Senior Citizen Savings Scheme: ദിവസം 50 രൂപ നിക്ഷേപിച്ചാൽ, 35 ലക്ഷം കയ്യിൽ, ഗംഭീര പദ്ധതി
19 വയസ്സ് മുതൽ 55 വയസ്സ് വരെയുള്ള ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയിൽ നിക്ഷേപിക്കാം. 10,000 രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഇതിൽ നടത്താം

Senior Citizen Savings Scheme
ദിവസം തോറും 50 രൂപ നിക്ഷേപിക്കാൻ കഴിഞ്ഞാൽ റിട്ടയർമെൻ്റ് കാലത്ത് നിങ്ങൾക്ക് ലക്ഷങ്ങൾ നേടാനാകും. പോസ്റ്റ് ഓഫീസിൻ്റെ ഗ്രാമ സുരക്ഷാ യോജനയാണ് പദ്ധതി. ഇതിൽ പ്രതിദിനം 50 രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 35 ലക്ഷം രൂപ വരെ ഒരു വലിയ ഫണ്ട് ഉണ്ടാക്കാം. എന്തൊക്കെയാണ് പദ്ധതിയുടെ ഗുണങ്ങൾ എങ്ങനെ ഇതിൻ്റെ ഭാഗമാകാം എന്ന് നോക്കാം.
ഗ്രാമസുരക്ഷ യോജന
ഗ്രാമ സുരക്ഷാ യോജനയിൽ നിക്ഷേപിക്കുന്നവർക്ക് 35 ലക്ഷം രൂപ ലഭിക്കും. പദ്ധതിയുടെ ഈ തുക നിക്ഷേപകന് 80-ാം വയസ്സിൽ ബോണസിനൊപ്പം ലഭിക്കും. വ്യക്തി 80 വയസ്സിൽ മരിച്ചാൽ, അദ്ദേഹത്തിൻ്റെ നോമിനിക്ക് തുക ലഭിക്കും. 19 വയസ്സ് മുതൽ 55 വയസ്സ് വരെയുള്ള ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയിൽ നിക്ഷേപിക്കാം. 10,000 രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഇതിൽ നടത്താം. പ്രതിമാസം, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഗഡുക്കൾ അടയ്ക്കാം. 19 വയസ്സിൽ നിങ്ങൾ ഗ്രാമ സുരക്ഷാ യോജന ആരംഭിച്ചാൽ, 55 വയസ്സ് വരെ പ്രതിമാസം നിങ്ങൾക്ക് 1,515 രൂപ വീതം പ്രീമിയം അടയ്ക്കണം.
ഗ്രാം സുരക്ഷാ യോജനയിൽ ബോണസ്
പദ്ധതിയിൽ നിക്ഷേപിക്കുന്നവർക്ക് നാല് വർഷത്തിന് ശേഷം വായ്പ ലഭിക്കും. പോളിസി ഉടമയ്ക്ക് അത് തിരികെ നൽകേണ്ടിവന്നാൽ, പോളിസി ആരംഭിച്ച തീയതിക്ക് മൂന്ന് വർഷത്തിന് ശേഷം തിരികെ നൽകാം. ഈ പദ്ധതിയിൽ അഞ്ച് വർഷത്തിന് ശേഷം നിക്ഷേപിക്കുമ്പോൾ ബോണസും ലഭിക്കും. ഈ പദ്ധതിയിൽ ഒരാൾ പ്രതിമാസം 1,500 രൂപ നിക്ഷേപിച്ചാൽ. പ്രതിദിനം 50 രൂപയാണ് ചിലവ് വരിക. പദ്ധതി കാലാവധി പൂർത്തിയാകുമ്പോൾ, 35 ലക്ഷം രൂപ വരെ റിട്ടേൺ നിങ്ങൾക്ക് ലഭിക്കും.
മുഴുവൻ തുകയും എപ്പോഴാണ് ലഭിക്കുക?
നിക്ഷേപകന് 55 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ 31,60,000 രൂപയും, 58 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ 33,40,000 രൂപയും, 60 വർഷത്തിൽ 34.60 ലക്ഷം രൂപയും ലഭിക്കും. ഗ്രാമ സുരക്ഷാ യോജന പ്രകാരം, 80 വയസ്സ് പൂർത്തിയാകുമ്പോൾ പണം കയ്യിൽ കിട്ടും. വ്യക്തി മരിച്ചാൽ, ഈ പണം നോമിനിക്ക് നൽകും.