AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver: ബെംഗളൂരുവിൽ കുറവ്, കേരളത്തിൽ രണ്ടായിരം കടക്കും; റെക്കോർഡുകൾ തകർത്ത് മലയാളികളുടെ പ്രിയപ്പെട്ട…

Silver Price Hits Record High Above Rs 2 Lakh: ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും വ്യാവസായിക ആവശ്യം വർദ്ധിച്ചതും വിതരണത്തിലെ കുറവുമൊക്കെയാണ് വെള്ളി വില വർദ്ധനവിന് പ്രധാന കാരണം. വെള്ളി അടുത്തിടെ യു.എസ്. നിർണ്ണായക ധാതുക്കളുടെ പട്ടികയിൽ ഇടംനേടിയതും വിലയെ സ്വാധീനിച്ചിട്ടുണ്ട്.

Silver: ബെംഗളൂരുവിൽ കുറവ്, കേരളത്തിൽ രണ്ടായിരം കടക്കും; റെക്കോർഡുകൾ തകർത്ത് മലയാളികളുടെ പ്രിയപ്പെട്ട…
പ്രതീകാത്മക ചിത്രംImage Credit source: TorriPhoto/Moment/Getty Images
nithya
Nithya Vinu | Published: 10 Dec 2025 12:47 PM

മലയാളികൾക്ക് പ്രിയപ്പെട്ട ലോഹങ്ങളാണ് സ്വർണവും വെള്ളിയും. പക്ഷേ, സ്വർണവില കുതിച്ചുയരുന്നത് നിലവിൽ പൊന്നുമോഹങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. എന്നാലിനി സ്വർണം ഇല്ലെങ്കിൽ എന്താ, വെള്ളിയുണ്ടല്ലോ എന്ന പതിവ് ശൈലിയും നടക്കില്ല. വില മുന്നേറ്റത്തിൽ സ്വർണത്തിനെ കടത്തിവെട്ടുകയാണ് വെള്ളി.

നിലവിൽ രണ്ട് ലക്ഷം എന്ന റെക്കോർഡ് കടന്നിരിക്കുകയാണ് വെള്ളി. കേരളത്തിൽ ഇന്ന് വെള്ളിയുടെ വില വില ഗ്രാമിന് 207 രൂപയും കിലോഗ്രാമിന് 2,07,000 രൂപയുമാണ്. പത്ത് ​ഗ്രാമിന് 2,070 രൂപയാണ് നൽകേണ്ടത്. കേരളത്തിന് സമാനമായി ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ, മധുരൈ എന്നിവിടങ്ങളിലും വെള്ളി കിലോയ്ക്ക് രണ്ട് ലക്ഷം രൂപ കടന്നിട്ടുണ്ട്.

എന്നാൽ കേരളത്തിൽ നിന്നും കുറഞ്ഞ വിലയ്ക്കാണ് ബെം​ഗളൂരു, ഡൽഹി, മുംബൈ തുടങ്ങിയ ന​ഗരങ്ങളിൽ വെള്ളി വ്യാപാരം. ബെം​ഗളൂരുവിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 199 രൂപയും കിലോഗ്രാമിന് 1,99,000 രൂപയുമാണ്.

ALSO READ: കുറച്ചതെല്ലാം കൂട്ടി സ്വർണം; രണ്ട് ലക്ഷം കടന്ന് വെള്ളിയും, ഇന്നത്തെ നിരക്ക് ഇങ്ങനെ..

രണ്ട് ലക്ഷം കടന്ന് വെള്ളി

 

ഫെഡ് നിരക്ക് കുറയ്ക്കുന്നതിന് മുന്നോടിയായി വെള്ളി വില റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുകയാണ്. മൾട്ടി-കൊമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) മാർച്ച് ഡെലിവറിക്കുള്ള വെള്ളി ഫ്യൂച്ചറുകൾ കിലോഗ്രാമിന് 2,735 രൂപ വർദ്ധിച്ച് 1,90,799 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. അന്താരാഷ്ട്ര വിപണിയിൽ, കോമെക്സ് (Comex) വെള്ളി ഔൺസിന് $61.53 എന്ന റെക്കോർഡ് ഉയരം രേഖപ്പെടുത്തി.

ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും വ്യാവസായിക ആവശ്യം വർദ്ധിച്ചതും വിതരണത്തിലെ കുറവുമൊക്കെയാണ് വെള്ളി വില വർദ്ധനവിന് പ്രധാന കാരണം. വെള്ളി അടുത്തിടെ യു.എസ്. നിർണ്ണായക ധാതുക്കളുടെ പട്ടികയിൽ ഇടംനേടിയതും വിലയെ സ്വാധീനിച്ചിട്ടുണ്ട്.