AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: സ്വര്‍ണം പണയം വെക്കാനിത് ബെസ്റ്റ് ടൈം; ഒരു പവന് എത്ര രൂപ വരെ കിട്ടും?

How Much Cash for 8 Grams Gold: പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ സ്വര്‍ണ പണയ ബിസിനസില്‍ കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ രേഖപ്പെടുത്തിയത് റെക്കോഡ് വളര്‍ച്ചയാണ്.

Gold Rate: സ്വര്‍ണം പണയം വെക്കാനിത് ബെസ്റ്റ് ടൈം; ഒരു പവന് എത്ര രൂപ വരെ കിട്ടും?
സ്വര്‍ണവില Image Credit source: Parkin Songmor/Getty Images
shiji-mk
Shiji M K | Published: 16 Nov 2025 08:11 AM

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം അങ്ങനെ മുന്നേറുകയാണ്. വിലക്കൂടുതല്‍ കാരണം പുതിയ സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം കുറഞ്ഞു. എന്നാല്‍ പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെയും പണയം വെക്കാനെത്തുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. പവന് 1 ലക്ഷത്തിനടുത്ത് വിലയുള്ളതിനാല്‍ തന്നെ പണയം വെക്കുമ്പോഴും നിങ്ങള്‍ക്കും വലിയ തുക ലോണായി സ്വന്തമാക്കാനകും അല്ലേ?

പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ സ്വര്‍ണ പണയ ബിസിനസില്‍ കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ രേഖപ്പെടുത്തിയത് റെക്കോഡ് വളര്‍ച്ചയാണ്. നടപ്പുവര്‍ഷം ആദ്യ പത്ത് മാസം കൊണ്ട് സ്വര്‍ണ പണയ വായ്പ 116 ശതമാനം വര്‍ധിച്ചു. ഇതോടെ 3.16 ലക്ഷം കോടി എന്ന റെക്കോഡാണ് പിറന്നത്.

പോയ വര്‍ഷം സ്വര്‍ണ പണയ വായ്പയുടെ വളര്‍ച്ച 51 ശതമാനമായിരുന്നു. എന്നാല്‍ പിന്നീട് റിസര്‍വ് ബാങ്ക് വ്യക്തിഗത വായ്പകളില്‍ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങള്‍ ഉപഭോക്താക്കളെ പോലെ തന്നെ ബാങ്കുകളെയും സ്വര്‍ണ പണയ വായ്പയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചു.

മുന്നില്‍ ഇവര്‍

കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളാണ് പൊതുമേഖല ബാങ്കുകളില്‍ വായ്പ നല്‍കുന്നവരില്‍ പ്രമുഖര്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകളും ഉയര്‍ന്ന തുക തന്നെ സ്വര്‍ണ വായ്പയായി നല്‍കുന്നു. ഇവയ്ക്ക് പുറമെ മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ്, മറ്റ് ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയും സ്വര്‍ണ വായ്പ നല്‍കുന്നു.

Also Read: Kerala Gold Rate: 20% വരെ ഉയര്‍ച്ച; സ്വര്‍ണവില ഇനിയും കൂടാന്‍ പോകുന്നു, അടുത്ത ആഴ്ചയില്‍ ഈ വില പ്രതീക്ഷിക്കാം

എത്ര കിട്ടും?

സ്വര്‍ണം പണയം വെക്കുമ്പോള്‍ അതിന്റെ തൂക്കവും നിലവിലെ വിലയും പരിഗണിക്കപ്പെടുന്ന പ്രധാന ഘടകങ്ങളാണ്. പണയം എടുക്കുന്ന സ്ഥാപനങ്ങള്‍ സാധാരണയായി 70 ശതമാനം മുതല്‍ 90 ശതമാനം വരെ തുക നല്‍കാറുണ്ട്. 40,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് എങ്കില്‍ നിങ്ങള്‍ക്ക് 36,000 രൂപ വരെയെങ്കിലും വായ്പയായി ലഭിച്ചേക്കാം.

ശ്രദ്ധിക്കാം

സ്വര്‍ണ വായ്പകള്‍ക്ക് 7.75 ശതമാനം മുതല്‍ 29 ശതമാനം വരെ പലിശ ഈടാക്കുന്നു. മൂന്ന് മാസം മുതല്‍ ആറ് മാസം വരെയാണ് വായ്പാ കാലാവധി ഉണ്ടായിരിക്കുക. കാലാവധിയ്ക്ക് ശേഷം നിങ്ങള്‍ക്ക് പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍, അത് നഷ്ടപ്പെട്ടുപോകാന്‍ വരെ സാധ്യതയുണ്ട്.