Viral News: 8000 കോടിയുടെ നിധി, തപ്പിയത് ചവറ്റു കൂനയിൽ: 12 വർഷത്തിനൊടുവിൽ
James Howell's Bitcoin Story: നീണ്ട നിയമപോരാട്ടത്തിൽ പരാജയപ്പെട്ടതോടെയാണ് ഹൗവൽസ് തന്റെ തിരച്ചിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ, ഇതൊരു ഡോക്യുമെൻ്ററിയാകാൻ പോവുകയാണ്
ലോകത്തെ നിർഭാഗ്യവാൻമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒന്നാമത് ചിലപ്പോൾ ബ്രിട്ടീഷ് കമ്പ്യൂട്ടർ എൻജിനീയർ ജെയിംസ് ഹൗവൽ ആയിരിക്കും. കാരണമെന്തെന്നല്ലേ? കേൾക്കുന്നവർക്ക് പോലും ഹാർട്ട് അറ്റാക്ക് വന്നേക്കാം. മാലിന്യ കൂമ്പാരങ്ങൾക്കിടയിൽ ഒരു മഹാ നിധി തേടി അലയുകയായിരുന്നു കഴിഞ്ഞ 12 വർഷത്തോളമായി ഹൗവൽ തേടിയത് സ്വർണമോ പണമോ അല്ല, അതിനേക്കാളേറെ എന്ന് പറയാൻ പറ്റുന്നൊരു ഹാർഡ് ഡ്രൈവ്. അതിലുള്ളത് എന്താണെന്ന് അറിഞ്ഞാൽ ഒരു പക്ഷെ നിങ്ങളും ഞെട്ടും 8000 ബിറ്റ്കോയിൻ, ഇന്നത്തെ മൂല്യം നോക്കിയാൽ ശരാശരി 8000 കോടിക്ക് മുകളിൽ.
12 വർഷം മുൻപ് മുറിയിലെ പഴയ സാധനങ്ങൾ മാറ്റുന്നതിനിടയിൽ അബദ്ധത്തിൽ ഹാർഡ് ഡ്രൈവ് വേസ്റ്റിനൊപ്പം പോവുകയായിരുന്നു. ഇത് പിന്നീട് വലിയ മാലിന്യക്കൂമ്പാരങ്ങൾക്കിടയിലായി. 2013-ലായിരുന്നു സംഭവം. അന്ന് അതിന് വലിയ വിലയുണ്ടായിരുന്നില്ലെങ്കിലും, പിന്നീട് ബിറ്റ്കോയിന്റെ മൂല്യം കുതിച്ചുയർന്നതോടെ ഹാർഡ് ഡ്രൈവ് ഒരു മഹാ നിധിയായി മാറി.
ALSO READ: Red Bull Success Story: താറാവ് കർഷകൻ കോടീശ്വരായ കഥ, റെഡ് ബുൾ എന്ന ബിസിനസ് സാമ്രാജ്യം….
12 വർഷം തിരച്ചിൽ
കാണാതായ ആ ഡ്രൈവിനായി 12 വർഷത്തോളം ഹൗവൽസ് തിരഞ്ഞു. വലിയ പണം മുടക്കി അത്യാധുനിക സാങ്കേതികവിദ്യകളും, എഐ ഡ്രോണുകളും, റോബോട്ടിക് നായകളെയും ഉപയോഗിച്ച് മാലിന്യക്കൂമ്പാരം അരിച്ചുപെറുക്കാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു. എന്നാൽ, പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ന്യൂപോർട്ട് സിറ്റി കൗൺസിൽ അദ്ദേഹത്തിന് അനുമതി നിഷേധിച്ചു. ഇതിനെ അദ്ദേഹം നിയമപരമായി നേരിടാൻ ആരംഭിച്ചു. എന്നാൽ
ഈ വർഷം ജനുവരിയിൽ കൗൺസിലിനെതിരെ ഹൗവൽസ് നൽകിയ കേസ് കോടതി തള്ളിക്കളഞ്ഞു.
ഈ നീണ്ട നിയമപോരാട്ടത്തിൽ പരാജയപ്പെട്ടതോടെയാണ് ഹൗവൽസ് തന്റെ തിരച്ചിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. 12 വർഷത്തോളം മാലിന്യങ്ങൾക്കിടയിൽ കിടന്ന ഹാർഡ് ഡ്രൈവിൽ നിന്ന് ഇനി ഡാറ്റ വീണ്ടെടുക്കാൻ സാധ്യതയില്ലെന്നാണ് ടെക് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. ഹൗവൽസിന്റെ ഈ കഥ ഒരു ഡോക്യുമെൻ്ററിയായി പുറത്തുവരാൻ ഒരുങ്ങുകയാണ്.