RBI Monetary Policy: ലോണുകൾക്കെന്ത് സംഭവിക്കും? റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന് ആർബിഐ
RBI MPC Meeting Decisions: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പണപ്പെരുപ്പം 3.1% ആയിരിക്കും. ഇത് കഴിഞ്ഞ പണനയ അവലോകന യോഗത്തില്‍ 3.70% ആയിരുന്നു. 2027 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് പ്രൊജക്ട് ചെയ്ത 4% പരിധി മറികടന്ന് 4.9% ആകുമെന്നും വിലയിരുത്തലുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
യുഎസുമായുള്ള താരിഫ് യുദ്ധത്തിനിടയിലും ആര്‍ബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ തന്നെ തുടരുമെന്ന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. കഴിഞ്ഞ മൂന്ന് തവണ റിപ്പോ നിരക്ക് വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഇത്തവണ മാറ്റമില്ലാതെ തുടരും. ആര്‍ബിഐ ഗവര്‍ണറുടെ നേതൃത്വത്തില്‍ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് സൗകര്യത്തിന് കീഴിലുള്ള പോളിസി റിപ്പോ നിരക്ക് 5.5% ല്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ എംപിസി ഏകകണ്ഠമായി വോട്ട് ചെയ്തതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഓഗസ്റ്റ് 4,5,6 തീയതികളിലായിരുന്നു എംപിസി മീറ്റിങ് നടന്നത്.
2025 ഫെബ്രുവരി മുതല്‍ 100 ബേസിസ് പോയിന്റ് നിരക്ക് കുറച്ചതിന്റെ ആഘാതം സമ്പദ്വ്യവസ്ഥയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, നിലവിലെ മാക്രോ ഇക്കണോമിക് സാഹചര്യങ്ങള്‍, ഔട്ട്ലുക്ക്, അനിശ്ചിതത്വങ്ങള്‍ എന്നിവ നയം തുടരാനും, 5.5% റിപ്പോ നിരക്ക് പിന്തുടരാനും പ്രേരിപ്പിക്കുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പണപ്പെരുപ്പം 3.1% ആയിരിക്കും. ഇത് കഴിഞ്ഞ പണനയ അവലോകന യോഗത്തില്‍ 3.70% ആയിരുന്നു. 2027 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് പ്രൊജക്ട് ചെയ്ത 4% പരിധി മറികടന്ന് 4.9% ആകുമെന്നും വിലയിരുത്തലുണ്ട്.
പണപ്പെരുപ്പം നേരത്തെ പ്രവചിച്ചതിനേക്കാള്‍ വളരെ കുറവാണെങ്കിലും, ഭക്ഷ്യവസ്തുക്കളുടെ, പ്രത്യേകിച്ച് പച്ചക്കറികളുടെ വിലയിലെ ചാഞ്ചാട്ടമാണ് ഇതിന് പ്രധാന കാരണമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
2025-26 ലെ ജിഡിപി വളര്‍ച്ച 6.5% ആയിരിക്കുമെന്ന് ഞങ്ങള്‍ നേരത്തെ പ്രവചിച്ചിരുന്നു. ആദ്യ പാദത്തില്‍ 6.5%, രണ്ടാം പാദത്തില്‍ 6.7%, മൂന്നാം പാദത്തില്‍ 6.6%, നാലാം പാദത്തില്‍ 6.3% എന്നിങ്ങനെയായിരുന്നു പ്രവചനം. 2026-27 ലെ ആദ്യ പാദത്തിലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 6.6% ആയി പ്രവചിക്കപ്പെട്ടിരുന്നു, സഞ്ജയ് മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണ വിലയിലെ കുതിപ്പാണ് പ്രധാനമായും പണപ്പെരുപ്പം ഉയരുന്നതിന് കാരണമായത്. പെണപ്പെരുപ്പം നേരിയ തോതില്‍ ഉയര്‍ന്ന് 4.4% ആയി. നാലാം പാദത്തില്‍ സിപിഐ പണപ്പെരുപ്പം 4% വരെ ഉയരാന്‍ സാധ്യതയുണ്ട്.
പണപ്പെരുപ്പം
പണപ്പെരുപ്പത്തിന്റെ സിപിഐ പ്രവചനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. നേരത്തെയും ഇപ്പോഴത്തെയും നിരക്കുകള്‍ എന്ന നിലയില്‍ മനസിലാക്കാന്‍ ശ്രമിക്കുക.
സാമ്പത്തിക വര്‍ഷം 26- 3.7%- 3.1%
ക്യു2എഫ്വൈ26- 3.4%- 2.1%
ക്യു3എഫൈ്വ26- 3.9%- 3.1%
ക്യു4എഫ്വൈ26- 4.4%- 4.4%
സാമ്പത്തിക വര്‍ഷം 27- 4.9% (ഇപ്പോള്‍)
ജിഡിപി വളര്‍ച്ച പ്രവചനം
ക്യു 1- 6.5%
രണ്ടാം പാദം- 6.7%
മൂന്നാം പാദം- 6.6%
ക്യു 4- 6.3%
വായ്പകള്‍ക്ക് എന്ത് സംഭവിക്കും?
പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റങ്ങളൊന്നും തന്നെ കൊണ്ടുവന്നിട്ടില്ല. അതിനാല്‍ റിപ്പോ റേറ്റുമായി ലിങ്ക് ചെയ്ത എക്‌സ്റ്റേണല്‍ ബെഞ്ച് മാര്‍ക്ക് ലെന്‍സിങ് റേറ്റുകള്‍ ഉയരുകയില്ല. ഈ റേറ്റുകളില്‍ 81% ബെഞ്ച് മാര്‍ക്ക് റിപ്പോ നിരക്കുകളുമായി ലിങ്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ വായ്പ എടുക്കുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല.
ഭവന വായ്പകളെ എങ്ങനെ ബാധിക്കും?
റിപ്പോ നിരക്കില്‍ മാറ്റമില്ലാത്തതിനാല്‍ തന്നെ ഭവന വായ്പകള്‍ക്ക് ഇത് ഗുണം ചെയ്യും. ആര്‍ബിഐയുടെ അടിസ്ഥാന പലിശ നിരക്ക് കുറയുന്നത് ഭവന വായ്പകളുടെ പലിശ കുറയുന്നതിനും കാരണമാകും. നേരത്തെ റിപ്പോ നിരക്ക് മൂന്ന് തവണകളായി കുറച്ചത് ഭവന വായ്പയ്ക്ക് ഗുണം ചെയ്തിരുന്നു.
നിക്ഷേപകര്‍ക്ക് എങ്ങനെ?
എന്നാല്‍ ആര്‍ബിഐ പലിശ നിരക്കില്‍ മാറ്റം വരുത്താത്തത് പണം നിക്ഷേപിക്കുന്നവര്‍ക്ക് അത്ര നല്ലതല്ല. സ്ഥിര നിക്ഷേപങ്ങളുടെ ഉള്‍പ്പെടെ പലിശ വര്‍ധിക്കില്ല. കറന്റ്-സേവിങ്‌സ് അക്കൗണ്ട് ബാലന്‍സില്‍ ബാങ്കിന് ചിലവ് കുറയും.