SBI Mutual Funds: 5 വര്‍ഷത്തിനുള്ളില്‍ 10,000 16 ലക്ഷമായി; എസ്ബിഐയുടെ മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചറിയാം
SBI Mutual Funds Growth In Last 5 Years: സ്‌മോള്‍, മിഡ് ക്യാപ് ഇക്വിറ്റി ഫണ്ടുകളും അവിശ്വസനീയമായ വളര്‍ച്ചയാണ് കൈവരിച്ചത്. പ്രതിമാസം 10,000 രൂപ നിക്ഷേപിച്ച എസ്‌ഐപി ഏകദേശം 16 ലക്ഷമായി ഉയര്‍ന്നു. ഇത്തരത്തില്‍ നേട്ടം കൈവരിച്ച ചില ഫണ്ടുകളെ പരിചയപ്പെടാം.

എസ്‌ഐപി
കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച നേട്ടം നിക്ഷേപകന് ഉണ്ടാക്കി കൊടുക്കാന്‍ സാധിച്ച നിരവധി മ്യൂച്വല്‍ ഫണ്ടുകളുണ്ട്. അവയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മ്യൂച്വല്‍ ഫണ്ടുകളും ഉള്‍പ്പെടുന്നു. സ്‌മോള്‍, മിഡ് ക്യാപ് ഇക്വിറ്റി ഫണ്ടുകളും അവിശ്വസനീയമായ വളര്‍ച്ചയാണ് കൈവരിച്ചത്. പ്രതിമാസം 10,000 രൂപ നിക്ഷേപിച്ച എസ്‌ഐപി ഏകദേശം 16 ലക്ഷമായി ഉയര്‍ന്നു. ഇത്തരത്തില്‍ നേട്ടം കൈവരിച്ച ചില ഫണ്ടുകളെ പരിചയപ്പെടാം.
എസ്ബിഐ പിഎസ്‌യു ഫണ്ട്
10,000 രൂപയുടെ എസ്‌ഐപി അഞ്ച് വര്‍ഷത്തിനുള്ളില്‍ 15.7 ലക്ഷമായി വളര്‍ന്നു. അഞ്ച് വര്‍ഷത്തെ വാര്‍ഷിക വരുമാനം 39.5%, ചെലവ് അനുപാതം 0.72 ശതമാനത്തോടെ എസ്ബിഐയുടെ ഏറ്റവും മികച്ച ഇക്വിറ്റി സ്‌കീമുകളില്‍ ഒന്നായി ഇത് തുടരുന്നു.
എസ്ബിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്
10,000 രൂപയുടെ എസ്‌ഐപി വളര്‍ന്നത് 14.96 ലക്ഷം രൂപയായി. പ്രതിവര്‍ഷം 37.5% ഗ്രോത്ത് നേടി. തുറമുഖങ്ങള്‍, ഹൈവേകള്‍, വൈദ്യുതി, നഗര അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയിലാണ് ഈ ഫണ്ട് നിക്ഷേപിക്കുന്നത്.
എസ്ബിഐ കോണ്‍ട്രാ ഫണ്ട്
14.72 ലക്ഷം രൂപയാണ് 10,000 രൂപയുടെ എസ്‌ഐപിക്ക് നേടാനായത്. അഞ്ച് വര്‍ഷത്തെ ഫണ്ടിന്റെ ഗ്രോത്ത് 36.8%, ചെലവ് അനുപാതം 0.57%.
Also Read: Children’s Aadhaar Biometrics: കുട്ടികളുടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്തില്ലേ? ആനുകൂല്യങ്ങൾ നഷ്ടമാകും!
ഈ ഫണ്ടുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 36.8% മുതല്‍ 39.5% വരെ വാര്‍ഷിക വരുമാനം നേടിയത് അവരുടെ സെക്ടര്‍ കോളുകളെയും സ്മാര്‍ട്ട് സ്‌റ്റോക്ക് തിരഞ്ഞെടുപ്പുകളെയും പ്രതിഫലിപ്പിക്കുന്നു. 1 ശതമാനത്തില്‍ താഴെയുള്ള ചെലവ് അനുപാതത്തില്‍ നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോമ്പൗണ്ടിങ്ങിനായി കൂടുതല്‍ നേട്ടം നിലനിര്‍ത്തേണ്ടതായി വന്നു.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.