Silver: വെള്ളി പണയം വയ്ക്കാമോ? എത്ര രൂപ വരെ കിട്ടും?, ഇനി സംശയം വേണ്ട

Silver Loan Guidelines: പൊന്നിനെ പോലെ വെള്ളി പണയം വയ്ക്കാൻ കഴിയുമോ? ആഭരണങ്ങളാണോ വെള്ളിബാറാണ് പണയം വയ്ക്കേണ്ടത്? എത്ര രൂപ വരെ കിട്ടും... തുടങ്ങി സംശയങ്ങൾ നിരവധിയാണ്.

Silver: വെള്ളി പണയം വയ്ക്കാമോ? എത്ര രൂപ വരെ കിട്ടും?, ഇനി സംശയം വേണ്ട

പ്രതീകാത്മക ചിത്രം

Updated On: 

16 Nov 2025 11:49 AM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ലോഹങ്ങളാണ് സ്വർണവും വെള്ളിയും. സ്വർണവില പ്രവചനാതീതമായി മാറുകയാണ്. അത്യാവശ്യ സാഹചര്യങ്ങളിൽ സ്വർണം പണയം വച്ച് പണം നേടാറുമുണ്ട്. എന്നാൽ പൊന്നിനെ പോലെ വെള്ളി പണയം വയ്ക്കാൻ കഴിയുമോ? ആഭരണങ്ങളാണോ വെള്ളിബാറാണ് പണയം വയ്ക്കേണ്ടത്? എത്ര രൂപ വരെ കിട്ടും… തുടങ്ങി സംശയങ്ങൾ നിരവധിയാണ്.

വെള്ളി പണയം

 

ഇനി മുതൽ സ്വർണത്തെ പോലെ വെള്ളി പണയം വച്ചും വായ്പ വാങ്ങാവുന്നതാണ്. അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. വാണിജ്യ ബാങ്കുകൾക്കും സഹകരണ സ്ഥാപനങ്ങൾക്കും എൻ.ബി.എഫ്.സികൾക്കും വെള്ളി ഈടായി സ്വീകരിച്ച് വായ്പ നൽകാം.

എത്ര രൂപ വരെ ലഭിക്കും?

 

എടുക്കുന്ന വായ്പ പന്ത്രണ്ട് മാസം കൊണ്ട് തിരിച്ചടയ്ക്കേണ്ടതാണ്. നിലവിലെ വെള്ളി വിലയുടെ 85 ശതമാനം വരെയാണ് വായ്പയായി ലഭിക്കുന്നത്. രണ്ടര ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് 85 ശതമാനം വായ്പയും 5 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് 75 ശതമാനം വരെ വായ്പയും ലഭിക്കും.

ALSO READ: സ്വര്‍ണം പണയം വെക്കാനിത് ബെസ്റ്റ് ടൈം; ഒരു പവന് എത്ര രൂപ വരെ കിട്ടും?

 

ശ്രദ്ധിക്കുക….

ഒരിക്കൽ പണയം വച്ച വെള്ളി വീണ്ടും ഈടായി നൽകാൻ കഴിയില്ല.

വെള്ളി അല്ലെങ്കില്‍ ഇടിഎഫുകൾ പോലുള്ള വെള്ളി അടിസ്ഥാനമായുള്ളവ വാങ്ങുന്നതിന് ഈ വായ്പ ഉപയോ​ഗിക്കരുത്.

വെള്ളിയില്‍ നിക്ഷേപിച്ച ഇടിഎഫുകള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല.

വെള്ളി ബാറുകള്‍ വച്ച് കൊണ്ട് വായ്പ എടുക്കുന്നതും പരിമിതിയുണ്ട്.

ഈടായി നൽകുന്ന വെള്ളി ആഭരണങ്ങളുടെ ആകെ തൂക്കം പത്ത് കിലോ​ഗ്രാമിൽ അധികമാകരുത്.

വെള്ളി നാണയങ്ങളുടെ ആകെ ഭാരം 500 ഗ്രാം കവിയാന്‍ പാടില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും