകളാണുള്ളത്. കൂടാതെ ഇവ ദീർഘമായ തിരിച്ചടവ് കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ട്. യോഗ്യതയെ അടിസ്ഥാനമാക്കി ഉയർന്ന തുകയ്ക്ക് ലോൺ അനുവദിക്കുന്നുണ്ട്.

 

ക്രെഡിറ്റ് കാർഡ് ഇഎംഐ

 

ക്രെഡിറ്റ് കാർഡ് പരിധി ഉപയോഗിച്ച് വലിയ തുകയ്ക്കുള്ള പർച്ചേസുകൾ മാനേജ് ചെയ്യാൻ കഴിയുന്ന പ്രതിമാസ തവണകളാക്കി മാറ്റാൻ അനുവദിക്കുന്ന സംവിധാനമാണ് ക്രെഡിറ്റ് ഇഎംഐകൾ ഒരുക്കുന്നത്. ക്രെഡിറ്റ് കാർഡ് ഇഎംഐകളിൽ, സാധാരണയായി പ്രതിവർഷം 30% മുതൽ 48% വരെ പലിശ നിരക്കാണ് വരുന്നത്. തിരിച്ചടവ് കാലയളവ് കുറവാണ്.

നിങ്ങളുടെ കാർഡിന്റെ പരിധി അനുസരിച്ചാണ് ക്രെഡിറ്റ് കാർഡ് ഇഎംഐകൾ പരിമിതപ്പെടുത്തിയിരിക്കുന്നത്. കാർഡ് പരിധി മിതമാണെങ്കിൽ, ഒന്നിലധികം കാർഡുകളിലോ ഉറവിടങ്ങളിലോ ചെലവുകൾ വിഭജിക്കേണ്ടി വന്നേക്കാം.

ALSO READ: 18 വയസ് കഴിഞ്ഞതാണോ? മാസം 10,000 രൂപയിലധികം സമ്പാദിക്കാം

 

ചാർജുകളും പ്രീപേയ്‌മെന്റും

 

രണ്ട് ഓപ്ഷനുകളിലും പ്രോസസ്സിംഗ് ഫീസ് ഉണ്ടാകും. കൂടാതെ, വായ്പ കാലാവധിക്ക് മുൻപ് അടച്ചു തീർക്കുകയാണെങ്കിൽ, മുൻകൂട്ടി അടയ്ക്കുന്നതിനുള്ള പിഴ  ഈടാക്കാൻ സാധ്യതയുണ്ട്. അതിനാൽ, വേഗത്തിൽ തിരിച്ചടയ്ക്കാൻ ഉദ്ദേശിക്കുന്നവർ പിഴയില്ലാതെ കൂടുതൽ സൗകര്യം നൽകുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

 

മികച്ചതേത്?

 

നിങ്ങൾ ഒരു വലിയ ആഘോഷമാണ് ആസൂത്രണം ചെയ്യുന്നതെങ്കിൽ, വേദികൾ, വെണ്ടർമാർ, ഒന്നിലധികം ബുക്കിംഗുകൾ എന്നിവ കൈകാര്യം ചെയ്യാൻ ഒറ്റയടിക്ക് വലിയ തുക ആവശ്യമുണ്ടെങ്കിൽ വ്യക്തിഗത വായ്പ തിരഞ്ഞെടുക്കാം.

ചെറിയ തുകയുടെ ആവശ്യമാണ് ഉള്ളതെങ്കിൽ, അതുപോലെ പ്രത്യേക വായ്പ എടുക്കാതെ തന്നെ ചെറിയ ചെലവുകൾ പല മാസങ്ങളിലായി അടച്ചു തീർക്കാൻ താല്പര്യപ്പെടുന്നവരാണെങ്കിൽ ക്രെഡിറ്റ് കാർഡ് ഇഎംഐ-കളാണ് ഉത്തമം.