AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tata Car Price Hike : പഴയ വിലയില്‍ വേണേല്‍ ഇപ്പൊ വാങ്ങിക്കോ; അടുത്തമാസം മുതല്‍ ടാറ്റ കാറുകള്‍ക്ക് വീണ്ടും വില വര്‍ദ്ധിക്കും

Tata cars price hike : ജൂലൈ 1 മുതല്‍ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ കാറുകളുടെ വില വര്‍ര്‍ദ്ധിപ്പിക്കാന്‍ പോവുകയാണ്. ഒന്നര ശതമാനം വിലവര്‍ദ്ധനവാണ് കമ്പനി നടപ്പാക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പെട്രോള്‍, ഡീസല്‍, സി.എന്‍.ജി വാഹനങ്ങള്‍ക്കും ഇലക്ട്രിക് കാറുകള്‍ക്കും വില കൂടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ടിയാഗോ, ടിഗോര്‍, പഞ്ച്, നെക്‌സോണ്‍, സിയറ, കര്‍വ്വ്, ഹാരിയര്‍, സഫാരി,ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, ഹാരിയര്‍ ഇവി എന്നിവയാണ് ടാറ്റയുടെ നിലവിലെ ലൈനപ്പിലുള്ള കാറുകള്‍.

Tata Car Price Hike : പഴയ വിലയില്‍ വേണേല്‍ ഇപ്പൊ വാങ്ങിക്കോ; അടുത്തമാസം മുതല്‍ ടാറ്റ കാറുകള്‍ക്ക് വീണ്ടും വില വര്‍ദ്ധിക്കും
Tata CarsImage Credit source: Facebook / Tata Motors
Amal KV
Amal KV | Updated On: 13 Jun 2026 | 10:58 AM

മുംബൈ : കാറ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിതാ മറ്റൊരു ഇരുട്ടടി കൂടി വരുകയാണ്. നിങ്ങള്‍ ടാറ്റായുടെ കാറാണ് പ്ലാന്‍ ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ വേഗം തന്നെ പോയ് ബുക്ക് ചെയ്‌തോ. അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും. സംഭവം എന്തെന്നാല്‍ അടുത്തമാസം മുതല്‍ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ കാറുകളുടെ വില വര്‍ര്‍ദ്ധിപ്പിക്കാന്‍ പോവുകയാണ്. ഒന്നര ശതമാനം വിലവര്‍ദ്ധനവാണ് കമ്പനി നടപ്പാക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പെട്രോള്‍, ഡീസല്‍, സി.എന്‍.ജി വാഹനങ്ങള്‍ക്കും ഇലക്ട്രിക് കാറുകള്‍ക്കും വില കൂടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഓരോ മോഡലിനും എത്ര രൂപ വീതം കൂടുമെന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല. മോഡലുകള്‍ക്കും വേരിയന്റുകള്‍ക്കും അനുസൃതമായി പരമാവധി 43000 രൂപ വരെ കൂടിയേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ടാറ്റ തങ്ങളുടെ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ അര ശതമാനം രൂപയുടെ വര്‍ദ്ധനവാണ് കമ്പനി നടപ്പാക്കിയത്. ടിയാഗോ, ടിഗോര്‍, പഞ്ച്, നെക്‌സോണ്‍, സിയറ, കര്‍വ്വ്, ഹാരിയര്‍, സഫാരി,ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, ഹാരിയര്‍ ഇവി എന്നിവയാണ് ടാറ്റയുടെ നിലവിലെ ലൈനപ്പിലുള്ള കാറുകള്‍. അതേസമയം ജൂണ്‍ 30 ന് സിയറ ഇവിയും കമ്പനി പുറത്തിറക്കും.

Also Read : ബി.വൈ.ഡിയുടെ ‘കുഞ്ഞന്‍’ സീഗള്‍ എപ്പോള്‍ ഇന്ത്യയിലേക്ക് വരും, അതോ വരില്ലെയോ ?

വാഹനങ്ങളും വാനങ്ങളുടെ പാര്‍ട്‌സുകളും നിര്‍മ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനും, നിലവില്‍ അനുഭവപ്പെടുന്ന പണപ്പെരുപ്പവും മൂലമാണ് തങ്ങള്‍ വില കൂട്ടുന്നത് എന്നാണ് അധികൃതര്‍ പറയുന്ന്. നിലവില്‍ നേരിടുന്ന പ്രതിസന്ധി പരമാവധി തങ്ങള്‍ തന്നെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അതിന്റെ ഒരു വിഹിതം ഉപയോക്താക്കളിലേക്ക് കൂടി നല്‍കാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

ടാറ്റയ്ക്ക് പുറമെ ബി.എം.ഡബ്ല്യൂ, മെഴ്‌സിഡിസ് ബെന്‍സ്, മാരുതി സുസുക്കി, ഹ്യുണ്ടായ്, നിസാന്‍ തുടങ്ങിയ വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. മാരുതി സുസുക്കിയുടെ കാറുകള്‍ക്ക് ഏകദേശം മുപ്പതിനായിരം രൂപയുടെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary

Tata Motors is going to increase the prices of its cars from July 1. The company is implementing a price increase of one and a half percent. The company has announced that the prices of petrol, diesel, CNG vehicles and electric cars will increase from July 1. Tiago, Tigor, Punch, Nexon, Ciara, Curve, Harrier, Safari, Tiago IV, Punch IV, Nexon EV, cars in Tata’s current lineup.

 

Follow Us