SBI Customers Alert: എസ്ബിഐ ഉപഭോക്താക്കള്‍ ശ്രദ്ധിക്കൂ; ആ സേവനം ഡിസംബര്‍ 1 മുതല്‍ ഉണ്ടാകില്ല

SBI mCASH Service Update: തടസങ്ങളില്ലാതെയുള്ള ഇടപാടുകള്‍ക്കായി യുപിഐ, ഐഎംപിഎസ്, നെഫ്റ്റ്, ആര്‍ടിജിഎസ് പോലുള്ള സുരക്ഷിത മാര്‍ഗങ്ങളിലേക്ക് മാറണമെന്ന് എസ്ബിഐ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

SBI Customers Alert: എസ്ബിഐ ഉപഭോക്താക്കള്‍ ശ്രദ്ധിക്കൂ; ആ സേവനം ഡിസംബര്‍ 1 മുതല്‍ ഉണ്ടാകില്ല

പ്രതീകാത്മക ചിത്രം

Updated On: 

17 Nov 2025 12:18 PM

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കള്‍ക്കായി പുത്തന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ബാങ്ക്. നവംബര്‍ 30ന് ശേഷം ഓണ്‍ലൈന്‍ എസ്ബിഐ, യോനോ ലൈറ്റ് പ്ലാറ്റ്‌ഫോമുകളില്‍ എംക്യാഷ് സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ഡിസംബറിന് മുമ്പ് ഗുണഭോക്താക്കാളെ ചേര്‍ക്കാതെ തന്നെ വേഗത്തില്‍ പണം കൈമാറ്റം ചെയ്യാന്‍ അനുവദിച്ചിരുന്ന ഈ രീതി അവസാനിക്കും.

നവംബര്‍ 30ന് ശേഷം ഉപഭോക്താക്കള്‍ക്ക് എംസിഎഎസ്എച്ച് ലിങ്കുകള്‍ വഴിയോ ആപ്പ് വഴിയോ പണം അയക്കാനും ക്ലെയിം ചെയ്യാനും സാധിക്കില്ല. തടസങ്ങളില്ലാതെയുള്ള ഇടപാടുകള്‍ക്കായി യുപിഐ, ഐഎംപിഎസ്, നെഫ്റ്റ്, ആര്‍ടിജിഎസ് പോലുള്ള സുരക്ഷിത മാര്‍ഗങ്ങളിലേക്ക് മാറണമെന്ന് എസ്ബിഐ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

എസ്ബിഐ എംക്യാഷ്

ഉപഭോക്താവ് അയക്കുന്ന പണം പാസ്‌കോഡ് ഉപയോഗിച്ച് ക്ലെയിം ചെയ്യാനും ആ തുക ഏത് ബാങ്ക് അക്കൗണ്ടിലേക്കും ട്രാന്‍സ്ഫര്‍ ചെയ്യാനും അനുവദിച്ചിരുന്ന സംവിധാനമാണ് mCASH. ഒരു അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും പ്രിയപ്പെട്ടതായി സേവ് ചെയ്യാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇത് ഭാവിയിലെ ക്ലെയിമുകള്‍ വേഗത്തിലും സൗകര്യപ്രദവുമാക്കുന്നു.

Also Read: Silver: വെള്ളി പണയം വയ്ക്കാമോ? എത്ര രൂപ വരെ കിട്ടും?, ഇനി സംശയം വേണ്ട

ഓണ്‍ലൈന്‍ എഎസ്ബിഐ അല്ലെങ്കില്‍ സ്‌റ്റേറ്റ് ബാങ്ക് എനിവേര്‍ വഴി സ്വീകര്‍ത്താവിന്റെ മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ മാത്രം നല്‍കി പണം അയക്കാം. പണം അയച്ചതിന് ശേഷം സ്വീകര്‍ത്താവിന് എംസിഎഎസ്എച്ച് മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ വഴി പങ്കിട്ട ലിങ്ക് ഉപയോഗിച്ച് തുക ക്ലെയിം ചെയ്യാന്‍ കഴിയും. ഈ സംവിധാനമാണ് അവസാനിക്കാന്‍ പോകുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ