Pay With Mutual Funds: ഇനി മ്യൂച്വൽ ഫണ്ടുകൾ ഉപയോഗിച്ചും പണമടയ്ക്കാം; പുത്തൻ പദ്ധതിയുമായി യുപിഐ
Pay With Mutual Funds Features: മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ പണമായി മാറ്റിയെടുക്കാൻ ഒരു പ്രവൃത്തിദിവസമെങ്കിലും എടുക്കാറുണ്ട്. എന്നാൽ, 'പേ വിത്ത് മ്യൂച്വൽ ഫണ്ട്' ഫീച്ചർ ഉപയോഗിച്ച്, നിങ്ങളുടെ ലിക്വിഡ് മ്യൂച്വൽ ഫണ്ട് ഹോൾഡിംഗുകൾ യുപിഐ പേയ്‌മെന്റുകൾക്കായി തൽക്ഷണം ഉപയോഗിക്കാൻ സാധിക്കും.
നിക്ഷേപകർക്ക് ഇനിമുതൽ അവരുടെ മ്യൂച്വൽ ഫണ്ടുകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ കഴിയും. യുപിഐയുടെ പുതിയ പദ്ധതിയായ ‘പേ വിത്ത് മ്യൂച്വൽ ഫണ്ട്’ എന്ന നിക്ഷേപകർക്ക് അവരുടെ ലിക്വിഡ് ഫണ്ടുകളിൽ നിന്ന് യൂണിറ്റുകൾ തൽക്ഷണം റിഡീം ചെയ്യാനും ആവശ്യാനുസരണം പേയ്‌മെന്റുകൾ നടത്താനും അനുവദിക്കുന്നു.
എന്താണ് ‘പേ വിത്ത് മ്യൂച്വൽ ഫണ്ട്’?
സാധാരണയായി, മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ പണമായി മാറ്റിയെടുക്കാൻ ഒരു പ്രവൃത്തിദിവസമെങ്കിലും എടുക്കാറുണ്ട്. എന്നാൽ, ‘പേ വിത്ത് മ്യൂച്വൽ ഫണ്ട്’ ഫീച്ചർ ഉപയോഗിച്ച്, നിങ്ങളുടെ ലിക്വിഡ് മ്യൂച്വൽ ഫണ്ട് ഹോൾഡിംഗുകൾ യുപിഐ പേയ്‌മെന്റുകൾക്കായി തൽക്ഷണം ഉപയോഗിക്കാൻ സാധിക്കും.
ക്യുആർ കോഡ് സ്കാൻ ചെയ്‌ത് പണമടയ്‌ക്കുമ്പോൾ, പണം ബാങ്ക് അക്കൗണ്ടിൽ നിന്ന് എടുക്കുന്നതിന് പകരം, ഈ സിസ്റ്റം നിങ്ങളുടെ ലിക്വിഡ് മ്യൂച്വൽ ഫണ്ടിലെ നിശ്ചിത യൂണിറ്റുകൾ തൽക്ഷണം റിഡീം ചെയ്യുകയും ആ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി യുപിഐ ഇടപാടിലൂടെ കൈമാറ്റം ചെയ്യുകയും ചെയ്യുന്നു.
ALSO READ: ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ ഈ ദിവസം മുതൽ, 812 കോടി അനുവദിച്ചു
പ്രധാന സവിശേഷതകൾ
തൽക്ഷണ ലിക്വിഡിറ്റി: നിക്ഷേപകർക്ക് ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാതെ നേരിട്ട് പേയ്‌മെന്റുകൾ നടത്താൻ കഴിയും.
സേവിംഗ്സ് അക്കൗണ്ടിനേക്കാൾ മികച്ച വരുമാനം: സേവിംഗ്സ് അക്കൗണ്ട് പലിശ സാധാരണയായി 4% ൽ താഴെയാണ്. അതേസമയം ലിക്വിഡ് ഫണ്ടുകൾ ചിലപ്പോൾ 7% വരെ വാഗ്ദാനം ചെയ്യുന്നു. പണം നിക്ഷേപിക്കുമ്പോൾ തന്നെ ഇത് മികച്ച വരുമാനം നൽകുന്നു.
ഫ്ലെക്സിബിൾ ക്യാഷ് മാനേജ്മെന്റ്: ബാങ്കിൽ വെറുതെ വയ്ക്കുന്നതിന് പകരം ഹ്രസ്വകാല ഫണ്ടുകൾ ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുകയും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുകയും ചെയ്യാം.