AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Tiles Price: വീട് വയ്ക്കാൻ അല്പം കഷ്ടപ്പെടും, ഇവയുടെ വില ഉയരുന്നു

Tiles and Sanitary Products Price: പാചക വാതക വില ഉയർന്നതും ഡീസൽ ചെലവ് വർദ്ധിച്ചതും ഫാക്ടറികൾ അടച്ചിടേണ്ടി വന്നതും സെറാമിക് ടൈൽസിന്റെ ഉൽപാദനത്തെയും വിതരണത്തെയും ബാധിച്ചു. ഇതോടെ ഇവയുടെ വിലയും കുതിച്ചു. കോവിഡിന് ശേഷം ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി. സർക്കാരിന്റെ പിന്തുണയുണ്ടായിരുന്നതിനാൽ അന്ന് ടൈൽസിന്റെ വില വർദ്ധിപ്പിച്ചിരുന്നില്ല.

Tiles Price: വീട് വയ്ക്കാൻ അല്പം കഷ്ടപ്പെടും, ഇവയുടെ വില ഉയരുന്നു
പ്രതീകാത്മക ചിത്രംImage Credit source: Klaus Vedfelt/DigitalVision/Getty Images
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 24 Apr 2026 | 03:54 PM

പശ്ചിമേഷ്യൻ സംഘർഷം ഒന്നടങ്കം പല മേഖലയിൽ ബാധിച്ചിരിക്കുകയാണ്. യുദ്ധത്തെ തുടർന്ന് പല ഉത്പനങ്ങളുടെയും വില കുത്തനെ വർധിച്ചിരിക്കുകയാണ്. ഇത് പ്രധാനമായും നിർമാണ മേഖലയിലാണ് ബാധിച്ചിരിക്കുന്നത്. യുദ്ധത്തിന് പിന്നാലെ സെറാമിക് വ്യവസായവും വൻ തിരിച്ചടി നേരിടുകയാണ്. പാചക വാതക വില ഉയർന്നതും ഡീസൽ ചെലവ് വർദ്ധിച്ചതും ഫാക്ടറികൾ അടച്ചിടേണ്ടി വന്നതും സെറാമിക് ടൈൽസിന്റെ (Ceramic Tiles Price Hike) ഉൽപാദനത്തെയും വിതരണത്തെയും ബാധിച്ചു. ഉത്പനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ സെറാമിക് ടൈൽസിൻ്റെ വിലയും കുതിച്ചു. നിലവിൽ ഒരു സ്ക്വെയർ ഫീറ്റ് ടൈലിന് 32 രൂപയോളമാണ് വില. മുമ്പ് 20 രൂപയായിരുന്നു.

സാനിറ്ററിവെയർ ഉൽപനങ്ങളുടെയും വില കൂടി

ടൈൽസിൻ്റെ മാത്രമല്ല സാനിറ്ററിവെയർ ഉൽപന്നങ്ങളുടെ വിലയും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കൂടിയിട്ടുണ്ട്. 6000 രൂപയായിരുന്ന ക്ലോസറ്റിന് 11,000 രൂപയോളമാണ് ഇപ്പോൾ നൽകേണ്ടത്. ഒരു ​മാസമായി ​ഗ്യാസ് ലഭ്യത കുറഞ്ഞത് തന്നെയാണ് ഇത്തരം ഉത്പനങ്ങളുടെ വില കൂടാൻ കാരണം. കിട്ടുന്നത് വിലയും കൂടുതലാണ്. പാചകവാതകത്തെ ആശ്രയിച്ചാണ് ടൈൽസിന്റെ ഉൽപാദനം. ഇതാണ് ടൈൽസിന്റെ വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

ALSO READ: കിലോയ്ക്ക് 500 രൂപ, അപ്രതീക്ഷിത കുതിപ്പ്; കർഷകർക്ക് ആശ്വാസം

ഈ പ്രതിസന്ധി കോവിഡിന് ശേഷം ഇതാദ്യം

കോവിഡിന് ശേഷം ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി നിർമാണ മേഖലയിൽ ബാധിക്കുന്നത്. സർക്കാരിന്റെ പിന്തുണയുണ്ടായിരുന്നതിനാൽ അന്ന് ടൈൽസിന്റെ വില വർദ്ധിപ്പിച്ചിരുന്നില്ല. എന്നാൽ നിലവിൽ ആ പിന്തുണ ടൈൽസ് നിർമാണ മേഖലയ്ക്ക ലഭിക്കന്നില്ല. ടൈൽസ് നിർമ്മാണത്തിന് ഫർണസിൽ 1200 ഡിഗ്രി സെൽഷ്യസ് വരെ ചൂട് നിലനിൽക്കണം. ​ഗ്യാസ് പ്രതിസന്ധി രൂക്ഷമായതിനാൽ ഇത്തരത്തിൽ ഫർണസ് പ്രവർത്തിപ്പിക്കാൻ നിലവിൽ സാധിക്കുന്നില്ല. നിർമാണം നിലചതോടെ നിരവധി ടൈൽസ് നിർമാണ ഫാക്ടറികൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.

നിർമാണ മേഖലയിൽ പ്രതിസന്ധി

നി​ല​വി​ൽ പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഓ​ർ​ഡ​റു​ക​ളെ​ല്ലാം റദ്ദായിരിക്കുകയാണ്. കൂടാതെ കേരളത്തിലേക്ക് കണ്ടെയ്നർ വഴി ചരക്കുകൾ എത്തിക്കുന്നതിന്റെ ചെലവുകളും കൂടി. ഈ സാഹചര്യത്തിലാണ് ടൈൽസിന്റെ വില കുതിച്ചത്. ഈ വിലക്കയറ്റം നിർമാണ മേഖലയെ ആകെ സ്തംഭിപ്പിക്കും. നിർമാണ മേഖലയിലെ മറ്റ് ഉത്പനങ്ങളുടെ വില വർധനവും വലിയതോതിൽ ബാധിക്കാനാണ് സാധ്യത.

Follow Us