SIP: പ്രതിദിനം 100 രൂപ നിക്ഷേപിച്ചാല്‍ എത്ര വര്‍ഷം കൊണ്ട് 1 കോടിയുണ്ടാക്കാം?
SIP Return Calculator: ഓരോ മാസവും വലിയ തുകകള്‍ നിക്ഷേപിക്കുന്നതിന് പകരം ചെറിയ തുക പ്രതിദിനം നിക്ഷേപിച്ച് ഉയര്‍ന്ന വരുമാനം സ്വന്തമാക്കാന്‍ എസ്‌ഐപി നിങ്ങളെ അനുവദിക്കുന്നു.
വലിയ തുക സമ്പാദ്യമുണ്ടാക്കിയെടുക്കുന്നതിന് എപ്പോഴും ഉയര്‍ന്ന തുക നിക്ഷേപമോ അപകട സാധ്യതയേറെയുള്ള തന്ത്രങ്ങളോ ആവശ്യമില്ല. ദീര്‍ഘകാലത്തേക്ക് അച്ചടക്കത്തോടെ മുന്നോട്ട് കൊണ്ടുപോയാല്‍ നിങ്ങളുടെ ദൈനംദിന നിക്ഷേപങ്ങള്‍ പോലും ഗണ്യമായ സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കും. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന്റെ (എസ്‌ഐപി) സഹായത്തോടെ നിങ്ങള്‍ക്ക് അത്തരത്തില്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കാനാകുന്നതാണ്.
പ്രതിദിനം 100 രൂ നിക്ഷേപിച്ച് ഏകദേശം 90 ലക്ഷം രൂപയോളം സമ്പാദ്യം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? ഓരോ മാസവും വലിയ തുകകള്‍ നിക്ഷേപിക്കുന്നതിന് പകരം ചെറിയ തുക പ്രതിദിനം നിക്ഷേപിച്ച് ഉയര്‍ന്ന വരുമാനം സ്വന്തമാക്കാന്‍ എസ്‌ഐപി നിങ്ങളെ അനുവദിക്കുന്നു.
ദിവസവും 100
നിങ്ങള്‍ ദിവസവും 100 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 3.65 ലക്ഷം രൂപയായിരിക്കും നിക്ഷേപം. ഇതിന് 12 ശതമാനം വാര്‍ഷികം വരുമാനം കണക്കാക്കിയാല്‍, ഏകദേശ കോര്‍പ്പസ് 6.78 ലക്ഷം. കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ നിങ്ങളുടെ പണം ഇവിടെ ഇരട്ടിയായാണ് വളരുന്നത്.




അടിയന്തര ഫണ്ട്, കുട്ടികളുടെ വിദ്യാഭ്യാസം, അല്ലെങ്കില്‍ യാത്രകള്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി ഈ പദ്ധതി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. മാത്രമല്ല, ദിവസ വേതനക്കാര്‍ക്കും ഈ മാര്‍ഗം അനുയോജ്യം തന്നെ.
Also Read: SIP: 90% ഇന്ത്യക്കാരും എസ്‌ഐപി നിക്ഷേപം പെട്ടെന്ന് അവസാനിപ്പിക്കുന്നു; കാരണമിതാണ്
ചുരുങ്ങിയ കാലം കൊണ്ട് നിക്ഷേപം അവസാനിപ്പിക്കാതെ ദീര്‍ഘകാലത്തേക്ക് അത് തുടരുകയാണെങ്കില്‍ വരുമാനം ഉയര്‍ത്താന്‍ സാധിക്കും. 20 വര്‍ഷം നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപം 7.3 ലക്ഷം രൂപ. അത് 27.85 ലക്ഷമായി വളരാന്‍ സാധ്യതയുണ്ട്. 30 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ ആകെ നിക്ഷേപം 10.95 ലക്ഷം രൂപയും, ഏകദേശം കോര്‍പ്പസ് 93.28 ലക്ഷം രൂപയുമായിരിക്കും.