Pradhan Mantri Awas Yojana: സ്വന്തമായൊരു വീട് വേണ്ടേ? പണം സർക്കാർ തരും!
Pradhan Mantri Awas Yojana (PMAY): താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ ആളുകൾക്ക് താങ്ങാനാവുന്ന വിലയിൽ വീടുകൾ ലഭ്യമാക്കാൻ ഈ ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി പദ്ധതി സഹായിക്കുന്നു. പദ്ധതിയെ പ്രധാനമായും രണ്ട് ഘടകങ്ങളായി തിരിച്ചിട്ടുണ്ട്.
ഇന്ത്യൻ പൗരന്മാർക്ക് താങ്ങാനാവുന്ന വിലയിൽ വീടുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2015-ൽ ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (PMAY). താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ ആളുകൾക്ക് താങ്ങാനാവുന്ന വിലയിൽ വീടുകൾ ലഭ്യമാക്കാൻ ഈ ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി പദ്ധതി സഹായിക്കുന്നു.
പദ്ധതിയെ പ്രധാനമായും രണ്ട് ഘടകങ്ങളായി തിരിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ അർഹരായവർക്ക് വേണ്ടി പ്രധാനമന്ത്രി ആവാസ് യോജന – അർബൻ (PMAY-U) എന്നും ഗ്രാമ പ്രദേശങ്ങളിലുള്ളവർക്കായി പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീൺ (PMAY-G) എന്നുമാണവ. ഈ പദ്ധതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പരിശോധിക്കാം…
യോഗ്യത മാനദണ്ഡം
പ്രധാനമന്ത്രി ആവാസ് യോജന – അർബൻ
മൂന്ന് ലക്ഷം വരെ വാർഷിക വരുമാനമുള്ള കുടുംബം (സാമ്പത്തികമായി ദുർബല വിഭാഗം EWS)
മൂന്ന് ലക്ഷം മുതൽ ആറ് ലക്ഷം വരെ വരുമാനം (താഴ്ന്ന വരുമാനക്കാർ – LIG)
ആറ് ലക്ഷത്തിനും ഒമ്പത് ലക്ഷത്തിനിം ഇടയിൽ (ഇടത്തര വരുമാനക്കാർ -MIG)
ഇന്ത്യയിൽ എവിടെയും സ്വന്തമായി വീടുണ്ടായിരിക്കരുത്
പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീൺ
സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് ഡാറ്റാബേസിൽ പട്ടികപ്പെടുത്തിയിരിക്കുന്ന കുടുംബങ്ങൾ
സ്വന്തമായി വീടില്ലാത്തവർ
വാഹനങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവ സ്വന്തമാക്കിയിരിക്കുന്നതോ ആദായ നികുതി അടയ്ക്കുന്നതോ ആയ കുടുംബങ്ങൾ ഒഴിവാക്കപ്പെടും
സർക്കാർ ജീവനക്കാർ, വലിയ ഭൂമി കൈവശം വച്ചിരിക്കുന്നവർ എന്നിവർക്കും അർഹതയില്ല.
ആവശ്യമായ രേഖകൾ
പ്രധാനമന്ത്രി ആവാസ് യോജന – അർബൻ
ആധാർ കാർഡ്
ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
വരുമാന സർട്ടിഫിക്കറ്റ്
തിരിച്ചറിയൽ രേഖകൾ, വിലാസ രേഖകൾ