AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Wedding Investment : കടം വാങ്ങാതെ കല്യാണം കഴിക്കാം, ഭംഗി വേണ്ടെന്ന് വെച്ചിട്ടല്ല ഇങ്ങനെ

വിവാഹച്ചിലവുകളെ പലതായാണ് തിരിച്ചിരിക്കുന്നത്. സ്റ്റേജ്, അലങ്കാരങ്ങൾ എന്നിവക്ക് നല്ലൊരു തുക ചിലവാകും. സാമാന്യം വലിയ കല്യാണമെങ്കിൽ 50000 രൂപ മുതൽ 30 മുതൽ 35 ലക്ഷം രൂപ വരെ ചിലവാകുംന്ന സ്റ്റേജുകളുണ്ടാവും

Wedding Investment : കടം വാങ്ങാതെ കല്യാണം കഴിക്കാം, ഭംഗി വേണ്ടെന്ന് വെച്ചിട്ടല്ല ഇങ്ങനെ
Wedding Investment 1 CrImage Credit source: TV9 Network
arun-nair
Arun Nair | Published: 17 Nov 2025 11:17 AM

കല്യാണവും കല്യാണ ചിലവും പലർക്കും ആശങ്കയുള്ള കാര്യങ്ങളാണ്. മുൻ വർഷങ്ങളേക്കാൾ കല്യാണ ചിലവ് വളരെ അധികം ഉയർന്ന കാലഘട്ടം കൂടിയാണിത്. പലരും കടം വാങ്ങിയും ബാങ്ക് വായ്പകളെ ആശ്രയിച്ചുമാണ് ഇവയെല്ലാം നടത്തുന്നത്. എന്നാൽ കൃത്യമായ സാമ്പത്തിക ആസൂത്രണമുണ്ടെങ്കിൽ ഒരു ബാങ്ക് വായ്പയും ഇല്ലാതെ തന്നെ കല്യാണം നടത്താം. ഒരു കോടി രൂപ തന്നെ ചിലവ് മനസ്സിൽ കണക്കാക്കിക്കോളു അതെങ്ങനെ ചെയ്യാമെന്ന് നോക്കാം.

ചിലവുകൾ പലത്

വിവാഹച്ചിലവുകളെ പലതായാണ് തിരിച്ചിരിക്കുന്നത്. സ്റ്റേജ്, അലങ്കാരങ്ങൾ എന്നിവക്ക് നല്ലൊരു തുക ചിലവാകും. സാമാന്യം വലിയ കല്യാണമെങ്കിൽ 50000 രൂപ മുതൽ 30 മുതൽ 35 ലക്ഷം രൂപ വരെ ചിലവാകുംന്ന സ്റ്റേജുകളുണ്ടാവും.. കൂടാതെ, പ്രീ-വെഡ്ഡിംഗ് ഷൂട്ടുകൾ, കാൻഡിഡ് ഫോട്ടോഗ്രാഫി, വീഡിയോ എന്നിവക്കും 50000 മുതൽ 5 ലക്ഷം രൂപ വരെയും ചിലവാകും. ഡിസൈനർ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ക്ഷണക്കത്തുകൾ, ഗിഫ്റ്റ് ഹാംപറുകൾ, ഒരു ലൈവ് മ്യൂസിക് ബാൻഡ് അല്ലെങ്കിൽ ഡിജെ തുടങ്ങിയവയെല്ലാം ചേരുമ്പോൾ ചിലവ് മുകളിലേക്ക് ഉയരും.

ALSO READ:  Gold Rate Forecast: സ്വർണം ആണ് താരം, ഇനിയൊരു തിരിച്ചുവരവില്ല, വില ഒരു ലക്ഷമെത്തുമോ?

എത്ര നിക്ഷേപം ആവശ്യം

ഇതിനെല്ലാം ചിലവായി ഒരു കോടി രൂപയാണ് നിങ്ങളുടെ ബഡ്ജറ്റെങ്കിൽ ഒരാൾ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം എന്ന് നോക്കാം. വിവാഹം മുന്നിൽ കണ്ടു കൊണ്ട് വിവാഹത്തിന് ഏകദേശം 8 മുതൽ 10 വർഷം മുമ്പ് കുടുംബങ്ങൾ നിക്ഷേപം ആരംഭിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ നിർദ്ദേശിക്കുന്നു. ഒരു എസ്ഐപിയിൽ ചേരുക എന്നതാണ് ഇതിൻ്റെ പ്രധാന ചുവട് വെയ്പ്പ് ഓരോ മാസവും ചെറിയ തുകകൾ നിക്ഷേപിച്ചുകൊണ്ട് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താം.

10 വർഷത്തിനുള്ളിൽ 1 കോടി

10 വർഷത്തിനുള്ളിൽ 1 കോടി രൂപയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ പ്രതിമാസം 43,500 രൂപ വീതം നിക്ഷേപിക്കണം. 12% വാർഷിക വരുമാനം കണക്കാക്കിയാൽ, 10 വർഷത്തേക്കുള്ള നിങ്ങളുടെ മൊത്തം നിക്ഷേപം ഏകദേശം 52 ലക്ഷം ആകും, ഇത്തരത്തിൽ നിങ്ങളുടെ മൂലധനം ഏകദേശം 1 കോടിയിലെത്തും. എല്ലാ മാസവും ഈ തുക എളുപ്പത്തിൽ പിൻവലിക്കാൻ കഴിയുന്നവർക്ക് ഈ രീതി അനുയോജ്യമാണ്.

ആകെ നിക്ഷേപം: 5220000 രൂപ

പ്രതിമാസ നിക്ഷേപം: 43500 രൂപ
നിക്ഷേപ കാലയളവ്: 10 വർഷം
പ്രതീക്ഷിക്കുന്ന വരുമാനം: പ്രതിവർഷം 12%
ആകെ നിക്ഷേപം: 5220000 രൂപ
കണക്കാക്കിയ ലാഭം: 4886750 രൂപ.
ആകെ തുക: ഏകദേശം 10106750 രൂപ

കുറഞ്ഞ ശമ്പളത്തിൽ പോലും

പ്രതിമാസം 40,000-45,000 രൂപ വരെ നിക്ഷേപിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ നിക്ഷേപ കാലയളവ് നിങ്ങൾക്ക് നീട്ടാം. ഉദാഹരണത്തിന്, 15 വർഷത്തെ കാലയളവ് തിരഞ്ഞെടുക്കുകയാണെങ്കിൽ, പ്രതിമാസം 16,000 നിക്ഷേപിച്ച് എളുപ്പത്തിൽ 1 കോടി എന്ന ലക്ഷ്യത്തിലെത്താം. അതായത് കാലയളവ് കൂടുന്തോറും നിങ്ങളുടെ പ്രതിമാസ അടവ് കുറയും. ചെറിയ തുകയിൽ ആരംഭിച്ച് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വരുമാനം നേടാൻ കഴിയും എന്നതാണ് SIP യുടെ ഏറ്റവും വലിയ നേട്ടം, ശ്രദ്ധിക്കേണ്ടത് എല്ലാ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളും വിപണിയിലെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപങ്ങൾക്ക് മുൻപ് ഒരു സാമ്പത്തിക വിദഗ്ധൻ്റെ നിർദ്ദേശം തേടാം.