AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Home: വീട് വാടകയ്‌ക്കെടുക്കണോ അതോ സ്വന്തമായി വാങ്ങണോ? ഏതാണ് നല്ലത്

Rental Home vs Buying: വാടകയ്ക്ക് വീടെടുക്കുമ്പോള്‍ ഓരോ 11 മാസത്തിലും മറ്റൊരു വാസസ്ഥലത്തേക്ക് മാറാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ലഭിക്കുന്നുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വാടകയ്ക്കായി മുടക്കിയ പണം ഒരിക്കലും തിരിച്ചുവരില്ല.

Home: വീട് വാടകയ്‌ക്കെടുക്കണോ അതോ സ്വന്തമായി വാങ്ങണോ? ഏതാണ് നല്ലത്
പ്രതീകാത്മക ചിത്രം Image Credit source: seksan Mongkhonkhamsao/ Getty Images
shiji-mk
Shiji M K | Updated On: 03 Aug 2025 10:21 AM

വീട് എന്നത് പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നം കൂടിയാണ്. സ്വന്തമായി വീടുവേണം, അത് ആഗ്രഹിച്ച പോലെ തന്നെ നിര്‍മിക്കണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കാറ് പോലുമില്ല. എന്നാല്‍ സ്വന്തമായി വീട് വെക്കണം എന്നത് അത്രയ്ക്ക് നിര്‍ബന്ധമുള്ള കാര്യമാണോ?

വാടകയ്ക്ക് വീടെടുക്കുമ്പോള്‍ ഓരോ 11 മാസത്തിലും മറ്റൊരു വാസസ്ഥലത്തേക്ക് മാറാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ലഭിക്കുന്നുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വാടകയ്ക്കായി മുടക്കിയ പണം ഒരിക്കലും തിരിച്ചുവരില്ല. എന്നാല്‍ സ്വന്തമായി വീടുവെക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്, വാടക ബില്ലുകളുടെ ഒരു കൂട്ടം തന്നെ മതി വീടിന്റെ ഒരു ഭാഗത്തിന്റെ പണി തീര്‍ക്കാന്‍.

നഗരത്തില്‍ ആഡംബര ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. നഗര കാഴ്ചകള്‍ അവിടെ ലഭിക്കുന്നുണ്ടെങ്കിലും ഇല്ലാതാകുന്നത് ഇക്വിറ്റിയാണ്. അഞ്ച് വര്‍ഷം വാടക വീട്ടില്‍ താമസിച്ചതിന് ശേഷമാണ് പലരും ആ പണം കൊണ്ട് ഒരു വീട് സ്വന്തമാക്കാമായിരുന്നുവെന്ന് ചിന്തിക്കുന്നത്.

വാടക നല്‍കുന്നത് വീട്ടുടമസ്ഥന് വേണ്ടിയാകരുത്, അത് നിങ്ങള്‍ക്ക് വേണ്ടിയുള്ളതാകണം. ഭവന വായ്പകള്‍ ഇന്ന് നികുതി ആനുകൂല്യങ്ങളോടെയാണ് വരുന്നത്. അതിനാല്‍ തന്നെ സ്വന്തം ആസ്തി കെട്ടിപ്പടുക്കുന്നതിനൊപ്പം നിങ്ങള്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കാനും സാധിക്കും.

വാടകക്കാര്‍ യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ തന്നെ വാടകയും നികുതിയും അടയ്ക്കുന്നതില്‍ കുടുങ്ങിക്കിടക്കുകയാണ്. എല്ലാ വര്‍ഷവും വീട് മാറുന്നത് നിങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.

Also Read: Gold vs SIP: സ്വര്‍ണം vs എസ്‌ഐപി; 5,000 രൂപയുടെ നിക്ഷേപം 15 വര്‍ഷത്തിനുള്ളില്‍ എത്രയായി വളരും?

സ്വന്തം വീട് എന്ന സ്വപ്‌നത്തിലേക്ക് എത്തുന്നത് വഴി, ഇഷ്ടത്തിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ പാടില്ല, ചുമരില്‍ അധികം ബള്‍ബുകള്‍ ഘടിപ്പിക്കരുത്, പെയിന്റടിക്കരുത് അങ്ങനെ ഒരുതരത്തിലുള്ള നിബന്ധനകളും പിന്നീട് നിങ്ങളെ അലട്ടില്ല.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.