AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

LIC Schemes: സമ്പത്ത് സൃഷ്ടിക്കാന്‍ ഈ എല്‍ഐസി സ്‌കീമുകള്‍ മതി; പണം മാത്രമല്ല ഇന്‍ഷുറന്‍സുമുണ്ട്‌

LIC Insurance Benefits: എല്‍ഐസി സ്‌കീമുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പലര്‍ക്കും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട്. ഏതാണ് നല്ല സ്‌കീം എന്ന കാര്യത്തില്‍ നിങ്ങള്‍ക്കും സംശയമുണ്ടോ? എങ്കിലിതാ അഞ്ച് മികച്ച എല്‍ഐസി സ്‌കീമുകള്‍ പരിചയപ്പെടാം.

LIC Schemes: സമ്പത്ത് സൃഷ്ടിക്കാന്‍ ഈ എല്‍ഐസി സ്‌കീമുകള്‍ മതി; പണം മാത്രമല്ല ഇന്‍ഷുറന്‍സുമുണ്ട്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Updated On: 18 Nov 2025 20:40 PM

സാമ്പത്തിക സുരക്ഷയ്ക്ക് പുറമെ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ഉറപ്പാക്കുന്നതാണ് എല്‍ഐസി സ്‌കീമുകള്‍. എല്‍ഐസി സ്‌കീമിന്റെ ഭാഗമാകുന്നത് വഴി നിക്ഷേപകര്‍ക്ക് അവരുടെ കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാന്‍ സാധിക്കുന്നു. എന്നാല്‍ എല്‍ഐസി സ്‌കീമുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പലര്‍ക്കും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട്. ഏതാണ് നല്ല സ്‌കീം എന്ന കാര്യത്തില്‍ നിങ്ങള്‍ക്കും സംശയമുണ്ടോ? എങ്കിലിതാ അഞ്ച് മികച്ച എല്‍ഐസി സ്‌കീമുകള്‍ പരിചയപ്പെടാം.

എല്‍ഐസി ജീവന്‍ ആനന്ദ്

കുറഞ്ഞ തുകയില്‍ മികച്ച ലൈഫ് ഇന്‍ഷുറന്‍സ് ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാം. പ്രതിദിനം 45 അല്ലെങ്കില്‍ പ്രതിമാസം 1,358 രൂപയാണ് അടയ്‌ക്കേണ്ടത്. 25 ലക്ഷം രൂപ വരെയുള്ള ഭാവി മൂലധനം സൃഷ്ടിക്കാന്‍ ഈ സ്‌കീം നിങ്ങളെ അനുവദിക്കുന്നു. 15 വര്‍ഷമാണ് കാലാവധി.

എല്‍ഐസി ജീവന്‍ ശിരോമണി

ഉയര്‍ന്ന വരുമാനമുള്ള വ്യക്തികള്‍ക്കായി രൂപ കല്‍പന ചെയ്തിരിക്കുന്ന പ്ലാനാണിത്. കുറഞ്ഞ നിക്ഷേപകാലയളവും കൂടുതല്‍ ആനുകൂല്യങ്ങളും ഈ സ്‌കീം വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ക്ക് 30 വയസുള്ളപ്പോള്‍ 20 വര്‍ഷത്തേക്ക് ഈ സ്‌കീം തിരഞ്ഞെടുക്കുകയാണെങ്കില്‍, ഏകദേശം 7.59 ലക്ഷം വാര്‍ഷിക പ്രീമിയം 4 വര്‍ഷത്തേക്ക് മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ.

എല്‍ഐസി ന്യൂ എന്‍ഡോവ്‌മെന്റ് പ്ലാന്‍

ഇന്‍ഷുറന്‍സിനേക്കാള്‍ നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാം. സ്ഥിരമായ വരുമാനവും ബോണസും വാഗ്ദാനം ചെയ്യുന്ന റിസ്‌ക് കുറഞ്ഞ പദ്ധതിയാണിത്.

Also Read: Mutual Funds: ലക്ഷ്യം പലത് റിസ്‌കും പലത്; നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയ്ക്ക് ഈ ഫണ്ടുകള്‍ യോജിക്കുമോ?

എല്‍ഐസി ജീവന്‍ ഉമാങ്

വിരമിച്ചതിന് ശേഷവും വരുമാനം ലഭിക്കാന്‍ ഈ പദ്ധതി സഹായിക്കും. പ്രീമിയം അടച്ചതിന് ശേഷം എല്ലാ വര്‍ഷവും 8 ശതമാനം ഗ്യാരണ്ടീഡ് മണി ബാക്ക് ഈ പ്ലാന്‍ നല്‍കുന്നു.

എല്‍ഐസി ജീവന്‍ തരുണ്‍

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഈ പദ്ധതി അനുയോജ്യമാണ്യ കുട്ടിക്ക് 25 വയസ് തികയും വരെ നിക്ഷേപം നടത്താനാകും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.