AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Interest Rate: പലിശയില്‍ കളിയില്ല! എസ്ബിഐ, പിഎന്‍ബി, എച്ച്ഡിഎഫ്‌സി ഇവരുടെ പുത്തന്‍ നിരക്കറിഞ്ഞോ?

Best FD Interest Rates: ജൂണില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച്, 6 ശതമാനത്തില്‍ നിന്ന് 5.5 ആയി താഴ്ത്തി. ഇത് ബാങ്കുകളെ അവരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാനും പ്രേരിപ്പിച്ചു.

Interest Rate: പലിശയില്‍ കളിയില്ല! എസ്ബിഐ, പിഎന്‍ബി, എച്ച്ഡിഎഫ്‌സി ഇവരുടെ പുത്തന്‍ നിരക്കറിഞ്ഞോ?
പ്രതീകാത്മക ചിത്രം Image Credit source: Andrii Yalanskyi/500px/Getty Images
shiji-mk
Shiji M K | Published: 15 Nov 2025 10:54 AM

ഇന്ത്യക്കാരായ നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് സ്ഥിര നിക്ഷേപങ്ങള്‍. സുരക്ഷയോടൊപ്പം തന്നെ മികച്ച വരുമാനം നല്‍കുന്നു എന്നതിനാലാണ് ആളുകള്‍ കൂടുതലായും സ്ഥിര നിക്ഷേപങ്ങളെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ രാജ്യത്തെ വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും എഫ്ഡി നിക്ഷേപങ്ങള്‍ക്ക് വ്യത്യസ്ത പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപിക്കുന്നതിന് മുമ്പ് ഈ പലിശ നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്യേണ്ടതുണ്ട്.

ജൂണില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച്, 6 ശതമാനത്തില്‍ നിന്ന് 5.5 ആയി താഴ്ത്തി. ഇത് ബാങ്കുകളെ അവരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാനും പ്രേരിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പൊതുമേഖല ബാങ്കുകള്‍ തങ്ങളുടെ പലിശ നിരക്ക് കുറച്ചപ്പോള്‍, രാജ്യത്തെ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയവയും പലിശയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. എസ്ബിഐ, പിഎന്‍ബി, എച്ച്ഡിഎഫ്‌സി എന്നീ മൂന്ന് ബാങ്കുകള്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നോക്കാം.

എസ്ബിഐയുടെ പലിശ നിരക്കുകള്‍

ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എസ്ബിഐ കുറച്ചത്. 180 ദിവസം മുതല്‍ 210 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.80 ശതമാനത്തില്‍ നിന്ന് 5.65 ശതമാനമായി കുറച്ചു. 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടേത് 6.05 ശതമാനത്തില്‍ നിന്ന് 5.09 ശതമാനമായും കുറച്ചു.

പിഎന്‍ബി എഫ്ഡി നിരക്കുകള്‍

പഞ്ചാബ് നാഷണല്‍ ബാങ്ക് ജൂണ്‍ 18 മുതല്‍ 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം മുതല്‍ 6.70 ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇക്കാലയളവില്‍ 3.75 ശതമാനം മുതല്‍ 7.20 ശതമാനം വരെ പലിശയും, സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 4.05 ശതമാനം മുതല്‍ 7.50 ശതമാനം വരെ പലിശയും ലഭിക്കുന്നു.

Also Read: Fixed Deposit: ഇതൊക്കെ ഇത്ര സിമ്പിളാണ്! ഓണ്‍ലൈനായി എഫ്ഡി അക്കൗണ്ട് ആരംഭിച്ചാലോ?

എച്ച്ഡിഎഫ്‌സി ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളില്‍ ഒന്നായ എച്ച്ഡിഎഫ്‌സി ബാങ്കും അവരുടെ പലിശ നിരക്കുകള്‍ പരിഷ്‌കരിച്ചു. 2.75 ശതമാനം മുതല്‍ 6.60 ശതമാനം വരെ സാധാരണ പൗരന്മാര്‍ക്കും, 3,25 ശതമാനം മുതല്‍ 7.10 ശതമാനം വരെ മുതിര്‍ന്ന പൗരന്മാര്‍ക്കും ബാങ്ക് പലിശ വാഗ്ദാനം ചെയ്യുന്നു.