BYD Seagull EV Car : ബി.വൈ.ഡിയുടെ ‘കുഞ്ഞന്‍’ സീഗള്‍ എപ്പോള്‍ ഇന്ത്യയിലേക്ക് വരും, അതോ വരില്ലെയോ ?
Rumours about BYD Seagull : ഇലക്ട്രിക് വാഹനപ്രേമികള്‍ക്കിടിയിലെ ഇപ്പോഴെത്തെ പ്രധാന ചോദ്യങ്ങളിലൊന്നാണ് ബി.വൈ.ഡിയുടെ സീഗള്‍ എപ്പോള്‍ ഇന്ത്യയിലേക്ക് വരും, അതോ വരില്ലെയോ എന്നാണ്. ലോകത്തിലെ ഏറ്റവും മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയാണ് ബി.വൈ.ഡി. അവരുടെ ലൈനപ്പിലെ ഏറ്റവും കുഞ്ഞല്‍ വാഹനമെന്ന നിലയിലാണ് സീഗളിന് ഇത്രയും പ്രചാരം ലഭിച്ചത്.
ഇലക്ട്രിക് വാഹനപ്രേമികള്‍ക്കിടിയിലെ ഇപ്പോഴെത്തെ പ്രധാന ചോദ്യങ്ങളിലൊന്നാണ് ബി.വൈ.ഡിയുടെ സീഗള്‍ എപ്പോള്‍ ഇന്ത്യയിലേക്ക് വരും, അതോ വരില്ലെയോ എന്നാണ്. ലോകത്തിലെ ഏറ്റവും മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയാണ് ബി.വൈ.ഡി. അവരുടെ ലൈനപ്പിലെ ഏറ്റവും കുഞ്ഞല്‍ വാഹനമെന്ന നിലയിലാണ് സീഗളിന് ഇത്രയും പ്രചാരം ലഭിച്ചത്. നിലവില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പല ഒട്ടോമോട്ടീവ് കണ്ടന്റ് ക്രിയേറ്റര്‍മാരും വാഹനം വരുന്നു എന്ന തരത്തില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
അവതരിപ്പിച്ച് വെറും ഇരുപത്തിയേഴ് മാസങ്ങള്‍ കൊണ്ട് ആഗോള വിപണിയില്‍ 10 ലക്ഷം യൂണിറ്റാണ് സീഗള്‍ വിറ്റഴിച്ചത്. അതായത് റെക്കോര്‍ഡ് വില്‍പനയെന്ന് പറയാം. യൂറോപ്യന്‍ വിപണിയില്‍ ഡോള്‍ഫിന്‍ സര്‍ഫ് എന്ന പേരിലാണ് വാഹനം പുറത്തിറക്കിയത്. 2023 ലാണ് വാഹനം ലോഞ്ച് ചെയ്യുന്നത്. പല ഘട്ടങ്ങളിലും ആഗോള തലത്തില്‍ ടെസ്ലയുടെ വില്‍പനയെ പോലും സീഗള്‍ മറികടന്നിരുന്നു. പെട്രോള്‍ കാറുകളെയും മറികടക്കുന്ന സാഹചര്യവുമുണ്ടായി.
ലംബോര്‍ഗിനി ഇന്‍പയേര്‍ഡ് ഡിസൈനാണ് വാഹനത്തിന് നല്‍കിയിരുക്കുന്നത്. കുഞ്ഞനെന്ന് വിശേഷണമാണുള്ളത് എങ്കിലും അത്ര വലുപ്പം കുറഞ്ഞ കാറല്ല ഇത്. 3700 മില്ലീമീറ്ററിന് മുകളില്‍ നീളമുണ്ട്. ബി.വൈ.ഡിയെ സംബന്ധിച്ചിടത്തോളം അവരുടെ ലൈനപ്പിലെ ചെറിയ വാഹനമാണ് എന്ന് മാത്രം. ബ്ലേഡ് ബാറ്ററി സംവിധാനത്തില്‍ ലാണ് വാഹനം വരുന്നത്. ആക്ടീവ് എന്ന മോഡലിന് ഫുള്‍ ചാര്‍ജില്‍ 305 കിലോ മീറ്ററും, ഫ്‌ളൈ എന്ന മോഡലിന് 405 കിലോ മീറ്ററും റേഞ്ച് കിട്ടും. യഥാക്രമം 30.08, 38.88 കിലോ വാട്ട് കപ്പാസിറ്റിയുള്ള ബാറ്ററികളാണ് വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത്.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം കാറിന്റെ വിലയാണ് പ്രധാന ഘടകമായി വരുന്നത്. അങ്ങനെ നോക്കിയില്‍ ഒരു ബഡ്ജറ്റ് ഇ.വി എന്ന നിലയില്‍ സീഗളിന് വലിയ സാധ്യതയാണ് ഉള്ളത്. ചൈനയിലും മറ്റ് രാജ്യങ്ങളിലും വില്‍ക്കുന്ന വില നേക്കിയാല്‍ 8 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലാണ് ഇന്ത്യയില്‍ സീഗളിന്റെ എക്‌സ് ഷോറും നിരക്ക് വരുക. ഈ വാഹനം ഇന്ത്യയില്‍ വരുകയാണെങ്കില്‍ ടാറ്റ, മഹീന്ദ്ര, എം.ജി എന്നീ കമ്പനികളെ മറികടന്ന് വില്‍പനയില്‍ ഒന്നാമത്തെത്തുമെന്നാണ് ഒരു വിഭാഗം വാഹനപ്രേമികള്‍ പറയുന്നത്. സെഗ്‌മെന്റില്‍ ടാറ്റ ടിയാഗോ ആവും സീഗളിന്റെ പ്രധാന എതിരാളി ആവുക. വാഹനം ഇന്ത്യയിലെത്തുമോ എന്ന് കാത്തിരിക്കാം. എന്തായാലും സീഗളിന്റെ പേരില്‍ ഇന്ത്യയില്‍ ബി.വൈ.ഡി ട്രേഡ് മാര്‍ക്ക് നേരത്തെ തന്നെ എടുത്തിട്ടുണ്ട്.
English Summary
One of the main questions among electric vehicle enthusiasts right now is when BYD’s Seagull will come to India, or will it ever come at all. BYD is the world’s leading electric vehicle manufacturer. The Seagull has gained so much popularity as the smallest vehicle in their lineup. Many automotive content creators have uploaded videos on social media claiming that the vehicle is coming.