Kerala Gold Rate: വിഷുദിനത്തിലും രക്ഷയില്ലാ…സ്വര്‍ണവില പുത്തന്‍ റെക്കോഡിലേക്കോ? ഇന്നത്തെ നിരക്ക്‌

One Pavan Gold Rate on April 15 Wednesday in Kerala: ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. എന്നാല്‍ അതിന് മുമ്പ് വീണ്ടും ചര്‍ച്ച നടത്തുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചര്‍ച്ചകള്‍ ഫലവത്തായാല്‍ സ്വര്‍ണവില ഇനിയും ഉയരും. അമേരിക്കന്‍ ഡോളറിന്റെ നിരക്കില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Kerala Gold Rate: വിഷുദിനത്തിലും രക്ഷയില്ലാ...സ്വര്‍ണവില പുത്തന്‍ റെക്കോഡിലേക്കോ? ഇന്നത്തെ നിരക്ക്‌

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 22 Apr 2026 | 06:34 PM

വിഷു ദിനത്തില്‍ മറ്റൊരു റെക്കോഡ് നിരക്കിലേക്ക് കടന്ന് സംസ്ഥാനത്തെ സ്വര്‍ണവില. ആശ്വാസത്തിന് തെല്ലും സാധ്യതയില്ലെന്ന കാര്യം ഇതോടെ ഉപഭോക്താക്കള്‍ക്ക് ഉറപ്പിക്കാം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് ഇന്നത്തോടെ സ്വര്‍ണവില എത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 1,13,920 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസത്തേതില്‍ നിന്നും 1,040 രൂപയുടെ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 130 രൂപ ഉയര്‍ന്ന് 14,240 രൂപയിലേക്കും വിലയെത്തി.

ആഭരണങ്ങള്‍ വാങ്ങിക്കാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടി സമ്മാനിച്ചുള്ള ഈ വിലക്കയറ്റം അടുത്തകാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന സൂചനയാണ് വിപണിയില്‍ നിന്നെത്തുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ചുവടുപിടിച്ചുള്ള വലിയ മാറ്റങ്ങള്‍ ആഗോളതലത്തില്‍ ഉപഭോക്താക്കളെ കടുത്ത സമ്മര്‍ദത്തിലാക്കുന്നു.

ഇനി കുറയില്ലേ?

പാകിസ്ഥാനില്‍ വെച്ച് നടന്ന ഇറാന്‍-യുഎസ് സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സ്വര്‍ണവില താഴോട്ടിറങ്ങി. എന്നാല്‍ ഇതോടെ ട്രംപ് ഇറാനിയന്‍ കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും പിന്നാലെ ക്രൂഡ് ഓയില്‍ വില ഉയരുകയും ചെയ്തത് സ്വര്‍ണത്തെ താഴോട്ടിറങ്ങാന്‍ പ്രേരിപ്പിച്ചുവെങ്കിലും, വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്നില്ലെന്ന സൂചനയാണ് വീണ്ടും വില ഉയരാന്‍ വഴിയൊരുക്കിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. എന്നാല്‍ അതിന് മുമ്പ് വീണ്ടും ചര്‍ച്ച നടത്തുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചര്‍ച്ചകള്‍ ഫലവത്തായാല്‍ സ്വര്‍ണവില ഇനിയും ഉയരും. അമേരിക്കന്‍ ഡോളറിന്റെ നിരക്കില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Also Read: Kerala Gold Rate: സ്വർണം കൈവിട്ട കളിയിൽ, വില പ്രശ്നമാ…, വൻ വർദ്ധനവ്

നിലവില്‍ 4,830 ഡോളറിന് മുകളിലാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്. ഇതില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാനിടയില്ലെന്ന പ്രതീക്ഷയിലാണ് വിദഗ്ധര്‍. എന്നാല്‍ യുദ്ധം പരിസമാപ്തിയിലേക്ക് എത്തുന്നത് സ്വര്‍ണത്തെ സംബന്ധിച്ച് അത്രനല്ലതല്ല. വിവാഹസീസണ്‍ കണക്കിലെടുത്ത് വില കുറയുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാര്‍ വലിയ ആശയക്കുഴപ്പത്തിലുമായി, വലിയൊരു ഇറക്കം അടുത്തകാലത്ത് സംഭവിക്കാനിടയില്ലെന്നാണ് സൂചന.

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു