AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Car Insurance: പഴയ കാറിൻ്റെ ആർസി മാറിയാൽ പോരാ; കുഴപ്പത്തിലാക്കുന്ന മറ്റൊരു പ്രശ്നം കൂടിയുണ്ട്

Car Insurance Name Change: ആർസിയിൽ പേര് മാറ്റുന്ന പോലെയല്ല, പഴയകാർ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്, പലപ്പോഴും ആളുകൾ വിട്ടുപോകുന്ന ഒന്നാണ്

Car Insurance: പഴയ കാറിൻ്റെ ആർസി മാറിയാൽ പോരാ; കുഴപ്പത്തിലാക്കുന്ന മറ്റൊരു പ്രശ്നം കൂടിയുണ്ട്
Car Insurance PolicyImage Credit source: TV9 Network
arun-nair
Arun Nair | Published: 18 Jul 2025 13:43 PM

രാജ്യത്ത് ഒരു പഴയ കാർ വാങ്ങുന്നത് വളരെ എളുപ്പമാണ്, പക്ഷേ യഥാർത്ഥ ബുദ്ധിമുട്ട് ആരംഭിക്കുന്നത് അതിനുശേഷം മാത്രമാണ്. ആർസിക്കൊപ്പം കാറിൻ്റെ ഇൻഷുറൻസ് പോളിസി കൂടി നിങ്ങളുടെ പേരിലേക്ക് മാറ്റണം. എന്നാൽ പലരും കരുതുന്നത് ആർസി മാത്രം മതിയെന്നാണ്, പക്ഷേ അങ്ങനെയല്ല. നിങ്ങളുടെ പേരിൽ ഇൻഷുറൻസ് പോളിസി മാറ്റിയില്ലെങ്കിൽ, ഭാവിയിൽ നിങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിമോ മറ്റ് നിയമ പരിരക്ഷയോ ലഭിക്കില്ല. പഴയ കാറിൻ്റെ ഇൻഷുറൻസ് നിങ്ങളുടെ പേരിലേക്ക് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം, ഏതൊക്കെ രേഖകൾ ആവശ്യമാണ്, ഏതൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം

ഇൻഷുറൻസ് ട്രാൻസ്ഫറിംഗ്

ഇന്ത്യയിൽ സെക്കൻഡ് ഹാൻഡ് കാറുകൾക്കുള്ള ഇൻഷുറൻസ് ട്രാൻസ്ഫർ ലളിതമാണ്, പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

1.വിൽപ്പനക്കാരൻ ആദ്യം ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം: കാറിന്റെ മുൻ ഉടമ ആദ്യം കാർ മറ്റൊരാൾക്ക് വിറ്റതായി ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം. ഇതിനായി, RTO വെബ്‌സൈറ്റിൽ നിന്ന് ഫോം 28, 29, 30 എന്നിവ ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം.

2. ക്ലിയറൻസ് സർട്ടിഫിക്കറ്റും വിൽപ്പന തെളിവും: ഇൻഷുറൻസ് കൈമാറുന്നതിനുമുമ്പ്, വാഹനത്തിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റും സെയിൽ ലെറ്ററും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്

രേഖകൾ

1. പഴയ ഇൻഷുറൻസ് പോളിസിയുടെ പകർപ്പ്.
2. വാഹനത്തിന്റെ ഒറിജിനൽ ആർസി.
3. വിൽപ്പന കരാർ.
4. വാഹനത്തിൻ്റെ പൊലൂഷൻ സർട്ടിഫിക്കറ്റ്
5. വാങ്ങുന്നയാളുടെ തിരിച്ചറിയൽ രേഖ.
6. പോളിസി ട്രാൻസ്ഫർ ലെറ്റർ

ശ്രദ്ധിക്കണം

ഇൻഷുറൻസ് ട്രാൻസ്ഫറിന് മുമ്പ്, ആർസിയിൽ നിങ്ങളുടെ പേര് അപ്ഡേറ്റ് ചെയ്യാം. ഇതിനുശേഷം, ഇൻഷുറൻസ് കമ്പനിക്ക് വാഹനം പരിശോധിച്ച് പുതിയ പ്രീമിയം തീരുമാനിക്കാം. വാഹനത്തിന് വായ്പ ഉണ്ടെങ്കിൽ, ഫിനാൻഷ്യറിൽ നിന്ന് ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നേടേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമെ കൈമാറ്റ് പൂർത്തിയാകു. വാങ്ങുന്ന കാർ എന്തുതന്നെയായാലും, വാഹനത്തിന്റെ മുഴുവൻ രേഖകളും കാർ ഉടമയുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക, മോട്ടോർ വാഹന നിയമം സെക്ഷൻ 157 പ്രകാരം, ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ, 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് ട്രാൻസ്ഫർ ചെയ്യേണ്ടത് നിർബന്ധമാണ്. ഇതിനിടയിൽ ഒരു അപകടം സംഭവിച്ചാൽ, നിങ്ങളുടെ ക്ലെയിം നിരസിക്കപ്പെട്ടേക്കാം.