AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Tata Sons: ഓഹരി വിപണിയിൽ എത്താതിരിക്കാൻ ടാറ്റയുടെ മാസ്റ്റർ പ്ലാൻ: രണ്ട് പ്രമുഖ കമ്പനികൾ ലയിപ്പിക്കും

Tata Trusts Suggests Merging Two Units to Shed CIC Tag: ടാറ്റാ സൺസ് ഈ പുനഃസംഘടനാ നിർദ്ദേശം ബോർഡിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തിന് ശേഷം റിസർവ് ബാങ്കിൽ നിന്ന് മുൻകൂട്ടി നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ടാറ്റാ ട്രസ്റ്റിന്റെ തീരുമാനം.

Tata Sons: ഓഹരി വിപണിയിൽ എത്താതിരിക്കാൻ ടാറ്റയുടെ മാസ്റ്റർ പ്ലാൻ: രണ്ട് പ്രമുഖ കമ്പനികൾ ലയിപ്പിക്കും
പ്രതീകാത്മക ചിത്രംImage Credit source: social media/getty images
Nithya Vinu
Nithya Vinu | Updated On: 29 Sep 2026 | 06:38 AM

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിനെ ഓഹരി വിപണയിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ പുന:സംഘടനാ നിർദേശവുമായി ടാറ്റാ ട്രസ്റ്റ്. ടാറ്റാ ഗ്രൂപ്പിലെ രണ്ട് അനുബന്ധ സ്ഥാപനങ്ങളായ ടാറ്റാ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊല്യൂഷൻസ് (TESS), ടാറ്റാ കൺസൾട്ടിംഗ് എൻജിനീയേഴ്സ് (TCE) എന്നിവയെ മാതൃ കമ്പനിയായ ടാറ്റാ സൺസുമായി ലയിപ്പിക്കാനാണ് ശുപാർശ.

പുന:സംഘടനാ നിർദേശം എന്തുകൊണ്ട്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിബന്ധനകൾ പ്രകാരം ടാറ്റാ സൺസ് നിലവിൽ ഒരു ‘കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി’ (CIC) അഥവാ ‘അപ്പർ ലെയർ’ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി’ ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഇത്തരം കമ്പനികൾ നിർബന്ധമായും ഓഹരി വിപണിയിൽ പബ്ലിക് ലിസ്റ്റിംഗ് നടത്തേണ്ടതുണ്ട്. എന്നാൽ, ടാറ്റാ സൺസിനെ ഒരു സ്വകാര്യ അൺലിസ്റ്റഡ് കമ്പനിയായി നിലനിർത്താനാണ് ടാറ്റാ ട്രസ്റ്റ് ആഗ്രഹിക്കുന്നത്.

ഒരു കമ്പനിയുടെ ആകെ ആസ്തിയുടെ 90 ശതമാനത്തിൽ കൂടുതൽ ഗ്രൂപ്പ് കമ്പനികളിലെ സാമ്പത്തിക നിക്ഷേപങ്ങളാണെങ്കിൽ അതിനെ സി.ഐ.സി (CIC) ആയി കണക്കാക്കും. എന്നാൽ, ടാറ്റാ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊല്യൂഷൻസ്, ടാറ്റാ കൺസൾട്ടിംഗ് എൻജിനീയേഴ്സ് എന്നീ രണ്ട് ഓപ്പറേറ്റിംഗ് കമ്പനികളെ ടാറ്റാ സൺസിലേക്ക് ലയിപ്പിക്കുന്നതോടെ, ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപ അനുപാതം 90%-ൽ താഴെയായി കുറയും.

ALSO READ: 250 രൂപ മുതൽ നിക്ഷേപിക്കാം; മക്കൾക്കായി കോടികളുടെ വിരമിക്കൽ നിധി ഒരുക്കാം

സാമ്പത്തിക നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തേക്കാൾ കൂടുതൽ തുക നേരിട്ടുള്ള പ്രവർത്തനങ്ങളിൽ നിന്ന് ലഭ്യമാകുന്നതോടെ ടാറ്റാ സൺസ് എൻ.ബി.എഫ്.സി അല്ലെങ്കിൽ സി.ഐ.സി പരിധിയിൽ നിന്ന് സ്വാഭാവികമായി ഒഴിവാക്കപ്പെടും. ഇതോടെ ആർ.ബി.ഐയുടെ നിർബന്ധിത ഐപിഒ വ്യവസ്ഥയിൽ നിന്ന് കമ്പനിക്ക് ഇളവ് ലഭിക്കും.

ഇനിയെന്ത്?

ടാറ്റാ സൺസ് ഈ പുനഃസംഘടനാ നിർദ്ദേശം ബോർഡിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തിന് ശേഷം റിസർവ് ബാങ്കിൽ നിന്ന് മുൻകൂട്ടി നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ടാറ്റാ ട്രസ്റ്റിന്റെ തീരുമാനം. 2022-ലാണ് ആർബിഐ ടാറ്റാ സൺസിനെ അപ്പർ ലെയർ എൻബിഎഫ്സിയാക്കിയത്. ഇതിൽനിന്ന് ഇളവ് തേടി ടാറ്റാ സൺസ് അപേക്ഷ നൽകിയിരുന്നെങ്കിലും ആർബിഐ ഇത് തള്ളിയിരുന്നു. തുടർന്നാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനിയായി തുടരാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

English Summary:

Tata Trusts has proposed merging Tata Electronics Systems Solutions (TESS) and Tata Consulting Engineers (TCE) with Tata Sons as part of a restructuring aimed at taking Tata Sons outside the regulatory definitions of a non-banking financial company (NBFC) and a core investment company (CIC).

Follow Us