Silver Rate Hike: വെള്ളിക്ക് ഭാവിയിൽ 1 ലക്ഷം ആകും? ഭാവിയിലെ നിക്ഷേപം ഇനി സ്വർണമല്ല

Silver will cost more than gold, future trends : സ്വർണവും വെള്ളിയും തമ്മിലുള്ള വില വ്യത്യാസത്തിന് പ്രധാന കാരണം വിപണിയിൽ ഉണ്ടായ ചില കൃതൃമത്വമാണെന്നാണ് വിലയിരുത്തൽ.

Silver Rate Hike: വെള്ളിക്ക് ഭാവിയിൽ 1 ലക്ഷം ആകും? ഭാവിയിലെ നിക്ഷേപം ഇനി സ്വർണമല്ല

പ്രതീകാത്മക ചിത്രം (Image courtesy : Veena Nair/ Getty Images Creative)

Published: 

30 Oct 2024 | 10:46 AM

കൊച്ചി: സ്വർണവില ചരിത്രത്തിന്റെ ഭാഗമായി ഉയരുകയാണ്. സർവ്വകാല റെക്കോഡുകൾ ഭേദിച്ച് സ്വർണത്തിന്റെ വില കുതിച്ചുയരുമ്പോൾ അതിന്റെ അരികുപറ്റി വെള്ളിവില ഉയരുന്നത് പലരും ശ്രദ്ധിക്കുന്നില്ല. പക്ഷെ സ്വർണത്തിനു വില ഉയരുന്നതിനു ആനുപാതികമായി വെള്ളിയ്ക്കും വില കൂടുന്നുണ്ട്. ഇത് ഭാവിയിൽ വെള്ളിയുടെ ഡിമാൻഡ് ഉയരുന്നതിലേക്കു നയിക്കുമെന്ന വിലയിരുത്തലിലാണ് വിദഗ്ധർ

 

വെള്ളിവില കുറിക്കുന്നത്…

 

ആഭരണ നിർമ്മാണത്തിനു പുറമേ നിക്ഷേപമായും വ്യവസായ രംഗത്തും ഉപയോഗിക്കുന്ന വെള്ളിയ്ക്ക് സ്വർണത്തിനേക്കാൾ വില എന്തുകൊണ്ടാണ് കുറയുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
2024 ലെ കണക്കനുസരിച്ച് വെള്ളിവില ഗ്രാമിന് 87 രൂപയോളമാണ്. അതായത് സ്വർണത്തേക്കാൽ 85 ശതമാനം കുറവ് മൂല്യം. ഇത്രയും താഴ്ന്ന വിലയിൽ നിൽക്കുന്ന വെള്ളിയ്ക്ക് പ്രാധാന്യമേറും എന്ന് പറയുന്നത് കേട്ടു പുച്ഛിക്കേണ്ട.

കാരണം വെള്ളിയുടെ വ്യാവസായിക രംഗത്തെ മൂല്യം കുതിച്ചുയരുകയാണ് ഇപ്പോൾ. സാങ്കേതിക വിദ്യയുടെ രംഗത്തും വ്യാവസായിക രംഗത്തുമുള്ള ഉപയോഗം കുടുന്നതും വെള്ളിയുടെ ഖനന നിരക്കും പരിശോധിക്കുമ്പോഴാണ് ഈ നിഗമനത്തിൽ വിദഗ്ധർ എത്തുന്നത്. ഉത്പാദനവും ഉപയോഗവും തമ്മിലുള്ള അന്തരം കൂടുന്ന കാലത്ത് കരുതൽ ശേഖരമായി വെള്ളി മാറിയേക്കാം എന്നാണ് വിലയിരുത്തൽ. സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടുത്തിടെ പുറത്തിറങ്ങിയ റിപ്പോർട്ട് അനുസരിച്ച് ഭാവിയിൽ സ്വർണത്തേക്കാൾ വില വെള്ളിക്ക് ഉയരുമെന്നാണ് പ്രവചനം.

 

വ്യാവസായിക ആവശ്യവും വെള്ളിയും

 

ഇലക്ട്രോണിക്‌സ്, സോളാർ പാനലുകൾ, തുടങ്ങിയ സാങ്കേതിക വിദ്യകളിലും മറ്റ് സാങ്കേതിക വ്യാവസായിക രംഗത്തും വെള്ളിയ്ക്ക് വലിയ പ്രാധാന്യം ഇന്നുണ്ട്. സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, വ്യാവസായിക ആപ്ലിക്കേഷനുകളിൽ വെള്ളിയുടെ ആഗോള ആവശ്യം 2033 ആകുമ്പോഴേക്കും 46% വർദ്ധിക്കും. എന്നാൽ വെള്ളി ശേഖരമാകട്ടെ കുറയുകയുമാണ്.

ഭൂമിക്ക് താഴെയുള്ള സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ശേഖരം താരതമ്യം ചെയ്താൽ, വെള്ളി ശേഖരം ഇപ്പോഴും സ്വർണ്ണത്തേക്കാൾ 10 മടങ്ങ് കൂടുതലാണെന്ന് ഡാറ്റ കാണിക്കുന്നു. എന്നാൽ വ്യാവസായിക ആവശ്യങ്ങൾക്കുള്ള വെള്ളിയുടെ ആവശ്യം സ്വർണത്തേക്കാൾ വളരെ കൂടുതലാണ്. റിപ്പോർട്ടുകൾ പ്രകാരം, ഉയർന്ന ഡിമാൻഡ് കാരണം വെള്ളി ശേഖരം അതിവേഗം കുറയുന്നുമുണ്ട്. ഇതുകാരണം വെള്ളിവില കൂടുമെന്നാണ് വിലയിരുത്തൽ.

ALSO READ – വരില്ല നീ; സ്വര്‍ണവില 60,000 ത്തിലേക്ക്, താഴെ വരുമെന്ന പ്രതീക്ഷ ഇനി വേണോ?

യുദ്ധവും ഒരു കാരണം

 

2022-ൽ റഷ്യ-ഉക്രെയ്ൻ യുദ്ധം വെള്ളി വിലയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ വന്ന ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷവും മറ്റ് പിരിമുറുക്കങ്ങളും ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വവും വിപണിയിലെ ചാഞ്ചാട്ടം വർദ്ധിപ്പിക്കുകയും വെള്ളിയുടെ ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയുടെ മികച്ച താപ, വൈദ്യുത ചാലകതയാണ് വ്യവസായ രംഗത്ത് ഇതിനെ മാറ്റാനാകാത്ത ഘടകമാക്കുന്നത്. ഇലക്ട്രോണിക്‌സ് രംഗത്ത് മദർബോർഡുകൾ, ഇലക്ട്രിക്കൽ കോൺടാക്റ്റുകൾ, ഓട്ടോമൊബൈലുകൾ രംഗത്ത് ബാറ്ററികൾ, ഇലക്ട്രിക്കൽ വയറിംഗ് എന്നിവയിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു.

 

വിപണിയിലെ മായം

 

സ്വർണവും വെള്ളിയും തമ്മിലുള്ള വില വ്യത്യാസത്തിന് പ്രധാന കാരണം വിപണിയിൽ ഉണ്ടായ ചില കൃതൃമത്വമാണെന്നാണ് വിലയിരുത്തൽ. 2024-ലെ ഓക്‌ഫോർഡ് എക്കണോമിക്‌സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ചില അമേരിക്കൻ ബാങ്കുകൾ വെള്ളി വില കുറയ്ക്കാൻ മനപൂർവ്വം ശ്രമിക്കുന്നതായാണ് വിവരം. ഇത്തരം ചില പ്രവർത്തികളാണ് വിലയിൽ ഈ അന്തരമുണ്ടാക്കുന്നത്. ഭാവിയിൽ വെള്ളിയുടെ ആവശ്യം കൂടുന്ന കാലത്ത് യഥാർത്ഥ വില പുറത്തുവരും എന്നാണ് നിഗമനം. അന്ന് സ്വർണത്തേക്കാൾ വില വെള്ളിയ്ക്ക് ഉണ്ടായേക്കാം.

 

വെള്ളി വില ഒരു ലക്ഷമാകുമോ?

 

ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ വെള്ളിയ്ക്ക് ഒരു ലക്ഷം വരെ വില ഉയരുമെന്ന പ്രതീക്ഷ പങ്കു വയ്ക്കുന്നുണ്ട്. ഈ വർഷത്തെ തന്നെ കണക്ക് പരിശോധിച്ചാൽ 11 ശതമാനം വർധനയാണ് വെള്ളിവിലയിൽ ഉണ്ടായിട്ടുള്ളത്. 15 ശതമാനം വില സ്വർണത്തിന് കൂടിയ സ്ഥാനത്താണ് ഈ വിലക്കൂടുതൽ.

 

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്