AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Crypto SIP: ക്രിപ്‌റ്റോ എസ്‌ഐപി എങ്ങനെ ആരംഭിക്കാം; തുടക്കക്കാരെ ഇതൊന്ന് നോക്കിക്കോളൂ

Crypto SIP Tips: ബിറ്റ് കോയിന്‍, എതെറിയം അല്ലെങ്കില്‍ കോയിന്‍ സെറ്റുകള്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികളില്‍ നിശ്ചിത തുക നിക്ഷേപിക്കാന്‍ അനുവദിക്കുന്നതാണ് ക്രിപ്റ്റോ എസ്ഐപി. മ്യൂച്വല്‍ ഫണ്ടുകളിലെ മറ്റ് എസ്ഐപികളുടേത് പോലെ തന്നെയാണ് ഇതിന്റെ പ്രവര്‍ത്തനം.

Crypto SIP: ക്രിപ്‌റ്റോ എസ്‌ഐപി എങ്ങനെ ആരംഭിക്കാം; തുടക്കക്കാരെ ഇതൊന്ന് നോക്കിക്കോളൂ
ക്രിപ്‌റ്റോImage Credit source: Oscar Wong/Moment/Getty Images
Shiji M K
Shiji M K | Published: 06 Aug 2025 | 11:16 AM

ക്രിപ്റ്റോയില്‍ നിക്ഷേപിക്കുന്നവര്‍ ധാരാളമുണ്ട്. ആ നിക്ഷേപത്തിലെ ഏറ്റവും പ്രയാസകരമായ കാര്യമെന്നത് വില കൂടുന്നതും കുറയുന്നതുമൊന്നുമല്ല, പെട്ടെന്നുള്ള മാറ്റങ്ങളില്‍ വില്‍ക്കാനോ വാങ്ങാനോ തെറ്റായ സമയം തിരഞ്ഞെടുക്കുമോ എന്ന ഭയമാണ്. പലരും തെറ്റായ തീരുമാനങ്ങളെടുത്ത് വലിയ നഷ്ടം നേരിടാറുമുണ്ട്.

ക്രിപ്റ്റോ എസ്ഐപി

ബിറ്റ് കോയിന്‍, എതെറിയം അല്ലെങ്കില്‍ കോയിന്‍ സെറ്റുകള്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികളില്‍ നിശ്ചിത തുക നിക്ഷേപിക്കാന്‍ അനുവദിക്കുന്നതാണ് ക്രിപ്റ്റോ എസ്ഐപി. മ്യൂച്വല്‍ ഫണ്ടുകളിലെ മറ്റ് എസ്ഐപികളുടേത് പോലെ തന്നെയാണ് ഇതിന്റെ പ്രവര്‍ത്തനം. ഓഹരികളിലോ ബോണ്ടുകളിലോ നിക്ഷേപിക്കുന്നതിന് പകരം നിങ്ങള്‍ ഇവിടെ ഡിജിറ്റല്‍ ആസ്തികളിലാണ് നിക്ഷേപിക്കുന്നത്.

ബിറ്റ് കോയിന്‍ എസ്ഐപി നിക്ഷേപം എന്നാല്‍ നിങ്ങള്‍ ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിന് പകരം കാലക്രമേണ ബിറ്റ്കോയിന്റെ ചെറിയ ഭാഗങ്ങള്‍ വാങ്ങുന്ന രീതിയാണ്. 100 രൂപ മുതല്‍ നിങ്ങള്‍ക്ക് ക്രിപ്റ്റോ എസ്ഐപി ആരംഭിക്കാവുന്നതാണ്. പ്രതിദിനം, ആഴ്ചയില്‍, പ്രതിമാസം എന്നിങ്ങനെ നിക്ഷേപം നടത്താം.

പ്രവര്‍ത്തനം

പ്രതിമാസം 1000 ബിറ്റ്കോയിനില്‍ ഒരു എസ്ഐപി ആരംഭിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എല്ലാ മാസവും നിങ്ങള്‍ തിരഞ്ഞെടുത്ത പ്ലാറ്റ്ഫോം സ്വയമേവ അത് വാങ്ങിക്കുന്നു. വില ഉയരുന്നതിന്റെയോ കുറയുന്നതിന്റെയോ പേടി നിങ്ങള്‍ക്ക് വേണ്ട.

വില കുറയുമ്പോള്‍ കൂടുതല്‍ ബിറ്റ്കോയിന്‍ ലഭിക്കുന്നു. വില കൂടുതലായിരിക്കുമ്പോള്‍ ലഭിക്കുന്നത് കുറവുമായിരിക്കും. ക്രിപ്‌റ്റോ എസ്‌ഐപി ആരംഭിക്കുന്നതിനായി എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

ഏതെങ്കിലും വിശ്വസനീയമായ പ്ലാറ്റ്‌ഫോം ഇതിനായി തിരഞ്ഞെടുക്കുക. ശേഷം അതില്‍ അക്കൗണ്ട് സൃഷ്ടിക്കാം.

Also Read: Mutual Fund: 5 വര്‍ഷം കൊണ്ട് 30% റിട്ടേണ്‍ നല്‍കിയ മിഡ്ക്യാപ് ഫണ്ടുകള്‍ ഇതാ

  • കെവൈസി പൂര്‍ത്തിയാക്കുന്നതിനായി പാന്‍ കാര്‍ഡ്, ഐഡി പ്രൂഫ് എന്നിവ അപ്ലോഡ് ചെയ്യണം.
  • യുപിഐ, ബാങ്ക് ട്രോന്‍സ്ഫര്‍ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഫണ്ട് ചേര്‍ക്കാം.
  • കോയിന്‍സ് വിഭാഗത്തില്‍ നിന്ന് നിങ്ങള്‍ എസ്‌ഐപി ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ക്രിപ്‌റ്റോ തിരഞ്ഞെടുക്കുക, ശേഷം വാങ്ങിക്കാം.
  • എത്ര തവണ നിക്ഷേപിക്കണം, എത്ര തുക നിക്ഷേപിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുക്കാം.
  • ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതി ഉപയോഗിച്ച് പ്രാരംഭ നിക്ഷേപം ആരംഭിക്കാം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.