AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SBI’s loan scheme for Agniveers: അഗ്നിവീറുകൾക്ക് എസ്ബിഐയുടെ വായ്പ; അറിയേണ്ടതെല്ലാം….

SBI's special loan scheme for Agniveers: ഈട് ആവശ്യമില്ലാതെ 4 ലക്ഷം രൂപ വരെ വായ്പകൾ അനുവദിക്കുന്ന പദ്ധതിയാണ് എസ്ബിഐ അ​ഗ്നിവീറുകൾക്കായി അവതരിപ്പിച്ചത്. എസ്.ബി.ഐയുടെ ഡിഫൻസ് സാലറി പാക്കേജ് വഴി നിരവധി ആനുകുല്യങ്ങളും നൽകുന്നുണ്ട്.

SBI’s loan scheme for Agniveers: അഗ്നിവീറുകൾക്ക് എസ്ബിഐയുടെ  വായ്പ; അറിയേണ്ടതെല്ലാം….
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Published: 26 Oct 2025 16:40 PM

അ​ഗ്നിവീറുകൾക്കായി പ്രത്യേക വായ്പ പദ്ധതി എസ്ബിഐ ഒരുക്കിയിട്ടുണ്ട്. ബാങ്കിൽ ശമ്പള അക്കൗണ്ടുള്ള അഗ്നിവീറുകൾക്ക് ശ്രദ്ധേയമായ ആനുകൂല്യങ്ങൾക്കും എസ്ബിഐ നൽകുന്നുണ്ട്. ഈ പ്രത്യേക വായ്പ പദ്ധതിയെ കുറിച്ച് വിശദമായി മനസിലാക്കാം…

ഈട് ആവശ്യമില്ലാതെ 4 ലക്ഷം രൂപ വരെ വായ്പകൾ അനുവദിക്കുന്ന പദ്ധതിയാണ് എസ്ബിഐ അ​ഗ്നിവീറുകൾക്കായി അവതരിപ്പിച്ചത്. കൂടാതെ പ്രോസസ്സിംഗ് ഫീസ് പൂർണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്. തിരിച്ചടവ് കാലാവധി അഗ്നിപഥ് റിക്രൂട്ട്‌മെൻ്റ് പ്രോഗ്രാമിന് അനുസൃതമായിരിക്കും.

ആനുകൂല്യങ്ങൾ

അഗ്നിവീറുകൾക്ക് എസ്.ബി.ഐയുടെ ഡിഫൻസ് സാലറി പാക്കേജ് വഴി നിരവധി ആനുകുല്യങ്ങളും ലഭിക്കുന്നു. സീറോ-ബാലൻസ് അക്കൗണ്ട്, സൗജന്യ ഇന്റർനാഷണൽ ഗോൾഡ് ഡെബിറ്റ് കാർഡുകൾ, രാജ്യവ്യാപകമായി എല്ലാ എസ്‌ബി‌ഐ എടി‌എമ്മുകളിലും പരിധിയില്ലാത്ത സൗജന്യ എടിഎം ഇടപാടുകൾ എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുന്നു. ഡെബിറ്റ് കാർഡിന്റെ വാർഷിക മെയിന്റനൻസ് ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്.

ഇൻഷുറൻസ്

വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷയായി 50 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. വിമാന അപകട ഇൻഷുറൻസ് പരിരക്ഷയായി 1 കോടി രൂപ വരെ,
50 ലക്ഷം രൂപ വരെയുള്ള സ്ഥിരം വൈകല്യ പരിരക്ഷ എന്നിവ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.