AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver: വെള്ളി വാങ്ങുന്നുണ്ടോ? ഈ തെറ്റുകൾ ഒഴിവാക്കിക്കോ, പണി കിട്ടും!

Silver Investing, Common Mistakes: ആഭരണങ്ങളായും ദീർ‍ഘകാല നിക്ഷേപമായും ഈ വെള്ള ലോഹം ​ഗുണകരമാണ്. എന്നാൽ, നിക്ഷേപം എന്ന നിലയിൽ വെള്ളിക്കട്ടികളോ നാണയങ്ങളോ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാം.

Silver: വെള്ളി വാങ്ങുന്നുണ്ടോ? ഈ തെറ്റുകൾ ഒഴിവാക്കിക്കോ, പണി കിട്ടും!
Silver Image Credit source: Getty Images
nithya
Nithya Vinu | Updated On: 26 Oct 2025 16:11 PM

സ്വർണം പോലെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന മറ്റൊരു ലോഹമാണ് വെള്ളി. നിലവിൽ റെക്കോർഡുകൾ തകർത്തുള്ള കുതിപ്പിനാണ് വെള്ളി വിപണി സാക്ഷ്യം വഹിക്കുന്നത്. ആഭരണങ്ങളായും ദീർ‍ഘകാല നിക്ഷേപമായും ഈ വെള്ള ലോഹം ​ഗുണകരമാണ്. എന്നാൽ, നിക്ഷേപം എന്ന നിലയിൽ വെള്ളിക്കട്ടികളോ നാണയങ്ങളോ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാം.

 

നിക്ഷേപകർ വരുത്തുന്ന 5 തെറ്റുകൾ

 

ഹ്രസ്വകാല ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധ

വെള്ളിയിൽ നിക്ഷേപം നടത്തുന്നവർ ഹ്രസ്വകാല നേട്ടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിയല്ല. ട്രേഡിംഗ് സമീപനം സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ഹ്രസ്വകാല നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നത് ശരിയാണെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ സമ്പത്ത് ശേഖരിക്കലിനെ ബാധിക്കുന്ന വിപണിയെയും ബാഹ്യ സ്വാധീനങ്ങളെയും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വെള്ളിയുടെ വിലയിലെ ഹ്രസ്വകാല ചലനം പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതിനുപകരം, നിക്ഷേപകർ അവരുടെ നിക്ഷേപങ്ങളിലെ ദീർഘകാല സ്ഥിരതയ്ക്കും വരുമാനത്തിനും കൂടുതൽ ശ്രദ്ധ നൽകണം.

അപ്രതീക്ഷിത വരുമാനം

വെള്ളിയിൽ നിക്ഷേപിക്കുമ്പോൾ പെട്ടെന്നുള്ളതോ അമിതമോ ആയ വരുമാനം പ്രതീക്ഷിക്കരുത്. പണപ്പെരുപ്പം, രാഷ്ട്രീയപരമായ സംഭവങ്ങൾ, കമ്പോളത്തിലെ ചാഞ്ചാട്ടം തുടങ്ങിയ ബാഹ്യ ഘടകങ്ങൾ വെള്ളിയുടെ വിലയെ ബാധിച്ചേക്കാം. വെള്ളി ലാഭകരമായേക്കാമെങ്കിലും, ഇത് പെട്ടെന്ന് സമ്പന്നരാകാനപള്ള വഴിയല്ല എന്ന് മനസ്സിലാക്കുക.

അപര്യാപ്തമായ ഗവേഷണം

വെള്ളി വാങ്ങുന്നതിൽ നിക്ഷേപകർ വരുത്തുന്ന ഒരു പ്രധാന പോരായ്മ ഗവേഷണത്തിന്റെ അഭാവമാണ്. വാങ്ങുന്നതിനുമുമ്പ് വിപണിയെക്കുറിച്ചും ലഭ്യമായ വെള്ളി നിക്ഷേപ തരങ്ങളെക്കുറിച്ചും നിങ്ങൾക്ക് പൊതുവായ ധാരണ ഉണ്ടായിരിക്കണം. വെള്ളി നിക്ഷേപങ്ങളിൽ ബുള്ളിയൻ, വെള്ളി ഖനന ഓഹരികൾ, വെള്ളി ഇടിഎഫുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇവയെ കുറിച്ചുള്ള അറിവ് പ്രധാനമാണ്.

ALSO READ: വെള്ളി ഈടായി നൽകി വായ്പ എടുക്കാൻ കഴിയുമോ? നിയമങ്ങൾ പറയുന്നത്…

വാങ്ങൽ ചെലവുകൾ അവഗണിക്കുന്നത്

വെള്ളി വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള വിവിധ ചെലവുകൾ ശ്രദ്ധിക്കാതെ പോകുന്നത് ഒരു പതിവ് അബദ്ധമാണ്. നിങ്ങൾ നൽകുന്ന വില പലപ്പോഴും കമ്പോളവിലയേക്കാൾ കൂടുതലായിരിക്കും. സെയിൽസ് ടാക്സ്, ചരക്ക് കൂലി, ഇൻഷുറൻസ്, ട്രാൻസാക്ഷൻ ഫീസുകൾ തുടങ്ങിയ ചെലവുകൾ അറിഞ്ഞിരിക്കണം.

ലിക്വിഡിറ്റി

വെള്ളി ഒരു ലിക്വിഡ് അസറ്റ് ആണെങ്കിലും, അത് എത്ര എളുപ്പത്തിൽ വാങ്ങാനും വിൽക്കാനും കഴിയുമെന്ന് പല നിക്ഷേപകർക്കും മനസ്സിലാകുന്നില്ല. വെള്ളിയുടെ രൂപം, ശുദ്ധത, കമ്പോള സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ച് ലിക്വിഡിറ്റി വ്യത്യാസപ്പെടാം.