AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP: 10 വര്‍ഷം കൊണ്ട് മികച്ച നേട്ടം; സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ സൂപ്പറാണ്

Top Small Cap Funds 10 Year Returns: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് വിഭാഗം ഏകദേശം 17.6 ശതമാനം ശരാശരി വരുമാനം നല്‍കിയിട്ടുണ്ട്. ലാര്‍ജ് ക്യാപ് ഇക്കാലയളവില്‍ 12.6 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.

SIP: 10 വര്‍ഷം കൊണ്ട് മികച്ച നേട്ടം; സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ സൂപ്പറാണ്
മ്യൂച്വല്‍ ഫണ്ട് Image Credit source: TV9 Marathi
shiji-mk
Shiji M K | Published: 18 Aug 2025 09:39 AM

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ഫണ്ടായി ആളുകള്‍ എപ്പോഴും അഭിപ്രായപ്പെടുന്നത് സ്‌മോള്‍ ക്യാപുകളെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് വിഭാഗം ഏകദേശം 17.6 ശതമാനം ശരാശരി വരുമാനം നല്‍കിയിട്ടുണ്ട്. ലാര്‍ജ് ക്യാപ് ഇക്കാലയളവില്‍ 12.6 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.

പത്ത് വര്‍ഷത്തെ എസ്‌ഐപി റിട്ടേണുകളെ അടിസ്ഥാനമാക്കി മികച്ച പ്രകടനം കാഴ്ചവെച്ച സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

എച്ച്എസ്ബിസി സ്‌മോള്‍ ക്യാപ് ഫണ്ട്- ഡയറക്ട് പ്ലാന്‍

10 വര്‍ഷത്തെ എസ്‌ഐപി റിട്ടേണ്‍: 20.73 ശതമാനം

പ്രതിമാസം 10,000 രൂപ നിരക്കിലുള്ള എസ്‌ഐപി നിക്ഷേപത്തിന്റെ നിലവിലെ മൂല്യം 34.7 ലക്ഷം രൂപയാണ്

എയുഎം 16,536 കോടി രൂപ

ചെലവ് അനുപാതം: 0.64 ശതമാനം

കൊട്ടക് സ്‌മോള്‍ ക്യാപ് ഫണ്ട്- ഡയറക്ട് പ്ലാന്‍

10 വര്‍ഷത്തെ എസ്‌ഐപി റിട്ടേണ്‍: 20.75 ശതമാനം

പ്രതിമാസ 10,000 രൂപ എസ്‌ഐപി നിക്ഷേപത്തിന്റെ നിലവിലെ മൂല്യം: 35.8 ലക്ഷം രൂപ

എയുഎം: 17,905 കോടി രൂപ

ചെലവ് അനുപാതം: 0.53 ശതമാനം

എച്ച്ഡിഎഫ്‌സി സ്‌മോള്‍ ക്യാപ് ഫണ്ട്- ഡയറക്ട് പ്ലാന്‍

എസ്‌ഐപി റിട്ടേണ്‍: 21.49 ശതമാനം

നിലവിലെ മൂല്യം: 37.3 ലക്ഷം രൂപ

ആകെ ആസ്തി: 36,353 കോടി രൂപ

ചെലവ് അനുപാതം: 0.71 ശതമാനം

Also Read: SIP: 16,000 രൂപയുണ്ടെങ്കില്‍ 14 കോടിയുണ്ടാക്കാം; എത്ര വര്‍ഷം വേണ്ടിവരും?

നിപ്പോള്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട്- ഡയറക്ട് പ്ലാന്‍

എസ്‌ഐപി റിട്ടേണ്‍: 23.96 ശതമാനം

നിലവിലെ മൂല്യം: 42.6 ലക്ഷം

ആകെ ആസ്തി: 65,922 കോടി രൂപ

ചെലവ് അനുപാതം: 0.64 ശതമാനം

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.