AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Rate: വെറും 18 ദിവസം, കൂടിയത് 57,000 രൂപ; വെള്ളി വില കുതിച്ചുയരാൻ കാരണമെന്ത്?

Reasons for Silver Price Hike: 2026-ന്റെ തുടക്കം മുതൽ ഇന്ത്യൻ വിപണിയിൽ വെള്ളി വിലയിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്. യുഎസ് ഭരണകൂടത്തിന്റെ പുതിയ വ്യാപാര നയങ്ങളും താരിഫ് വർദ്ധനയെക്കുറിച്ചുള്ള ആശങ്കകളും ആഗോള വിപണിയിൽ വില ഉയരാൻ കാരണമായിട്ടുണ്ട്.

Silver Rate: വെറും 18 ദിവസം, കൂടിയത് 57,000 രൂപ; വെള്ളി വില കുതിച്ചുയരാൻ കാരണമെന്ത്?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 19 Jan 2026 | 03:32 PM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ട് ലോഹങ്ങളാണ് സ്വർണവും വെള്ളിയും. ആഘോഷവേളകളിലും ഉത്സവക്കാലത്തും ഇവയുടെ ഡിമാൻഡ് കൂടാറുണ്ട്. എന്നാൽ സാധാരണക്കാരെ ആശങ്കയിലാഴ്ത്തിയാണ് ഈ ലോഹങ്ങളുടെ വില കുതിക്കുന്നത്. സ്വർണം ഒരു ലക്ഷം കടന്ന് മുന്നോട്ട് കുതിക്കുമ്പോൾ വെള്ളി വില മൂന്ന് ലക്ഷം പിന്നിട്ടിരിക്കുകയാണ്. വർഷത്തിന്റെ ആദ്യ 18 ദിവസങ്ങൾ പിന്നിടുമ്പോൾ കിലോയ്ക്ക് 57,000 രൂപയുടെ വർദ്ധനവാണ് വെള്ളി വിലയിൽ ഉണ്ടായത്.

2026-ന്റെ തുടക്കം മുതൽ ഇന്ത്യൻ വിപണിയിൽ വെള്ളി വിലയിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്. ജനുവരി ഒന്നിന് കിലോയ്ക്ക് ഏകദേശം 2,38,000 രൂപയായിരുന്ന വെള്ളി വില നിലവിൽ 3,05,000 രൂപയിലാണ് വ്യാപാരം. വെള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മുന്നേറ്റങ്ങളിലൊന്നാണിത്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ 57,000 രൂപയ്ക്ക് മുകളിലാണ് വർദ്ധിച്ചത്.

അതേസമയം, 2025-ലും 2026-ന്റെ തുടക്കത്തിലും സ്വർണ്ണത്തേക്കാൾ കൂടുതൽ ലാഭം വെള്ളി നൽകിയിട്ടുണ്ടെങ്കിലും, ഇതിൽ വലിയ തോതിലുള്ള അസ്ഥിരത നിലനിൽക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ വില പെട്ടെന്ന് ഉയരുന്നതുപോലെ തന്നെ തിരുത്തലുകൾക്കും സാധ്യതയുണ്ടെന്നും നിക്ഷേപകർ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ALSO READ: ഇങ്ങനെ പോയാല്‍ ശരിയാകില്ല; സ്വര്‍ണവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങുന്നു

 

വില കൂടാനുള്ള പ്രധാന കാരണങ്ങൾ

വ്യാവസായിക ആവശ്യകത: ഹരിത ഊർജ്ജത്തിലേക്കുള്ള ലോകത്തിന്റെ ചുവടുമാറ്റം വെള്ളിയുടെ ഡിമാൻഡ് വർദ്ധിപ്പിച്ചു. സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ), ചിപ്പ് നിർമ്മാണം, 5ജി സാങ്കേതികവിദ്യ എന്നിവയിൽ വെള്ളി ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.

വിതരണത്തിലെ കുറവ്: ഖനനത്തിൽ നിന്നുള്ള വെള്ളിയുടെ ലഭ്യത കുറഞ്ഞതും ചൈനയെപ്പോലുള്ള രാജ്യങ്ങൾ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും വിപണിയിൽ വെള്ളിയുടെ ക്ഷാമമുണ്ടാക്കി.

നിക്ഷേപകരുടെ താൽപര്യം: ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണം നിക്ഷേപകർ സ്വർണ്ണത്തേക്കാൾ വേഗത്തിൽ വളരുന്ന വെള്ളിയെ സുരക്ഷിത നിക്ഷേപമായി കാണുന്നു.

ഇറക്കുമതി തീരുവയും വിദേശ നയങ്ങളും: യുഎസ് ഭരണകൂടത്തിന്റെ പുതിയ വ്യാപാര നയങ്ങളും താരിഫ് വർദ്ധനയെക്കുറിച്ചുള്ള ആശങ്കകളും ആഗോള വിപണിയിൽ വില ഉയരാൻ കാരണമായിട്ടുണ്ട്.