AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: സ്വർണ വില 80,000ലേക്കോ? വൻ കുതിപ്പിലും ആളുകള്‍ വാങ്ങിക്കൂട്ടുന്നു; കാരണം ഇത്….

Gold Rate Analysis: 24 കാരറ്റ് പത്ത് ഗ്രാമിന് 2005ല്‍ 7700 രൂപയായിരുന്നു വില. എന്നാൽ 2010 ആയപ്പോഴേക്കും 20700 രൂപയായും 2015ല്‍ 25000 ആയും ഉയര്‍ന്നു.

Gold Rate: സ്വർണ വില 80,000ലേക്കോ? വൻ കുതിപ്പിലും ആളുകള്‍ വാങ്ങിക്കൂട്ടുന്നു; കാരണം ഇത്….
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Published: 02 Sep 2025 12:31 PM

കേരളത്തിൽ സ്വർണവില റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. തുടർച്ചയായ എട്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്ന് 160 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 77,800 രൂപയായി ഉയർന്നു. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും ഉൾപ്പടെ ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 84,500 രൂപയെങ്കിലും ചെലവാകും. എന്നാൽ ഇത്രയധികം വില കൂടിയിട്ടും എന്തുകൊണ്ടാണ് ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതെന്ന് അറിയാമോ?

കേരളത്തില്‍ പ്രചാരണത്തിലുള്ള സ്വര്‍ണത്തിന്റെ പരിശുദ്ധികള്‍ 24, 22, 18 എന്നിവയാണ്. ഈ വര്‍ഷം ആദ്യ എട്ട് മാസത്തിനിടെ മാത്രം 35 ശതമാനത്തോളം വര്‍ധനവാണ് സ്വര്‍ണ വിലയിൽ ഉണ്ടായിരിക്കുന്നത്. എത്ര വലിയ വില കൊടുത്ത് വാങ്ങിയാലും വില്‍ക്കുമ്പോള്‍ ലാഭം കിട്ടുമെന്ന ഉറപ്പാണ് സ്വര്‍ണം വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

ALSO READ: സ്വർണവില കുറയുമോ? വിദഗ്ധർ പറയുന്നത്…

നിഫ്റ്റി, സെന്‍സെക്‌സ് ഓഹരി വിപണിയില്‍ നിന്ന് പോലും ഇത്രയും ലാഭം കിട്ടണമെന്നില്ല. 24 കാരറ്റ് പത്ത് ഗ്രാമിന് 2005ല്‍ 7700 രൂപയായിരുന്നു വില. എന്നാൽ 2010 ആയപ്പോഴേക്കും 20700 രൂപയായും 2015ല്‍ 25000 ആയും ഉയര്‍ന്നു. 2020ല്‍ അര ലക്ഷവും 2025ല്‍ ഒരു ലക്ഷവും കടന്ന് മുന്നേറുകയാണ്. ഇത്രയും കുതിപ്പ് നടക്കുന്ന സാഹചര്യത്തില്‍ വലിയ ലാഭം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആളുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത്.

അതേസമയം ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആഗോള രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങളും ആഘോഷ സീസണുകളും സ്വര്‍ണത്തിന് ഡിമാൻഡ് കൂട്ടും. അതോടെ സ്വർണ വില ഇനിയും വർധിക്കാനാണ് സാധ്യത.