Niranjan Hiranandani: മരിക്കുന്നതിന് 2 മാസം മുമ്പ് രത്തൻ ടാറ്റയുടെ ഫോൺ കോൾ, മാറിമറഞ്ഞത് റിയൽ എസ്റ്റേറ്റ് പ്രമുഖന്റെ ജീവിതം

Niranjan Hiranandani about Ratan Tata: രത്തൻ ടാറ്റയുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന റിയൽ എസ്റ്റേറ്റ് പ്രമുഖനാണ് നിരഞ്ജൻ ഹിരാനന്ദാനി.

Niranjan Hiranandani: മരിക്കുന്നതിന് 2 മാസം മുമ്പ് രത്തൻ ടാറ്റയുടെ ഫോൺ കോൾ, മാറിമറഞ്ഞത് റിയൽ എസ്റ്റേറ്റ് പ്രമുഖന്റെ ജീവിതം

Niranjan Hiranandani, Ratan Tata

Published: 

01 Sep 2025 16:29 PM

ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് പ്രമുഖനും ശതകോടീശ്വരനുമാണ് നിരഞ്ജൻ ഹിരാനന്ദാനി. അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുമായി അദ്ദേഹം വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ഇപ്പോഴിതാ, രത്തൻ ടാറ്റയെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർ‌ച്ചയാവുന്നത്.

രത്തൻ ടാറ്റ എന്ന മികച്ച വ്യക്തിത്വത്തോടൊപ്പം സമയം ചെലവഴിക്കുന്നത് ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചേക്കാം. നിരഞ്ജൻ ഹിരാനന്ദാനിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. അടുത്തിടെ കാമ്യ ജാനിയുമായുള്ള കർളി ടെയിൽസ് എന്ന പരിപാടിയിൽ അദ്ദേഹം രത്തൻ ടാറ്റയുമായി ബന്ധപ്പെട്ട, ജീവിതത്തെ മാറ്റിമറിച്ച സംഭവത്തെ കുറിച്ച് പറഞ്ഞിരുന്നു.

”2024 ഓഗസ്റ്റ് 1 ന്, അതായത് രത്തൻ ടാറ്റ മരിക്കുന്നതിന് രണ്ട് മാസം മുമ്പ്, അദ്ദേഹം എന്നെ വിളിച്ചിരുന്നു. ‘നിരഞ്ജൻ, ഞാൻ നിർമിക്കുന്ന പുതിയ ട്രസ്റ്റായ ടാറ്റ പാർക്കിൻസൺ ട്രസ്റ്റിൽ നിങ്ങൾക്ക് ഒരു ട്രസ്റ്റിയാകുമോ?’ എന്ന് ചോദിച്ചു. എനിക്ക് എന്ത് പറയാൻ കഴിയും? അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു, ഞാൻ ആ ട്രസ്റ്റിന്റെ സഹ-ട്രസ്റ്റിയായി, ”നിരഞ്ജൻ പറഞ്ഞു.

ആരാണ് നിരഞ്ജൻ ഹിരാനന്ദാനി?

1950 മാർച്ച് 8 ന് മുംബൈയിലാണ് അദ്ദേഹം ജനിച്ചത്. ക്യാമ്പിയൻ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് സിഡെൻഹാം കോളേജിൽ നിന്ന് കൊമേഴ്‌സ് ബിരുദം നേടി. പിന്നീട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്ന് ചാർട്ടേഡ് അക്കൗണ്ടന്റായി യോഗ്യത നേടി. അദ്ദേഹത്തിന്റെ പിതാവ് ഡോ. ലഖുമാൽ ഹിരാനന്ദ് ഹിരാനന്ദാനി പ്രശസ്തനായ ഒരു ഇഎൻടി സർജനും പത്മഭൂഷൺ ജേതാവുമായിരുന്നു.

റിയൽ എസ്റ്റേറ്റിൽ കടക്കുന്നതിന് മുമ്പ്, നിരവധി തൊഴിലുകൾ അദ്ദേഹം ചെയ്തിരുന്നു. ആദ്യം അധ്യാപകനായി ജോലി ചെയ്തു, പിന്നീട് ഒരു ടെക്സ്റ്റൈൽ മിൽ നടത്താൻ ശ്രമിച്ചു, പക്ഷേ അത് വിജയിച്ചില്ല. തന്റെ ആദ്യകാല കരിയർ തിരിച്ചടികൾ നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു.

റിയൽ എസ്റ്റേറ്റിൽ കടന്നതോടെ അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു. 2021 ജൂണിൽ, ഫോർബ്സ് അദ്ദേഹത്തെ ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിൽ ഉൾപ്പെടുത്തി, അക്കാലത്ത് അദ്ദേഹത്തിന്റെ ആസ്തി 1.6 ബില്യൺ യുഎസ് ഡോളറായിരുന്നുവെന്നാണ് കണക്ക്.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം