AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold vs SIP: സ്വര്‍ണം vs എസ്‌ഐപി; 5,000 രൂപയുടെ നിക്ഷേപം 15 വര്‍ഷത്തിനുള്ളില്‍ എത്രയായി വളരും?

Best Investment Option: ഓരോ നിക്ഷേപ ഓപ്ഷനുകള്‍ക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനത്തിന് സാധ്യതയുള്ളതിനാല്‍ തന്നെ ഓഹരികളിലോ സ്വര്‍ണത്തിലോ നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്. എന്നാല്‍ ഇവയ്ക്കുമുണ്ട് അപകട സാധ്യതകള്‍.

Gold vs SIP: സ്വര്‍ണം vs എസ്‌ഐപി; 5,000 രൂപയുടെ നിക്ഷേപം 15 വര്‍ഷത്തിനുള്ളില്‍ എത്രയായി വളരും?
പ്രതീകാത്മക ചിത്രം Image Credit source: PM ImagesDigitalVision/Getty Images
Shiji M K
Shiji M K | Published: 03 Aug 2025 | 09:44 AM

സ്ഥിരമായ നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നതിന് കൃത്യമായ സാമ്പത്തികാസൂത്രണം അനിവാര്യമാണ്. ഇന്ന് നിരവധി നിക്ഷേപ ഓപ്ഷനുകള്‍ നമുക്ക് ലഭ്യമാണ്. അതില്‍ നിന്ന് ഉചിതമായത് തിരഞ്ഞെടുക്കുന്നതില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകുന്നു. പക്ഷെ സ്വര്‍ണം, മ്യൂച്വല്‍ ഫണ്ടുകള്‍, സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയെല്ലാം എല്ലാവര്‍ക്കും ഒരുപോലെ സ്വീകരിക്കാവുന്ന നിക്ഷേപ മാര്‍ഗങ്ങളാണ്.

ഓരോ നിക്ഷേപ ഓപ്ഷനുകള്‍ക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനത്തിന് സാധ്യതയുള്ളതിനാല്‍ തന്നെ ഓഹരികളിലോ സ്വര്‍ണത്തിലോ നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്. എന്നാല്‍ ഇവയ്ക്കുമുണ്ട് അപകട സാധ്യതകള്‍.

പതിനഞ്ച് വര്‍ഷത്തേക്ക് നടത്തുന്ന നിക്ഷേപത്തിന് സ്വര്‍ണവും മ്യൂച്വല്‍ ഫണ്ടുകളും നിങ്ങള്‍ക്ക് എങ്ങനെയാണ് ലാഭം സമ്മാനിക്കുന്നതെന്ന് പരിശോധിക്കാം. റിസ്‌ക് എടുക്കാനുള്ള കഴിവും സാമ്പത്തിക ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയത് നിക്ഷേപവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കേണ്ടത്.

പ്രതിമാസം 5,000 രൂപ നിക്ഷേപിക്കുന്നതിന് എസ്‌ഐപിയും സ്വര്‍ണവും എങ്ങനെ സഹായകമാകുന്നു എന്ന് പരിശോധിക്കാം.

മ്യൂച്വല്‍ ഫണ്ടുകള്‍

  • കാലാവധി- 15 വര്‍ഷം
  • എസ്‌ഐപി തുക- പ്രതിമാസം 5,000 രൂപ
  • പ്രതീക്ഷിക്കുന്ന വരുമാനം- 12 ശതമാനം
  • നിക്ഷേപിച്ച തുക- 9,00,000 രൂപ
  • പ്രതീക്ഷിക്കുന്ന ആകെ വരുമാനം- 16,22,879 രൂപ
  • ആകെ മൂല്യം- 25,22,879 രൂപ

സ്വര്‍ണം

  • കാലാവധി- 15 വര്‍ഷം
  • തുക- പ്രതിമാസം 5,000 രൂപ
  • പ്രതീക്ഷിക്കുന്ന വരുമാനം- 10 ശതമാനം
  • നിക്ഷേപിച്ച തുക- 9,00,000 രൂപ
  • പ്രതീക്ഷിക്കുന്ന ആകെ വരുമാനം- 11,89,621 രൂപ
  • ആകെ മൂല്യം- 20,89,621 രൂപ

Also Read: Senior Citizens Savings Scheme: നിക്ഷേപിക്കുന്നതിന് ഇരട്ടി തിരികെ! ഈ സര്‍ക്കാര്‍ പദ്ധതിയില്ലേ എല്ലാത്തിനും

കോമ്പൗണ്ടിങ്ങിന്റെ ശക്തിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും അതില്‍ ഉയര്‍ന്ന അപകട സാധ്യത കൂടിയുണ്ട്. റിട്ടേണുകളുടെ കാര്യത്തിലും ഉറപ്പില്ല. എന്നാല്‍ സ്വര്‍ണം മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ സുരക്ഷിതമാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.