Post Office Holiday: ഈ ദിവസങ്ങളില്‍ പോസ്റ്റ് ഓഫീസ് ഇടപാടുകള്‍ വേണ്ട, അവധിയാണ്‌

Planning Post Office Visit Holidays from March 31 to April 3 Check Details: മറ്റ് നിക്ഷേപമാര്‍ഗങ്ങളെ അപേക്ഷിച്ച് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികള്‍ വലിയ തുക തന്നെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ആര്‍ഡി, എഫ്ഡി, സുകന്യ സമൃദ്ധി യോജന തുടങ്ങി ഒട്ടേറെ നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസിലുണ്ട്.

Post Office Holiday: ഈ ദിവസങ്ങളില്‍ പോസ്റ്റ് ഓഫീസ് ഇടപാടുകള്‍ വേണ്ട, അവധിയാണ്‌

പ്രതീകാത്മക ചിത്രം

Published: 

30 Mar 2026 | 12:26 PM

ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ തപാല്‍ വകുപ്പ് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. നമ്മള്‍ കത്തുകളൊന്നും അയച്ചില്ലെങ്കിലും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട നോട്ടീസുകള്‍, മറ്റ് പ്രധാന അറിയിപ്പുകള്‍ എന്നിവ തപാല്‍ വഴി പൗരന്മാരെ തേടിയെത്താറുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെ പണം നിക്ഷേപിക്കാനും ആളുകള്‍ പോസ്റ്റ് ഓഫീസിനെ തിരഞ്ഞെടുക്കാറുണ്ട്.

മറ്റ് നിക്ഷേപമാര്‍ഗങ്ങളെ അപേക്ഷിച്ച് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികള്‍ വലിയ തുക തന്നെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ആര്‍ഡി, എഫ്ഡി, സുകന്യ സമൃദ്ധി യോജന തുടങ്ങി ഒട്ടേറെ നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസിലുണ്ട്. മറ്റെല്ലാ ധനകാര്യ സ്ഥാപനങ്ങളെയും പോലെ തന്നെ പോസ്റ്റ് ഓഫീസിനും രാജ്യത്തെ അവധികള്‍ ബാധകമാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമായതിനാല്‍ തന്നെ രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള അവധിയും എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കും.

തപാല്‍ വകുപ്പ് ഇതാ വീണ്ടുമൊരു നീണ്ട അവധിയിലേക്ക് പ്രവേശിക്കുകയാണ്. ഇന്നേദിവസങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അത് മാറ്റിവെക്കണമെന്നാണ് നിര്‍ദേശം.

Also Read: Assured Pension Scheme: പ്രതീക്ഷകള്‍ വിഫലം; അഷ്വേഡ് പെന്‍ഷന്‍ പദ്ധതി ഉടനില്ല

പോസ്റ്റ് ഓഫീസ് അവധികള്‍

മാര്‍ച്ച് 31 ചൊവ്വ- മഹാവീര്‍ ജയന്തി
ഏപ്രില്‍ 1 ബുധന്‍- ഇടപാടുകള്‍ ഉണ്ടായിരിക്കുന്നതല്ല
ഏപ്രില്‍ 2 വ്യാഴം- ഇടപാടുകള്‍ ഉണ്ടായിരിക്കുന്നതല്ല
ഏപ്രില്‍ 3 വെള്ളി- ദുഃഖവെള്ളി

ഇന്നേ ദിവസങ്ങളില്‍ പോസ്റ്റ് ഓഫീസിലേക്ക് സാമ്പത്തിക ഇടപാടുകള്‍ക്കായി പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ