SIP നിർത്തേണ്ട സമയമായോ? നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ

When Should You Stop Your SIP? Key Things Every Investor Should Know: എസ്‌ഐപി തുടങ്ങുന്നതിനെക്കുറിച്ച് പലരും കൃത്യമായി ആലോചിക്കാറുണ്ട്. എന്നാല്‍ എപ്പോള്‍ നിക്ഷേപം പിന്‍വലിക്കണം എന്ന കാര്യത്തില്‍ അത്ര വ്യക്തത ഉണ്ടാകാറില്ല. വിദഗ്ധരുടെ അഭിപ്രായത്തില്‍ എസ്‌ഐപി ആരംഭിക്കുന്ന സമയം പോലെ തന്നെ പ്രധാനമാണ് അത് അവസാനിപ്പിക്കേണ്ട സമയവും.

SIP നിർത്തേണ്ട സമയമായോ? നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

13 Sep 2026 | 09:35 AM

ഒരു പുതിയ ജോലി ലഭിക്കുമ്പോഴോ ശമ്പളം കൂടുമ്പോഴോ ബോണസ് ലഭിക്കുമ്പോഴോ സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമോ പലരും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി ആരംഭിക്കാറുണ്ട്. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിച്ച് വര്‍ഷങ്ങളോളം മുന്നോട്ടുപോകുന്നതാണ് എസ്‌ഐപിയുടെ രീതി. വര്‍ഷങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് നിങ്ങളുടെ നിക്ഷേപത്തിന് ഇരട്ടിനേട്ടം ലഭിക്കും. എന്നാല്‍ ഈ എസ്‌ഐപി നിക്ഷേപം എപ്പോഴാണ് അവസാനിപ്പിക്കേണ്ടതെന്ന സംശയം എല്ലാവര്‍ക്കുമുണ്ടാകാറുണ്ട്.

എസ്‌ഐപി തുടങ്ങുന്നതിനെക്കുറിച്ച് പലരും കൃത്യമായി ആലോചിക്കാറുണ്ട്. എന്നാല്‍ എപ്പോള്‍ നിക്ഷേപം പിന്‍വലിക്കണം എന്ന കാര്യത്തില്‍ അത്ര വ്യക്തത ഉണ്ടാകാറില്ല. വിദഗ്ധരുടെ അഭിപ്രായത്തില്‍ എസ്‌ഐപി ആരംഭിക്കുന്ന സമയം പോലെ തന്നെ പ്രധാനമാണ് അത് അവസാനിപ്പിക്കേണ്ട സമയവും. കാരണം, നിക്ഷേപം യഥാര്‍ഥ ജീവിതത്തിലെ ലക്ഷ്യങ്ങള്‍ക്ക് എത്രത്തോളം പ്രയോജനപ്പെടുമെന്ന് തീരുമാനിക്കുന്നത് പിന്‍വലിക്കല്‍ രീതിയാണ്.

ലക്ഷ്യത്തിനായി എസ്‌ഐപി

എസ്‌ഐപിയെ വര്‍ഷങ്ങളോളം തുടരേണ്ട ഒരു നിക്ഷേപമാര്‍ഗമായി മാത്രം കാണുന്നത് ശരിയായ രീതിയല്ല. ഓരോ എസ്‌ഐപിക്കും വ്യക്തമായ ഒരു സാമ്പത്തിക ലക്ഷ്യം ഉണ്ടായിരിക്കണം. കുട്ടികളുടെ വിദ്യാഭ്യാസം, വീട് വാങ്ങല്‍, വിരമിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപം ആരംഭിക്കാം. ഒരു ലക്ഷ്യം നേടുന്നതിനായാണ് എസ്‌ഐപി തുടങ്ങിയതെങ്കില്‍ ആ ലക്ഷ്യത്തിന് ആവശ്യമായ തുക ലഭിക്കുന്ന ഘട്ടത്തില്‍ നിക്ഷേപത്തില്‍ നിന്ന് പുറത്തുകടക്കുന്നതാണ് ഉചിതം. ഉദാഹരണത്തിന്, കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ആവശ്യമായ തുക സമാഹരിച്ചുകഴിഞ്ഞാല്‍ അതേ നിക്ഷേപം വീണ്ടും ലക്ഷ്യമില്ലാതെ തുടരേണ്ടതില്ല. അതേസമയം, വിപണി സാഹചര്യം വിലയിരുത്തിയ ശേഷം നിക്ഷേപം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാം.

കാലാവധി പ്രധാനമാണ്

ഓരോ സാമ്പത്തിക ലക്ഷ്യത്തിനും ഒരു സമയപരിധിയുണ്ട്. ആ കാലാവധി അടുത്തുവരുന്നതിനനുസരിച്ച് നിക്ഷേപത്തിലെ റിസ്‌ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷം ഉപയോഗിക്കേണ്ട പണം മുഴുവന്‍ ഓഹരി അധിഷ്ഠിത ഫണ്ടില്‍ തന്നെ തുടരുന്നത് വിപണിയിലെ പെട്ടെന്നുള്ള ഇടിവ് വലിയ നഷ്ടത്തിന് കാരണമാകാം. ലക്ഷ്യത്തിലേക്കുള്ള സമയം കുറയുമ്പോള്‍ ഓഹരി ഫണ്ടുകളില്‍ നിന്നുള്ള തുക ഘട്ടംഘട്ടമായി താരതമ്യേന സുരക്ഷിതമായ ഡെറ്റ് അല്ലെങ്കില്‍ ലിക്വിഡ് നിക്ഷേപങ്ങളിലേക്ക് മാറ്റുന്നത് സഹായകരമായേക്കാം. ഇങ്ങനെ ചെയ്യുന്നത് ലക്ഷ്യസമയത്ത് വിപണിയിലെ അപ്രതീക്ഷിത ചാഞ്ചാട്ടം കാരണം നിക്ഷേപത്തുകയില്‍ വലിയ കുറവുണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

Also Read: SIP സ്റ്റാര്‍ട്ട് ചെയ്താലോ? നിക്ഷേപം ഓരോ വര്‍ഷവും കൂട്ടാം ഇരട്ടി നേടാം

വിപണി ഇടിഞ്ഞാല്‍ എസ്‌ഐപി അവസാനിപ്പിക്കണോ?

വിപണി പെട്ടെന്ന് ഇടിയുമ്പോള്‍ പല നിക്ഷേപകരും എസ്‌ഐപി നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. എന്നാല്‍ വിപണിയിലെ താല്‍ക്കാലിക മാറ്റങ്ങള്‍ മാത്രം കണക്കിലെടുത്ത് ഇത്തരം തീരുമാനങ്ങള്‍ എടുക്കരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എസ്‌ഐപിയുടെ പ്രധാന ഗുണങ്ങളിലൊന്ന് വിപണിയിലെ ഉയര്‍ച്ചയും താഴ്ചയും മറികടന്ന് സ്ഥിരമായി നിക്ഷേപിക്കാന്‍ കഴിയുന്നതാണ്. വിപണി താഴുമ്പോള്‍ SIP തുടരുന്നത് കുറഞ്ഞ വിലയില്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ സഹായിക്കും. പിന്നീട് വിപണി ഉയരുമ്പോള്‍ ഇതിന്റെ ഗുണം ലഭിക്കാനും സാധ്യതയുണ്ട്.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

SIP investments should be linked to specific financial goals and time horizons. Investors should consider exiting when the goal is achieved and gradually move to safer options as the target date approaches. Market declines alone should not be a reason to stop a SIP.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ