Silver Rate: വിപണിയിൽ വെള്ളി തിളക്കം, മലയാളികൾ പാദസരം വാങ്ങാൻ ഡൽഹി വരെ പോകേണ്ടി വരും!
Silver Rate Today: മറ്റ് വ്യാവസായിക ലോഹങ്ങളെ അപേക്ഷിച്ച് വെള്ളി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അന്താരാഷ്ട്ര വിപണികളിലെ വിലകൾക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയിലും മാറ്റമുണ്ടാകുന്നത്.
സ്വർണത്തോടൊപ്പം കുതിച്ച് വെള്ളിയും. വിപണിയിൽ വെള്ളിയുടെ വില കുത്തനെ ഉയരുന്നു. ഇന്നലെ 3% ഉയർന്ന് ഔൺസിന് $50.03 എന്ന നിലയിലെത്തി, കഴിഞ്ഞ മൂന്ന് ആഴ്ചകളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. മറ്റ് വ്യാവസായിക ലോഹങ്ങളെ അപേക്ഷിച്ച് വെള്ളി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
വെള്ളിയുടെ വില ഗ്രാമിന് 170 രൂപയും കിലോഗ്രാമിന് 1,70,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണികളിലെ വിലകൾക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയിലും മാറ്റമുണ്ടാകുന്നത്. സംസ്ഥാനത്തിന് സമാനമായി ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും വെള്ളി കിലോഗ്രാമിന് 1,70,000 രൂപയാണ് വില.
മുംബൈ, ഡൽഹി, കൊൽക്കത്ത, ബാംഗ്ലൂർ, പൂനെ, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ കിലോഗ്രാമിന് 1,60,000 രൂപയ്ക്കാണ് വെള്ളിയുടെ വ്യാപാരം. പലിശ നിരക്കിന്റെ ചലനവും രാജ്യത്തെ പണപ്പെരുപ്പ പ്രവണതകളും എല്ലാം ഇന്ത്യയിലെ വെള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്.
ALSO READ: വല്ലാത്തൊരു ചതിയായി പോയി! സ്വർണം കുതിക്കുന്നു, ഒറ്റയടിക്ക് കൂടിയത് 1,800 രൂപ
ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട് എന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് നിലവിലെ കുതിപ്പിന് പിന്നിൽ. പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വർദ്ധിച്ചത് യുഎസ് ഡോളറിൻ്റെ മൂല്യം കുറയാൻ കാരണമായി. ഡോളർ ദുർബലമാകുമ്പോൾ, ഡോളറിൽ വില നിശ്ചയിക്കുന്ന വെള്ളി പോലുള്ള മറ്റ് ലോഹങ്ങൾക്ക് ആഗോള നിക്ഷേപകർക്ക് വില കുറയുകയും ഡിമാൻഡ് വർദ്ധിക്കുകയും ചെയ്യും.