Silver Price Forecast: വെള്ളി തിളക്കം അവസാനിച്ചോ? വർഷാവസാനം കാത്തിരിക്കുന്നത് വൻ അത്ഭുതം!
Silver Price Forecast for December 22 to 28: 1979-ന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് വെള്ളി നിലവിൽ കാഴ്ചവെക്കുന്നത്. ജനുവരിയിൽ 1,03,000 – 1,05,000 രൂപ നിരക്കിലായിരുന്നു വെള്ളിയുടെ വ്യാപാരം. എന്നാൽ ഡിസംബറിൽ വില രണ്ട് ലക്ഷം കടന്നു.
സ്വർണത്തെ തോൽപ്പിച്ച് വെള്ളി മുന്നേറിയ വർഷമാണ് 2025. വിലയില്‍ 130 ശതമാനത്തിലധികം വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. വ്യാപാരികളെയും നിക്ഷേപകരെയും അമ്പരപ്പിച്ചുകൊണ്ടാണ് വെള്ളി വില ഈ വർഷം മുന്നേറിയത്. മൂല്യത്തില്‍ ഇരട്ടിയില്‍ അധികം രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. വർഷം അവസാനിക്കാൻ വെറും പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ ഇനി എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും നിക്ഷേപകരും.
1979-ന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് വെള്ളി നിലവിൽ കാഴ്ചവെക്കുന്നത്. ജനുവരിയിൽ 1,03,000 – 1,05,000 രൂപ നിരക്കിലായിരുന്നു വെള്ളിയുടെ വ്യാപാരം. എന്നാൽ ഡിസംബറിൽ വില രണ്ട് ലക്ഷം കടന്നു. നിലവിൽ അന്താരാഷ്ട്ര തലത്തിൽ വെള്ളി ഔൺസിന് 65.85 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വില ഇനിയും മുന്നേറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതേസമയം, വിവാഹ സീസണായതിനാൽ ഡിമാൻഡ് വളരെയധികം കൂടുതലാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, വില ഇനിയും ഉയരാൻ സാധ്യതയുണ്ട്, അതിനാൽ ചെറിയ ഇടിവ് സംഭവിക്കുമ്പോൾ വെള്ളി വാങ്ങുന്നതിന് നല്ല സമയമായി കണക്കാക്കാവുന്നതാണ്.
ALSO READ: ക്രിസ്മസിന് സ്വർണം ഒരു ലക്ഷം തൊടുമോ? ഈയാഴ്ച വിലയിൽ സംഭവിക്കാൻ പോകുന്നത്….
എന്തുകൊണ്ടാണ് വെള്ളി വില ഉയരുന്നത്?
യുഎസ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയരാൻ കാരണമായി.
അന്താരാഷ്ട്ര തലത്തിൽ ഡോളർ സൂചിക ദുർബലമാകുന്നതും തൊഴിൽ വിപണിയിലെ ഡാറ്റ മന്ദഗതിയിലാകുന്നതും നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി കരുതുന്ന സ്വർണ്ണത്തിലേക്കും വെള്ളിയിലേക്കും തിരിയുന്നതിന് കാരണമാകുന്നു.
വ്യാവസായിക ആവശ്യമാണ് മറ്റൊരു കാരണം. സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ (EV), 5G സാങ്കേതികവിദ്യ എന്നിവയിൽ വെള്ളിയുടെ ഉപയോഗം കൂടിയത് വിലയിലും പ്രതിഫലിച്ചു.
എന്നാൽ ഡിമാൻഡിനനുസരിച്ച് വിതരണം നടത്താൻ കഴിയാത്തതും വെള്ളി വില കുതിക്കുന്നതിന്റെ ആക്കം കൂട്ടി.