AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Equity Mutual Funds: ഈ ഇക്വിറ്റി ഫണ്ടുകള്‍ നേടിയത് 26 കോടി വരെ വരുമാനം, അതും 10,000 രൂപയ്ക്ക്

Best Equity Mutual Funds: പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുന്ന എസ്‌ഐപിയിലൂടെ 10 കോടി രൂപയ്ക്ക് മേല്‍ റിട്ടേണ്‍ സമ്മാനിച്ച ചില ഇക്വിറ്റി ഫണ്ടുകളെ പരിചയപ്പെടാം. സെക്ടറല്‍ തീമാറ്റിക് ഫണ്ടുകള്‍ ഒഴികെ ഏകദേശം 288 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഉണ്ട് ഈ പട്ടികയില്‍.

Equity Mutual Funds: ഈ ഇക്വിറ്റി ഫണ്ടുകള്‍ നേടിയത് 26 കോടി വരെ വരുമാനം, അതും 10,000 രൂപയ്ക്ക്
പ്രതീകാത്മക ചിത്രം Image Credit source: TV9 Marathi
shiji-mk
Shiji M K | Published: 02 Aug 2025 10:46 AM

നിക്ഷേപകന് മികച്ച ലാഭം നല്‍കിയ നിരവധി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുണ്ട്. അതില്‍ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുന്ന എസ്‌ഐപിയിലൂടെ 10 കോടി രൂപയ്ക്ക് മേല്‍ റിട്ടേണ്‍ സമ്മാനിച്ച ചില ഇക്വിറ്റി ഫണ്ടുകളെ പരിചയപ്പെടാം. സെക്ടറല്‍ തീമാറ്റിക് ഫണ്ടുകള്‍ ഒഴികെ ഏകദേശം 288 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഉണ്ട് ഈ പട്ടികയില്‍.

നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് മിഡ് ക്യാപ് ഫണ്ട്

1995 ഒക്ടോബറില്‍ ആരംഭിച്ച ഈ ഫണ്ട് 10,000 രൂപ പ്രതിമാസ എസ്‌ഐപി വഴി 26.20 കോടി രൂപയുടെ റിട്ടേണ്‍ നല്‍കി. തുടക്കം മുതല്‍ XIRR 22.74% ശതമാവനവും നേടി.

ഫ്രാങ്ക്‌ലിന്‍ ഇന്ത്യ മിഡ് ക്യാപ് ഫണ്ട്

1993 ഡിസംബറില്‍ ആരംഭിച്ചതിന് ശേഷം 10,000 രൂപയുടെ എസ്‌ഐപി 23.17 കോടി രൂപയാക്കി ഉയര്‍ത്തി. 20.38% XIRR.

എച്ച്ഡിഎഫ്‌സി ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട്- എച്ച്ഡിഎഫ്‌സി ഫ്‌ളെക്‌സി ക്യാപ് ഫണ്ട്

എസ്‌ഐപി നിക്ഷേപം യഥാക്രമം 21.68 കോടി രൂപയായും 21.57 കോടി രൂപയായും ഉയര്‍ത്തി. 1996, 1995 വര്‍ഷങ്ങളില്‍ ആരംഭിച്ചവയാണ് ഈ ഫണ്ടുകള്‍.

ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഫ്‌ളെക്‌സി ക്യാപ് ഫണ്ട്

1994 സെപ്റ്റംബറില്‍ ആരംഭിച്ചതിന് ശേഷം 10,000 രൂപയുടെ എസ്‌ഐപി 16.98 കോടി രൂപയാക്കി. 1993 മാര്‍ച്ച് മുതല്‍ XIRR 18.02%.

Also Read: SIP: വെറും മൂന്ന് വര്‍ഷം മതി; ഈ എസ്‌ഐപികളില്‍ നിക്ഷേപിക്കാം, ഫലമുറപ്പ്

എസ്ബിഐ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട്

14.95 കോടി രൂപയായി പ്രതിമാസ 10,000 രൂപയുടെ നിക്ഷേപം വളര്‍ന്നു.

ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ബ്ലൂചിപ്പ് ഫണ്ട്

1993 ഡിസംബര്‍ മുതല്‍ 18.02% XIRR ഉള്ള ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ബ്ലൂചിപ്പ് ഫണ്ട് 10,000 രൂപയുടെ എസ്‌ഐപി വഴി 13.79 കോടിയായി വളര്‍ച്ച കൈവരിച്ചു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.