AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Forecast: ക്രിസ്മസിന് സ്വർണം ഒരു ലക്ഷം തൊടുമോ? ഈയാഴ്ച വിലയിൽ സംഭവിക്കാൻ പോകുന്നത്….

Gold Rate Forecast: ഉത്സവ സീസണുകളിൽ സ്വർണത്തിന് വില ഉയരുന്നത് പതിവാണ്. അതുകൊണ്ട് തന്നെ ക്രിസ്മസിന് വില ഒരു ലക്ഷമാകുമോ എന്ന ആശങ്ക സാധാരണക്കാർക്കിടയിലുണ്ട്. ആഗോള വിപണിയിലെ വ്യതിയാനങ്ങൾ കേരള വിപണിയേയും ബാധിക്കും.

Gold Rate Forecast: ക്രിസ്മസിന് സ്വർണം ഒരു ലക്ഷം തൊടുമോ? ഈയാഴ്ച വിലയിൽ സംഭവിക്കാൻ പോകുന്നത്….
Gold Rate Image Credit source: PTI
nithya
Nithya Vinu | Published: 21 Dec 2025 09:46 AM

2025 അവസാനിക്കാൻ പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ, സ്വർണം ഒരു ലക്ഷം തൊടുമോ എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും, ആഭരണപ്രേമികളും നിക്ഷേപരും. പൊന്നിന്റെ വലിയൊരു കുതിപ്പിനാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. 2025 ജനുവരി ഒന്നിന്  57,200 രൂപയായിരുന്നു കേരളത്തിൽ സ്വര്‍ണത്തിന്റെ വില. എന്നാൽ പിന്നീട് കഥയാകെ മാറി. 58, 59, 60, 61, 62…അങ്ങനെ കടന്ന് 99 വരെ എത്തി. ഒരു ലക്ഷത്തിന് ഇനി കുറച്ച് ദൂരം മാത്രമേ ബാക്കിയുള്ളൂ.

നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 98400 രൂപയാണ്. ഒരു ​ഗ്രാമിന് 12,300 രൂപയാണ് നൽകേണ്ടത്. അടിസ്ഥാനവില 98,400 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ചേരുമ്പോൾ വില ഒരു ലക്ഷം കടക്കും. 18 കാരറ്റ് സ്വർണത്തിന് 10,063 രൂപയാണ് വില. 24 കാരറ്റ് സ്വർണത്തിന് 13,417 രൂപ നൽകണം.

 

ക്രിസ്മസിന് വില ഒരു ലക്ഷമെത്തുമോ?

 

ഉത്സവ സീസണുകളിൽ സ്വർണത്തിന് വില ഉയരുന്നത് പതിവാണ്. കൂടാതെ, വിവാഹ സീസണും കൂടിയായതിനാൽ ഡിമാൻഡ് ഇനിയും ഉയരും. അതുകൊണ്ട് തന്നെ ക്രിസ്മസിന് വില ഒരു ലക്ഷമാകുമോ എന്ന ആശങ്ക സാധാരണക്കാർക്കിടയിലുണ്ട്. ആഗോള വിപണിയിലെ വില വ്യതിയാനങ്ങൾ കേരള വിപണിയേയും ബാധിക്കും.

ഡിസംബർ 24 ബുധനാഴ്ച മുതൽ ആഗോള ചരക്ക് വിപണികൾ അവധിയായതിനാൽ വ്യാപാരം മന്ദഗതിയിലാകാനാണ് സാധ്യത. അതിനാൽ തന്നെ സ്വർണ വിലയിൽ രണ്ട് മുതൽ മൂന്ന് ശതമാനം വരെ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഓഗ്മോണ്ടിലെ ഗവേഷണ വിഭാഗം തലവൻ രേനിഷ ചേനാനിയുടെ അഭിപ്രായത്തിൽ  സ്വർണവില 10 ഗ്രാമിന് ഏകദേശം 1,35,000 എന്ന നിലവാരത്തിൽ തുടർന്നേക്കാനാണ് സാധ്യത.