AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Post Office MIS: മാസം തോറും 9250 രൂപ അക്കൗണ്ടിൽ എത്തും, ചെയ്യേണ്ടത് ഇത്ര മാത്രം

Post Office MIS: എല്ലാ മാസവും 9250 രൂപ സ്ഥിര പലിശ നേടാൻ സഹായിക്കുന്ന ഒരു പദ്ധിതിയെ കുറിച്ച് അറിയാമോ? ഇതിൽ ഒരു തവണ നിക്ഷേപിച്ചാൽ മതി, അതിനുശേഷം പലിശ പണം എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരിക്കും.

Post Office MIS: മാസം തോറും 9250 രൂപ അക്കൗണ്ടിൽ എത്തും, ചെയ്യേണ്ടത് ഇത്ര മാത്രം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 02 Sep 2025 13:07 PM

മികച്ച പലിശ ലഭിക്കുന്നതിനായി പോസ്റ്റ് ഓഫീസുകളിൽ പണം നിക്ഷേപിക്കുന്നവർ നിരവധിയാണ്. ആർ‌ഡി, ടിഡി, എം‌ഐ‌എസ്, പി‌പി‌എഫ്, കിസാൻ വികാസ് പത്ര തുടങ്ങി മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന ഒട്ടനവധി സ്കീമുകളുണ്ട്. എന്നാൽ നിങ്ങൾക്ക് എല്ലാ മാസവും 9250 രൂപ സ്ഥിര പലിശ നേടാൻ സഹായിക്കുന്ന ഒരു പദ്ധിതിയെ കുറിച്ച് അറിയാമോ? ഇതിൽ ഒരു തവണ നിക്ഷേപിച്ചാൽ മതി, അതിനുശേഷം പലിശ പണം എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരിക്കും.

പ്രതിമാസം 9250 രൂപ എങ്ങനെ ലഭിക്കും?

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി ( എംഐഎസ് ) ആണ് ഇതിന്റെ ഉത്തരം. 15 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പ്രതിമാസം 9250 രൂപ സ്ഥിര പലിശയും 7.4 ശതമാനം വാർഷിക പലിശ നിരക്കും ലഭിക്കും.

5 വർഷം (മെച്യുരിറ്റി കാലയളവ്) കഴിയുമ്പോൾ അക്കൗണ്ട് അവസാനിപ്പിക്കാവുന്നതാണ്.
അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിച്ചാൽ, അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്, കൂടാതെ റീഫണ്ട് നൽകിയ മാസത്തിന് തൊട്ടുമുമ്പുള്ള മാസം വരെയുള്ള നിക്ഷേപം പലിശ സഹിതം തിരികെ നൽകുന്നതുമാണ്.

നിക്ഷേപങ്ങൾ

കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ചോ അല്ലെങ്കിൽ 1000 രൂപയുടെ ഗുണിതങ്ങളായോ അക്കൗണ്ട് തുറക്കേണ്ടതാണ്, ഒരു അക്കൗണ്ടിൽ ഒരു നിക്ഷേപം മാത്രമേ ഉണ്ടാകൂ.

ഒരു അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയും നിക്ഷേപിക്കാം.

അക്കൗണ്ട് തുറന്ന തീയതി മുതൽ ഒരു വർഷത്തെ കാലാവധി കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാനും അക്കൗണ്ട് അവസാനിപ്പിക്കാനും അക്കൗണ്ട് ഉടമയ്ക്ക് അനുവാദമുണ്ട്.

അക്കൗണ്ട് ഉടമ എല്ലാ മാസവും അടയ്ക്കേണ്ട പലിശ ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ, അത്തരം പലിശയ്ക്ക് അധിക പലിശ ലഭിക്കില്ല.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റ് സൗകര്യം വഴിയോ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഇസിഎസ് വഴിയോ പലിശ പിൻവലിക്കാം.