PM SVANidhi Scheme: വഴിയോര കച്ചവടക്കാർക്ക് 50,000 രൂപ വരെ വായ്പ; അപേക്ഷിക്കേണ്ടത് ഇങ്ങനെ…
PM SVANidhi Scheme, Application Process: 2020 ജൂൺ 1 ന് ആരംഭിച്ച പദ്ധതിയിലൂടെ കച്ചവടക്കാർക്ക് അവരുടെ ബിസിനസുകൾ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നു.
ഇന്ത്യയിലുടനീളമുള്ള തെരുവ് കച്ചവടക്കാർക്കും ചെറുകിട ബിസിനസ്സുകൾക്കും പിന്തുണ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി (PM SVANidhi). 2020 ജൂൺ 1 ന് ആരംഭിച്ച പദ്ധതിയിലൂടെ കച്ചവടക്കാർക്ക് അവരുടെ ബിസിനസുകൾ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും ആവശ്യമായ സാമ്പത്തിക സഹായം നൽകി വരുന്നു.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
പദ്ധതി പ്രകാരം യോഗ്യരായ തെരുവ് കച്ചവടക്കാർക്ക് ഈടില്ലാതെ 15,000 രൂപ, 25,000 രൂപ, 50,000 രൂപ എന്നിങ്ങനെ വായ്പകൾ ലഭിക്കും:
കൃത്യമായി ലോൺ തിരിച്ചടയ്ക്കുന്നവർക്ക് 7% വാർഷിക പലിശ സബ്സിഡി ലഭിക്കും.
ഡിജിറ്റൽ പേയ്‌മെൻ്റുകൾ നടത്തുന്നവർക്ക് 1,600 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
വായ്പ മുൻകൂട്ടി അടയ്ക്കുന്നതിന് അധിക ഫീസുകളൊന്നും ഈടാക്കില്ല.
യോഗ്യതാ മാനദണ്ഡങ്ങൾ
മുനിസിപ്പൽ ബോഡി (യുഎൽബി) നൽകിയ വെൻഡിംഗ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ് കൈവശമുള്ള വഴിയോര കച്ചവടക്കാർക്ക് പദ്ധതി പ്രയോജനപ്പെടുത്താം.
സർവേയിൽ തിരിച്ചറിഞ്ഞെങ്കിലും സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഓഫ് വെൻഡിംഗ് നൽകുന്നതാണ്.
സർവേയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോ സർവേയ്ക്ക് ശേഷം ബിസിനസ്സ് ആരംഭിച്ചതോ ആയ കച്ചവടക്കാർക്ക് മുനിസിപ്പൽ ബോഡി അല്ലെങ്കിൽ ടൗൺ വെൻഡിംഗ് കമ്മിറ്റി നൽകുന്ന ശുപാർശ കത്ത് ഉള്ള അടിസ്ഥാനമാക്കി അപേക്ഷിക്കാം.
ALSO READ: വെറും 6% പലിശയിൽ 2 ലക്ഷം രൂപ വായ്പ; അപേക്ഷിക്കേണ്ടത് ഇങ്ങനെ
അപേക്ഷിക്കേണ്ട വിധം
കച്ചവടക്കാർക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാൻ രണ്ട് വഴികളുണ്ട്. പിഎം സ്വാനിധി പോർട്ടൽ വഴിയോ, അടുത്തുള്ള കോമൺ സർവീസ് സെൻ്റർ വഴിയോ അപേക്ഷ നൽകാവുന്നതാണ്.
ആവശ്യമായ രേഖകൾ
ആധാർ കാർഡ്
വോട്ടർ ഐഡി
ഇവ ലഭ്യമല്ലെങ്കിൽ, ഡ്രൈവിംഗ് ലൈസൻസ്, എംഎൻആർഇജിഎ കാർഡ്, പാൻ കാർഡ് എന്നിവയും ഉപയോഗിക്കാവുന്നതാണ്.
ലോൺ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾ
ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ
റീജിയണൽ റൂറൽ ബാങ്കുകൾ
സ്മോൾ ഫിനാൻസ് ബാങ്കുകൾ
സഹകരണ ബാങ്കുകൾ
എൻബിഎഫ്‌സികൾ
മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ
സ്വയം സഹായ സംഘം ബാങ്കുകൾ