AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Swiggy Raises Platform Fee: ഫുഡ് ഓർഡർ ചെയ്യണേൽ അല്പം വിയർക്കും! പ്ലാറ്റ്‌ഫോം ഫീസ് വർദ്ധിപ്പിച്ച് സ്വിഗ്ഗി, ഇനി നൽകേണ്ടത്

Swiggy Raises Platform Fee To 14Rs: കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പ്ലാറ്റ്ഫോം ഫീസിൽ 600 ശതമാനം വർധനവാണ് സ്വിഗ്ഗി നടപ്പാക്കിയിരിക്കുന്നത്. സ്വിഗ്ഗിയുടെ എതിരാളിയായ സൊമാറ്റോയും ഉത്സവ സീസണുകളിൽ മുമ്പ് പ്ലാറ്റ്ഫോം ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ സൊമാറ്റോ അഞ്ച് വർദ്ധനവുകൾ നടപ്പാക്കിയിട്ടുണ്ട്. ഏകദേശം 400 ശതമാനമാണിത്.

Swiggy Raises Platform Fee: ഫുഡ് ഓർഡർ ചെയ്യണേൽ അല്പം വിയർക്കും! പ്ലാറ്റ്‌ഫോം ഫീസ് വർദ്ധിപ്പിച്ച് സ്വിഗ്ഗി, ഇനി നൽകേണ്ടത്
SwiggyImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 16 Aug 2025 11:48 AM

ഭക്ഷ്യ വിതരണ രംഗത്തെ പ്രമുഖ സ്ഥാപനമായ സ്വിഗ്ഗി ഫുഡ് ഡെലിവറി ഓർഡറുകൾക്കുള്ള പ്ലാറ്റ്ഫോം ഫീസ് വീണ്ടും വർധിപ്പിച്ചു (Swiggy Raises Platform Fee). നിലവിലുണ്ടായിരുന്ന 12 രൂപയിൽ നിന്ന് 14 രൂപയിലേക്കാണ് പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചിരിക്കുന്നത്. ഉത്സവ സീസണിലെ ഇടപാടുകളുടെ വർദ്ധനവാണ് ഇത്തരത്തിലൊരു വർധനവിന് കാരണമെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പ്ലാറ്റ്ഫോം ഫീസിൽ 600 ശതമാനം വർധനവാണ് സ്വിഗ്ഗി നടപ്പാക്കിയിരിക്കുന്നത്.

2023 ഏപ്രിലിൽ പ്ലാറ്റ്ഫോം ഫീസ് രണ്ട് രൂപയായിരുന്നു. പിന്നീട് 2024 ജൂലൈയിൽ ആറ് രൂപയും ഒക്ടോബറിൽ 10 രൂപയാക്കിയും ഉയർത്തി. നിലവിൽ പ്രതിദിനം രണ്ട് ദശലക്ഷത്തിലധികം ഓർഡറുകളാണ് സ്വിഗ്ഗി പ്രോസസ്സ് ചെയ്യുന്നത്. എന്നാൽ ഇപ്പോഴത്തെ ഫീസ് വർദ്ധനവിനെക്കുറിച്ച് കമ്പനി കൂടുതൽ വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂണിൽ കമ്പനിയുടെ അറ്റ നഷ്ടം 1,197 കോടി രൂപയായി വർദ്ധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ വർദ്ധനവ്. ‘ഇൻസ്റ്റാമാർട്ട്’ ആണ് കൂടുതൽ നഷ്ടം നേരിട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്വിഗ്ഗിയുടെ എതിരാളിയായ സൊമാറ്റോയും ഉത്സവ സീസണുകളിൽ മുമ്പ് പ്ലാറ്റ്ഫോം ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ സൊമാറ്റോ അഞ്ച് വർദ്ധനവുകൾ നടപ്പാക്കിയിട്ടുണ്ട്. ഏകദേശം 400 ശതമാനമാണിത്. എന്നാൽ ഇരു കമ്പനികളും പ്ലാറ്റ്ഫോം ഫീസ് ഇടയ്ക്കിടെ വർദ്ധിപ്പിച്ചിട്ടും തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെടുകയാണെന്ന തരത്തിൽ നിരന്തരം വിമർശനങ്ങൾ നേരിടുന്നുണ്ട്.

ഡെസ്‌ക്ഈറ്റ്‌സ് ഇന്ത്യയിൽ അവതരിപ്പിച്ച് സ്വിഗ്ഗി

അടുത്തിടെ ഇന്ത്യയിലുടനീളമുള്ള വർക്കിങ് പ്രൊഫഷണലുകളെ ആകർഷിക്കുന്ന പുതിയ ഫീച്ചർ സ്വിഗ്ഗി അവതരിപ്പിച്ചിരിന്നു. ഭക്ഷണം ഓർഡർ ചെയ്യുന്നത് ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ ഈ ഫീച്ചർ അവതരിപ്പിച്ചത്. പുതിയ ഫീച്ചറിന്റെ പേര് ഡെസ്‌ക്ഈറ്റ്‌സ് എന്നാണ്. തിരക്കേറിയ ദിവസങ്ങളിലോ സമയവും സ്ഥലവും പരിമിതമായിരിക്കുമ്പോഴോ ഓഫീസിലിരുന്ന് കഴിക്കാൻ അനുയോജ്യമായ ഭക്ഷണങ്ങളാണ് ഇതിന് കീഴിൽ വരുന്നത്.