AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Supplyco: രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ 319 രൂപയ്ക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോ

Supplyco Offers, Discount Details: ഡിസംബർ 21 മുതൽ ജനുവരി 1 വരെ ക്രിസ്മസ് ഫെയറുകൾ നടത്തപ്പെടും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്.

Supplyco: രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ 319 രൂപയ്ക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോ
Supplyco Image Credit source: Social Media, Getty Images
Nithya Vinu
Nithya Vinu | Updated On: 05 Nov 2025 | 09:38 AM

തിരുവനന്തപുരം: വിലക്കയറ്റത്തിൽ ഉപഭോക്താക്കാൾക്ക് ആശ്വാസമായി സപ്ലൈകോയുടെ വമ്പിച്ച ഓഫറുകൾ. നിലവില്‍ 319 രൂപ നിരക്കില്‍ കാർഡൊന്നിന് പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണയാണ് സപ്ലൈകോ വഴി ലഭ്യമാകുന്നത്. എന്നാലിത് 2 ലിറ്ററായി വർദ്ധിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും കേര വെളിച്ചെണ്ണ 429 രൂപക്കും ലഭ്യമാകും.

ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കില്‍ കാർഡൊന്നിന് പ്രതിമാസം 20 കിലോ ഗ്രാം പച്ചരിയോ പുഴുക്കലരിയോ നല്‍കി വന്നിരുന്നത് സ്ഥിരമായി നൽകാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. വനിത ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് ഉണ്ടായിരിക്കും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന വിലക്കുറവിന് പുറമേയാണ് ഈ അധിക വിലകുറവ്.

ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് ലഭ്യമാകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില നിലവിലെ വിലയിൽ നിന്ന് 25ശതമാനം വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപയ്ക്കാണ് നൽകുക.

ALSO READ: ഇന്ന് മുതല്‍ സപ്ലൈകോയില്‍ വമ്പന്‍ വിലക്കുറവ്; 50 ദിവസം ഷോപ്പിങ് അടിപൊളിയാക്കാം

500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൽ യുപിഐ മുഖേന പണം അടക്കുകയാണെങ്കിൽ അഞ്ചു രൂപ വിലക്കുറവും ഉണ്ടായിരിക്കുന്നതാണ്. ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവിൽ ലഭ്യമാകും. വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉൽപന്നങ്ങൾക്ക് (FMCG) 5 ശതമാനം അധിക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബർ 21 മുതൽ ജനുവരി 1 വരെ ക്രിസ്മസ് ഫെയറുകൾ നടത്തപ്പെടും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. 250-ലധികം ഉത്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും ക്രിസ്മസിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.