Income Tax: ഈ സംസ്ഥാനത്തുള്ളവർ നികുതി അടയ്ക്കേണ്ട; കാരണമിത്
Tax free state in India: വ്യക്തികൾ, ബിസിനസുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ സമ്പാദിക്കുന്ന വരുമാനത്തിന് ഇന്ത്യാ ഗവൺമെന്റ് ചുമത്തുന്ന നേരിട്ടുള്ള നികുതിയാണ് ഇന്ത്യയിലെ ആദായനികുതി. 1961 ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നികുതി പിരിക്കുന്നത്.
ഇന്ത്യയിൽ മറ്റ് രാജ്യങ്ങളിലേത് പോലെ തന്നെ നികുതി സംവിധാനമുണ്ട്. വ്യക്തികൾ, ബിസിനസുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ സമ്പാദിക്കുന്ന വരുമാനത്തിന് ഇന്ത്യാ ഗവൺമെന്റ് ചുമത്തുന്ന നേരിട്ടുള്ള നികുതിയാണ് ഇന്ത്യയിലെ ആദായനികുതി. 1961 ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നികുതി പിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സാണ് ഇത് നിയന്ത്രിക്കുന്നത്.
എന്നാൽ ഇന്ത്യയിലെ ഒരു സംസ്ഥാം നികുതി രഹിതമാണെന്ന് അറിയാമോ? ഇവിടെ താമസിക്കുന്നവർ ഒന്നിനും നികുതി നൽകേണ്ടതില്ല. എന്തായിരിക്കും അതിന് കാരണം? അറിയാം…
ഉത്തരേന്ത്യൻ സംസ്ഥാനമായ സിക്കിമാണ് നികുതി രഹിതമായ സംസ്ഥാനം. ഭരണഘടനയുടെ ആർട്ടിക്കിൾ 371(F) യും ആദായനികുതി നിയമത്തിലെ സെക്ഷൻ 10(26AAA) യും പ്രകാരം, ഈ സംസ്ഥാനത്തെ ജനങ്ങളെ അവരുടെ വരുമാനം പരിഗണിക്കാതെ തന്നെ ആദായനികുതി അടയ്ക്കുന്നതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
ALSO READ: അന്ന് 7000 രൂപ 18000 ആയി, ഇത്തവണ ശമ്പളം 41000-ൽ മുട്ടുമോ?
330 വർഷത്തിലധികം രാജഭരണം നില നിന്നിരുന്ന ഒരു സംസ്ഥാനമാണ് സിക്കിം. 1975-ൽ സിക്കിം ഇന്ത്യയുടെ ഭാഗമായി. എന്നാൽ ഇന്ത്യയുമായി ലയിച്ചെങ്കിലും സിക്കിമിൽ പഴയ നികുതി ഘടന തന്നെയാണ് തുടർന്നു പോന്നത്. സംസ്ഥാനത്തെ ടാക്സ് മാനുവൽ പ്രകാരം സംസ്ഥാനത്തെ ഒരു പൗരൻ തങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് നികുതിയൊന്നും നൽകേണ്ടതില്ല. കൂടാതെ, സിക്കിം നിവാസികൾ ഇന്ത്യൻ സെക്യൂരിറ്റികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തുമ്പോൾ പാൻ വിശദാംശങ്ങൾ നൽകേണ്ടതുമില്ല.
അതേ സമയം സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വാടക അടക്കമുള്ള വരുമാനങ്ങൾക്ക് നികുതി ബാധകമാണ്. 2008 ഏപ്രിൽ 1ാം തിയ്യതിക്ക് ശേഷം സിക്കിമിൽ സ്ഥിര താമസമല്ലാത്ത ഒരു വ്യക്തിയെ വിവാഹം ചെയ്ത സിക്കിമിലെ സ്ത്രീകൾക്കും സംസ്ഥാനത്തിന്റെ നികുതി സംബന്ധമായ ആനുകൂല്യങ്ങൾ ലഭിക്കില്ല.
അതുപോലെ ത്രിപുര, മിസോറാം, മണിപ്പൂർ,നാഗാലാൻഡ്, ആസാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെയും, ലഡാക്ക് പ്രദേശത്തെയും ഗോത്രവർഗക്കാരെും നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.