Rapido: റാപ്പിഡോ ഓടിച്ച് ജീവിക്കാമല്ലോ; എത്ര രൂപ വരെ നേടാനാകുമെന്ന് നോക്കൂ

How Much Can You Earn Driving Rapido in Kerala: റാപ്പിഡോയിലെ ജോലി നിങ്ങള്‍ക്ക് ഒഴിവ് സമയങ്ങളിലും മറ്റും ചെയ്യാനാകുന്ന ഒന്നുകൂടിയാണ്. അതിനാല്‍ ദിവസം മുഴുവന്‍ ഈ ജോലിക്കായി മാറ്റിവെക്കേണ്ടതില്ല. മാത്രമല്ല, ഇന്ധനച്ചെലവ്, കാലാവസ്ഥ, ട്രാഫിക് തുടങ്ങിയ പ്രതികൂലമായ സാഹചര്യങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കാനും ശ്രദ്ധിക്കുക.

Rapido: റാപ്പിഡോ ഓടിച്ച് ജീവിക്കാമല്ലോ; എത്ര രൂപ വരെ നേടാനാകുമെന്ന് നോക്കൂ

റാപ്പിഡോ

Published: 

22 Apr 2026 | 12:45 PM

കോഴിക്കോട് നഗരത്തില്‍ ഈയടുത്തിടെയാണ് റാപ്പിഡോ സര്‍വീസ് ആരംഭിച്ചത്. ഇതോടെ കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും റാപ്പിഡോ എത്തി. ബൈക്ക്, കാര്‍, ഓട്ടോ തുടങ്ങി നിങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ വാഹനങ്ങള്‍ റാപ്പിഡോ വഴി തിരഞ്ഞെടുക്കാവുന്നതാണ്. അതിവേഗ യാത്ര ഒരുക്കുന്നതിനോടൊപ്പം തന്നെ യുവാക്കള്‍ക്ക് ജോലി സാധ്യതയും റാപ്പിഡോ മുന്നോട്ടുവെക്കുന്നുണ്ട്.

റാപ്പിഡോ ഓടിച്ച് എത്ര രൂപയുണ്ടാക്കാം?

ജോലികള്‍ അന്വേഷിച്ച് വിഷമിച്ചിരിക്കുന്നവര്‍ക്ക് റാപ്പിഡോയിലും ഒരു പരീക്ഷണം നടത്താവുന്നതാണ്. റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ എത്ര രൂപ വരെ സമ്പാദിക്കാനാകുമെന്ന് നോക്കാം.

ഓരോ റൈഡിനും 30 മുതല്‍ 100 രൂപ വരെയാണ് ഡ്രൈവര്‍ക്ക് ലഭിക്കുന്നത്. ദൂരത്തിന് അനുസരിച്ച് ഈ തുകയില്‍ വ്യത്യാസം വരും. ദിവസം 10 മുതല്‍ 15 വരെ റൈഡുകള്‍ നടത്താനായാല്‍ 500 രൂപ മുതല്‍ 1,500 രൂപ വരെയെങ്കിലും നിങ്ങള്‍ക്ക് സമ്പാദിക്കാം. രാവിലെയും വൈകുന്നേരങ്ങളിലുമാണ് കൂടുതല്‍ റൈഡുകള്‍ ലഭിക്കാന്‍ സാധ്യത. അങ്ങനെയെങ്കില്‍ ഒരു മാസം ഏകദേശം 15,000 മുതല്‍ 30,000 വരെ നിങ്ങള്‍ക്ക് നേടാനാകും.

റാപ്പിഡോ ഡ്രൈവറാകാനുള്ള യോഗ്യകള്‍

റാപ്പിഡോ ഡ്രൈവറാകുക എന്നത് അല്‍പം കടമ്പകളേറിയ കാര്യം തന്നെയാണ്. റാപ്പിഡോ ഡ്രൈവറുടെ യോഗ്യതകള്‍ പരിശോധിക്കാം.

  • ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം
  • സ്വന്തമായി ബൈക്കും ആര്‍സി ബുക്കും
  • വാഹനത്തിന് ഇന്‍ഷുറന്‍സ്, ഹെല്‍മെറ്റ് എന്നിവ നിര്‍ബന്ധം
  • സ്മാര്‍ട്ട്‌ഫോണും ആവശ്യമാണ്

എങ്ങനെ അപേക്ഷിക്കാം?

  • ആദ്യം തന്നെ റാപ്പിഡോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
  • ശേഷം അതില്‍ ക്യാപ്റ്റന്‍ (Captain) എന്നതില്‍ വേണം രജിസ്റ്റര്‍ ചെയ്യാന്‍
  • ഇവിടെ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം
  • വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ സര്‍വീസ് ആരംഭിക്കാവുന്നതാണ്

ഇവ അറിഞ്ഞിരിക്കാം

റാപ്പിഡോയിലെ ജോലി നിങ്ങള്‍ക്ക് ഒഴിവ് സമയങ്ങളിലും മറ്റും ചെയ്യാനാകുന്ന ഒന്നുകൂടിയാണ്. അതിനാല്‍ ദിവസം മുഴുവന്‍ ഈ ജോലിക്കായി മാറ്റിവെക്കേണ്ടതില്ല. മാത്രമല്ല, ഇന്ധനച്ചെലവ്, കാലാവസ്ഥ, ട്രാഫിക് തുടങ്ങിയ പ്രതികൂലമായ സാഹചര്യങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കാനും ശ്രദ്ധിക്കുക.

Also Read: Mushroom Cultivation: പണം വാരാൻ കൂൺ കൃഷി ബെസ്റ്റാ…ഇതൊന്ന് ശ്രദ്ധിച്ചാൽ മതി

എന്താണ് റാപ്പിഡോ?

രാജ്യത്തെ ആദ്യ ബൈക്ക് ടാക്‌സി സേവനങ്ങളില്‍ ഒന്നാണ് റാപ്പിഡോ. 2015ലാണ് റാപ്പിഡോ സേവനം ആരംഭിക്കുന്നത്. അര്‍വിന്ദ് സങ്ക, പവന്‍ ഗുന്തുപള്ളി, രിഷികേശ് എസ് ആര്‍ എന്നിവരാണ് സ്ഥാപകര്‍. ബെംഗളൂരുവില്‍ തുടക്കം കുറിച്ച സംരംഭം ഇപ്പോള്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെയുണ്ട്. കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റാപ്പിഡോയുടെ വരവ്.

2026-18 കാലഘട്ടത്തിലാണ് ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് റാപ്പിഡോ വ്യാപിച്ചത്. നിലവില്‍ നിരവധി നിക്ഷേപകര്‍ റാപ്പിഡോയ്ക്ക് തണലായുണ്ട്. വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റല്‍, നെക്‌സസ് വെന്‍ച്വര്‍ പാര്‍ട്‌ണേഴ്‌സ് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകര്‍. ഇവരുടെ ഫണ്ടിങ്ങോടെ കൂടുതല്‍ നഗരങ്ങളിലേക്ക് റാപ്പിഡോ വ്യാപിക്കുന്നു.

റാപ്പിഡോയിലെ ഡ്രൈവര്‍മാരെ ക്യാപ്റ്റന്‍ എന്നാണ് വിളിക്കുന്നത്. ആപ്പ് വഴി യാത്രക്കാര്‍ക്ക് റൈഡ് ബുക്ക് ചെയ്യാം. നിങ്ങള്‍ ബുക്ക് ചെയ്ത റൈഡ് സമീപത്തുള്ള ഏതെങ്കിലും ക്യാപ്റ്റന്‍ സ്വീകരിക്കും, ഇതാണ് രീതി. നിലവില്‍ ഓട്ടോ സര്‍വീസും റാപ്പിഡോ തുടങ്ങിയിട്ടുണ്ട്.

Follow Us
ശ്രദ്ധിക്കൂ..! ചക്ക കഴിക്കുന്നവർ ഈ കാര്യം അറിയാതെ പോകരുത്
വേനലില്‍ കണ്ണുകളെ സംരക്ഷിക്കൂ; ചെയ്യേണ്ടത് ഇത്രമാത്രം
ബീറ്റ്റൂട്ട് ചമ്മന്തി ഉണ്ടാക്കിയാലോ, സ്വല്പം വെറൈറ്റി ആയിക്കോട്ടെ
പ്രമേഹ രോഗികൾക്ക് പൈനാപ്പിൾ കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്