Gold Rate: സ്വർണം ഇടിഞ്ഞുവീണു, വാങ്ങാൻ ഇത് തന്നെ അവസരം! വെള്ളി വിലയും മാറുമോ?
Kerala Gold Silver Rate Today: യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പ്രഖ്യാപിക്കുന്ന പണനയത്തിൽ അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാൽ സ്വർണത്തിന് നേട്ടമാകും.
കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്. ദിവസങ്ങളായി 95,000 നിലയിൽ ആശങ്കയായി നിന്നിരുന്ന വില വീണ്ടും 94,000ലേക്ക് താഴ്ന്നു. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം അൽപം മെച്ചപ്പെട്ടതുമാണ് സ്വർണവില താഴാൻ കാരണമായത്. ഇന്നാണ് നാളെയാണ് യുഎസ് ഫെഡ് മീറ്റിംഗിൻ്റെ തീരുമാനം പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ വില ഉറ്റുനോക്കുകയാണ് ആഭരണപ്രേമികളും സാധാരണക്കാരും.
ഇന്നലെ രണ്ട് തവണയാണ് വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. രാവിലെ പവന് 95400 രൂപയായിരുന്നു വില. എന്നാൽ ഉച്ചയ്ക്ക് 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 94,920 രൂപയായി കുറഞ്ഞു. വിപണിവില 94,920 രൂപയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില ഒരു ലക്ഷം കടക്കും.
ഒരു ഗ്രാമിന് 11,865 രൂപയാണ് വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് ഉച്ചയ്ക്ക് 50 രൂപ താഴ്ന്ന് 9,815 രൂപയായി. അതേസമയം വെള്ളി വിലയിൽ മാറ്റം സംഭവിച്ചിട്ടില്ല. ഗ്രാമിന് 192 രൂപ നിരക്കിലാണ് കേരളത്തിൽ വെള്ളി വ്യാപാരം.
ഇന്ന് വില കൂടുമെന്നാണ് കണക്കാക്കുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പ്രഖ്യാപിക്കുന്ന പണനയത്തിൽ അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാൽ സ്വർണത്തിന് നേട്ടമാകും. പലിശ താഴുന്നതിന് ആനുപാതികമായി യുഎസിലെ ബാങ്ക് പലിശനിരക്ക്, ട്രഷറി യീൽഡ് എന്നിവ കുറയുകയും ഡോളർ ദുർബലമാകും. ഇതോടെ സ്വർണവില കൂടും.