Panchayat Member salary: പഞ്ചായത്ത് മെമ്പറിന് ശമ്പളം എത്ര? മേയർക്ക് അതിനേക്കാൾ കുറവോ, ഓണറേറിയം ഇങ്ങനെ…
Honorarium of Local Self Government Institutions employees: തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള പ്രതിഫലം ഓണറേറിയം എന്നാണ് അറിയപ്പെടുന്നത്. പഞ്ചായത്ത് അംഗത്തിനാണ് ഏറ്റവും കുറവ് ഓണറേറിയം ലഭിക്കുന്നത്. ഏറ്റവും കൂടുതൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും.
തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് തിരക്കിലാണ് കേരളം. രണ്ട് ഘട്ടമായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലും അല്ലാതെയുമായി നിരവധി പേരാണ് ജനവിധി തേടുന്നത്. എന്നാൽ മാസങ്ങൾ നീണ്ട കഠിനധ്വാനത്തിന് ശേഷം വിജയം നേടുന്ന ജനപ്രതിനിധികൾക്ക് എത്ര രൂപയാകും പ്രതിഫലം കിട്ടുന്നത്?
വാസ്തവത്തിൽ പഞ്ചായത്ത് മെമ്പർമാർക്കും കോർപറേഷൻ കൗണ്‍സിലര്‍മാർക്കും ശമ്പളം തന്നെയില്ല. പകരം തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള പ്രതിഫലം ഓണറേറിയം എന്നാണ് അറിയപ്പെടുന്നത്. പഞ്ചായത്ത് അംഗത്തിനാണ് ഏറ്റവും കുറവ് ഓണറേറിയം ലഭിക്കുന്നത്. ഏറ്റവും കൂടുതൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും.
ഓണറേറിയത്തിനു പുറമേ തദ്ദേശസ്ഥാപനങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് അംഗങ്ങള്‍ക്ക് ബത്തയുമുണ്ട്. സ്ഥാപന അദ്ധ്യക്ഷന്‍, ഉപാദ്ധ്യക്ഷന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എന്നിവര്‍ക്ക് 250 രൂപയാണ് ബത്തയായി ലഭിക്കുന്നത്. സാധാരണ അംഗങ്ങള്‍ക്ക് യോഗത്തിന് 200 രൂപയാണ് ബത്ത.
ഗ്രാമപഞ്ചായത്ത് – ഓണറേറിയം
പ്രസിഡന്റ്: 14,200
വൈസ് പ്രസിഡന്റ്: 11,600
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍: 9,200
ബ്ലോക്ക് പഞ്ചായത്ത് അംഗം: 8,000
ജില്ലാ പഞ്ചായത്ത്- ഓണറേറിയം
പ്രസിഡന്റ്: 16,800
വൈസ് പ്രസിഡന്റ്: 14,200
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍: 10,400
ജില്ലാ പഞ്ചായത്ത് അംഗം: 9,800
മുൻസിപ്പൽ കോര്‍പറേഷന്‍
മേയർ: 15,800
ഡെപ്യൂട്ടി മേയർ: 13,200
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാൻ: 9,400
കൗണ്‍സിലര്‍ : 8,200
നഗരസഭ
ചെയര്‍മാന്‍: 15,600
വൈസ് ചെയര്‍മാന്‍: 13,000
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍: 9,800
നഗരസഭ കൗണ്‍സിലര്‍: 8,600
ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ്: 15,600
വൈസ് പ്രസിഡന്റ്: 13,000
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍: 9,800
ബ്ലോക്ക് പഞ്ചായത്ത് അംഗം: 8,600