SIP: യുപിഐ വഴി എസ്‌ഐപി ചെയ്യുന്നവർ ശ്രദ്ധിക്കണം; ഒക്ടോബർ 15 മുതൽ പുതിയ മാറ്റം
New UPI Rules From October 15: Will SIP Installments Cost More? 2026 ഒക്ടോബര്‍ 15 മുതല്‍ ചില യുപിഐ ഇടപാടുകള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമാകമായിരിക്കും. അതിനാല്‍ തന്നെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് മുമ്പ് എന്തെല്ലാമാണ് മാറ്റങ്ങളെന്നും അവ എങ്ങനെയാണ് ഓരോരുത്തരെയും ബാധിക്കാന്‍ പോകുന്നതെന്നും അറിഞ്ഞിരിക്കാം.

പ്രതീകാത്മക ചിത്രം
എസ്ഐപി വഴി എല്ലാ മാസവും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരാണ് ഒട്ടുമിക്കയാളുകളും. എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പുതിയ യുപിഐ നിയമത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ആപ്ലിക്കേഷനുകള്‍ വഴി എസ്ഐപി തുക അടയ്ക്കുന്നവരായിരിക്കും ഭൂരിഭാഗം പേരും. എന്നാല്‍ 2026 ഒക്ടോബര്‍ 15 മുതല്‍ ചില യുപിഐ ഇടപാടുകള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമാകമായിരിക്കും. അതിനാല്‍ തന്നെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് മുമ്പ് എന്തെല്ലാമാണ് മാറ്റങ്ങളെന്നും അവ എങ്ങനെയാണ് ഓരോരുത്തരെയും ബാധിക്കാന്‍ പോകുന്നതെന്നും അറിഞ്ഞിരിക്കാം.
എന്താണ് 0.02 ശതമാനം നിരക്ക്?
പുതിയ യുപിഐ ചട്ടങ്ങളില്‍ ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട ചില പ്രത്യേക ഇടപാടുകള്‍ക്ക് 0.02 ശതമാനം വ്യാപാരി കിഴിവ് നിരക്ക് അഥവാ എംഡിആര്‍ ബാധകമാകാം. ഈ നിരക്കിന് പരമാവധി 300 രൂപയുടെ പരിധിയുണ്ട്. 75,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 300 രൂപയോളം ഫീസായി നല്‍കേണ്ടിവരും. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമുണ്ട്. എംഡിആര്‍ എന്നത് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് ഓരോ ഇടപാടിനും നേരിട്ട് ഈടാക്കുന്ന തുകയല്ല. പണം സ്വീകരിക്കുന്ന വ്യാപാര സ്ഥാപനത്തിനോ സ്ഥാപനത്തിനോ ബാധകമാകുന്ന നിരക്കാണിത്.
എല്ലാ യുപിഐ ഇടപാടുകള്‍ക്കും നിരക്ക് ഉണ്ടാകുമോ?
പുതിയ നിയമം നിലവില്‍ വരുന്നതോടെ എല്ലാ യുപിഐ ഇടപാടുകള്‍ക്കും അധിക നിരക്ക് നല്‍കേണ്ടിവരും എന്ന പ്രചാരണം ശരിയല്ല. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തുന്ന സാധാരണ 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഈ എംഡിആര്‍ ബാധകമാകില്ല. അതുപോലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മറ്റുള്ള വ്യക്തികള്‍ക്കും യുപിഐ വഴി പണം കൈമാറുന്നത്, അതായത് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്കുള്ള ഇടപാടുകള്‍ക്കും ഈ നിരക്ക് ബാധകമല്ല.
Also Read: Investment: ദിവസം 50 രൂപ മാത്രം; വർഷങ്ങൾക്കുള്ളിൽ സമ്പാദ്യം എത്രയാകുമെന്ന് അറിയാം
എസ്ഐപി നിക്ഷേപകര്‍ക്ക് ആശ്വാസം
എസ്ഐപി എന്നത് നിശ്ചിത തുക എല്ലാ മാസവും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന രീതിയാണ്. ഉദാഹരണത്തിന്, 5,000 രൂപയുടെ പ്രതിമാസ എസ്ഐപി ആരംഭിച്ചാല്‍ ഓരോ മാസവും നിശ്ചിത തീയതിയില്‍ ആ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിക്ഷേപത്തിനായി ഈടാക്കും. യുപിഐ ഓട്ടോപേ അഥവാ യുപിഐ മാന്‍ഡേറ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നതെങ്കില്‍ പുതിയ നിരക്കുകള്‍ നിങ്ങളുടെ എസ്ഐപി തുകയെ നേരിട്ട് ബാധിക്കില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അതായത്, പുതിയ നിയമം വന്നതിന്റെ പേരില്‍ മാത്രം 5,000 രൂപയുടെ എസ്ഐപി തുക വര്‍ധിക്കില്ല.
English Summary
New UPI rules are set to take effect from October 15, 2026, raising questions among mutual fund SIP investors about possible additional charges. Regular SIP payments made through UPI AutoPay are not expected to be directly affected by the reported 0.02% MDR applicable to certain transactions.